ഒമര്‍ ലുലുവിന്റെ ‘നല്ല സമയം’ എന്ന പുതിയ സിനിമയുടെ ട്രെയ്ലര് ലോഞ്ച് കോഴിക്കോട് ഹൈലൈറ്റ് മാള്‍ അധികൃതര്‍ അവസാനനിമിഷം റദ്ദാക്കിയത് ഏറെ വിവാദമായിരിക്കുകയാണ്. ചടങ്ങില്‍ മുഖ്യാതിഥി നടി ഷക്കീല ആണെന്ന കാരണത്താലാണ് മാള്‍ അധികൃതര്‍ പരിപാടി നടത്താന്‍ സാധിക്കില്ലെന്ന് അറിയിച്ചത്.
ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി ഷക്കീല. ഇതാദ്യമായല്ല താന്‍ ഇത്തരം അവഗണനകള്‍ നേരിടുന്നത്. എങ്കിലും തനിക്ക് ഈ സംഭവത്തില്‍ അതിയായ വിഷമമുണ്ടെന്നും ഷക്കീല പറഞ്ഞു. ഫേസ്ബുക്കിലൂടെ സംവിധായകന് ഒമര്‍ ലുലുവിനൊപ്പം എത്തിയാണ് ഷക്കീല പ്രതികരിച്ചത്.
‘എനിക്ക് ആദ്യത്തെ അനുഭവമല്ല, കാലാകാലമായി നടക്കുന്നതാണ്. ഞാന്‍ എല്ലാവരെയും മിസ് ചെയ്യുന്നുണ്ട്. കോഴിക്കോട് നിന്ന് എനിക്ക് കുറെ മെസ്സേജ് വന്നു. എന്നാല്‍ എനിക്ക് ഏറെ വേദനയാണ് തോന്നുന്നത്. നിങ്ങള്‍ തന്നെയാണ് എന്നെ ഈ അന്തസ്സിലേക്ക് എത്തിച്ചത്. എന്നിട്ട് നിങ്ങള്‍ തന്നെ ഈ അംഗീകാരം എനിക്ക് തരുന്നില്ല. അതിന്റെ കാരണം എന്ത് എന്ന് എനിക്ക് അറിയില്ല. സോറി മിസ് യു’, എന്നാണ് ഷക്കീല പറഞ്ഞത്.
അതേസമയം, സംഭവത്തില്‍ ഒമര്‍ ലുലു ഷക്കീലയോട് ക്ഷമ ചോദിച്ചു. ‘കോഴിക്കോട് ഹൈലൈറ്റ് മാളില്‍ വെച്ച് ഇന്ന് നമ്മുടെ സിനിമയുടെ ട്രെയ്ലര് ലോഞ്ച് പ്ലാന്‍ ചെയ്തിരുന്നു. ചേച്ചിയാണ് അതിഥി എന്നറിഞ്ഞപ്പോള്‍ മുതല്‍ പ്രശ്നങ്ങള്‍ തുടങ്ങി. വൈകുന്നേരം ആയപ്പോള്‍ സെക്യൂരിറ്റി പ്രശ്നങ്ങള്‍ പറഞ്ഞ് അത് ഒഴിവാക്കി. ചേച്ചി ഇങ്ങോട്ട് വരുകയും ചെയ്തു. ചേച്ചി ബിഗ് സോറി’, എന്ന് ഖേദം പ്രകടിപ്പിച്ച് ഒമര്‍ ലുലു പറഞ്ഞു
നിങ്ങള്‍ മാത്രമാണെങ്കില്‍ ഈ പരിപാടി ഞങ്ങള്‍ നടത്താമെന്ന് അവര്‍ പറഞ്ഞു. ചേച്ചിയെ ക്ഷണിച്ച ശേഷം ഞങ്ങള്‍ക്ക് മാത്രം പ്രോഗ്രാം ചെയ്യുന്നത് വലിയ തെറ്റാണ് എന്നതിനാല്‍ ആ പരിപാടി തന്നെ വേണ്ടെന്ന് വെക്കുകയായിരുന്നു. ഈ പരിപാടി ക്യാന്‍സല്‍ ചെയ്തതില്‍ കോഴിക്കോടുള്ള എല്ലാവരോടും ക്ഷമ ചോദിക്കുന്നെന്ന് ഒമര്‍ ലുലുവും വ്യക്തമാക്കി.
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…