താൻ ജീവന് തുല്യം കണ്ടവർ തന്നെ ചതിച്ചു! കണ്ണീരോട് ഷക്കീല

മാതൃദിനത്തോടനുബന്ധിച്ച് ഇന്നലെ  സ്റ്റാര്‍ മാ എന്ന തെലുഗു ചാനലില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഗസ്റ്റ് ആയി എത്തിയത് തെന്നിന്ത്യൻ നടി ഷക്കീല ആയിരുന്നു.ഏറ്റവും അവസാനം പരിപാടിയില്‍ ഷക്കീലയുടെ ജീവിതമാണ് വരച്ചു കാണിക്കാന്‍ ശ്രമിച്ചത്. ട്രാന്‍സ് കമ്മ്യൂണിറ്റിയിൽ നിന്നുള്ളവർ ആയിരുന്നു ഷക്കീലയുടെ ജീവിത കഥ സ്റ്റേജില്‍ അവതരിപ്പിച്ചത്. അവതരണം കണ്ട് ഷക്കീലയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി , താന്‍ ജീവനു തുല്യം സ്‌നേഹിച്ച സഹോദരങ്ങള്‍ എങ്ങനെയാണ് തന്നെ ചതിച്ചതെന്നും ട്രാന്‍സ് പേഴ്‌സണുകള്‍ആ  അരങ്ങിലെത്തിച്ചു

തന്റെ മൂത്ത സഹോദരി താന്‍ സിനിമയിലൂടെ സമ്പാദിച്ച പണമെല്ലാം ചതിയില്‍ കൈക്കലാക്കിയതും , ട്രാന്‍സ് വ്യക്തികളെ ഷക്കീല തന്റെ മക്കളായി ഏറ്റെടുത്തത് എങ്ങനെയാണെന്നുമൊക്കെ ആ ചെറിയ ഡ്രാമ സ്‌കിറ്റില്‍ പറയുന്നുണ്ട്. ഈ സീനുകള്‍ എല്ലാം കാണിക്കുമ്പോള്‍ ഷക്കീലയുടെ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ടായിരുന്നു. അത് കഴിഞ്ഞ് ട്രാന്‍സ് വ്യക്തികളെല്ലാം തന്റെ മക്കളാണെന്ന് ഷക്കീല വളരെ വൈകാരികമായാണ് പങ്കുവെച്ചത്. ആങ്കര്‍ രവിയാണ് ഷക്കീലയറിയാതെ ഈ ഒരു പരിപാടി സംഘടിപ്പിച്ചത്

ഷക്കീല ബി ഗ്രേഡ് സിനിമകളിലാണ് കൂടുതലും അഭിനയിച്ചത് എന്നതിനാല്‍ തന്നെ നടിയെ വിമർശന രൂപേണ വിലയിരുത്തുന്ന ഒരു കൂട്ടം സിനിമാ പ്രേക്ഷകർ സമൂഹത്തിൽ ഉണ്ടായിരുന്നു. എന്നാൽ ഇന്ന് അതൊക്കെ മാറി ഷക്കീലയ്ക്ക് സാമൂഹികമായി ഒരു അംഗീകാരം ലഭിച്ച് തുടങ്ങിയിട്ടുണ്ട്, ഇന്ന് നടി എല്ലാവര്‍ക്കും സ്വീകാര്യയാണ്. ട്രാന്‍സ് ജെന്‍ഡറുകളടക്കം നിരവധി പേര്‍ക്ക് നടി വലിയൊരു ആശ്രയം കൂടിയാണ്. പലപ്പോഴും അഭിമുഖങ്ങളിലും മറ്റു ഷോകളിലുമായി ഷക്കീല തന്റെ ജീവിത കഥയും ജീവിതത്തിലുണ്ടായ ദുരന്തങ്ങളും തുറന്നു പറഞ്ഞിരുന്നു. വീട്ടുകാരുടെ നിര്‍ബന്ധത്തിന് അഭിനയിക്കാന്‍ പോയതും തുടര്‍ന്ന് വീട്ടുകാരുടെ ഒന്നും പിന്തുണയില്ലാതെ ഇക്കാലം വരെ ജീവിക്കുന്നതുമെല്ലാം നടി തുറന്നു പറഞ്ഞിട്ടുണ്ട്

Suji

Entertainment News Editor

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

11 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

11 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

11 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

11 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

15 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

16 hours ago