പ്രിയപ്പെട്ടവനെ, ഏറ്റവും നല്ല വ്യക്തി നീയാണ്…എപ്പോഴും നിന്നോടൊപ്പമുണ്ടാകും!! കസ്റ്റഡിയിലുള്ള കാമുകനെ പിന്തുണച്ച് ശാലിന്‍ സോയ

Follow Us :

മിനിസ്‌ക്രീന്‍ താരമായെത്തി മിനിസ്‌ക്രീനിലും തന്റേതായ ഇടം കണ്ടെത്തി ഏറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ശാലിന്‍ സോയ. ഓട്ടോഗ്രാഫിലെ ദീപാ റാണി എന്ന കഥാപാത്രമാണ് ശാലിന്റെ കരിയറില്‍ വലിയ ബ്രേക്കായത്. നെഗറ്റീവ് റോളാണെങ്കിലും ഏറെ ആരാധകരെയാണ് താരം നേടിയത്. അടുത്തിടെയാണ് താരം പ്രണയം വെളിപ്പെടുത്തിയത്. തമിഴ് യൂട്യൂബറായ ടിടിഎഫ് വാസനാണ് താരത്തിന്റെ ഹൃദയം കീഴടക്കിയത്. ഇരുവരും ഒന്നിച്ചുള്ള നിമിഷങ്ങളുടെയെല്ലാം ചിത്രങ്ങളെല്ലാം താരം പങ്കുവച്ചിരുന്നു.

ഇപ്പോഴിതാ അശ്രദ്ധമായി കാര്‍ ഓടിച്ച് കസ്റ്റഡിയിലെടുത്ത കാമുകനെ പിന്തുണച്ച് എത്തിയിരിക്കുകയാണ് ശാലിന്‍. ഏതു പ്രതിസന്ധിയിലും തളരാതെ ഇരിക്കണം, താന്‍ എപ്പോഴും കൂടെയുണ്ടാകുമെന്നും ശാലിന്‍ സോയ സോഷ്യലിടത്ത് കുറിച്ചു. ഒപ്പം ഇരുവരും കൈ ചേര്‍ത്ത് പിടിച്ചിട്ടുള്ള ചിത്രവും പങ്കുവച്ചിട്ടുണ്ട്.

എനിക്ക് ഏറ്റവും പ്രിയപ്പെട്ടവനെ, നീ ധൈര്യമായിരിക്കുക. ഞാന്‍ എപ്പോഴും നിന്നോടൊപ്പമുണ്ടാകും. എനിക്കറിയാവുന്നവരില്‍ ഏറ്റവും നല്ല വ്യക്തി നീയാണ്. ഇപ്പോള്‍ സംഭവിക്കുന്നതിനൊന്നും നീ അര്‍ഹനല്ലെന്ന് എനിക്കറിയാം. പക്ഷേ എപ്പോഴും നീ പറയാറുള്ളത് പോലെ ഞാന്‍ നിന്നോട് പറയുന്നു ‘നടപ്പതെല്ലാം നന്മക്ക്, വിടു പാത്തുക്കലാം, എന്നാണ് ശാലിന്‍ പങ്കുവച്ചത്.

അശ്രദ്ധമായി കാര്‍ ഓടിക്കുകയും മൊബൈല്‍ ഫോണില്‍ സംസാരിക്കുകയും ചെയ്താണ് ടിടിഎഫ് വാസന്‍ അറസ്റ്റിലായത്. ആറ് വകുപ്പുകളാണ് വാസനെതിരെ ചുമത്തിയത്. മധുര പൊലീസാണ് വാസനെതിരെ നടപടിയെടുത്തത്. മധുര വഴി തൂത്തുക്കുടിയിലേക്ക് പോകുന്ന വഴിയാണ് ഫോണില്‍ സംസാരിച്ചുകൊണ്ട് വാഹനമോടിച്ച് പൊതുജനങ്ങള്‍ക്ക് അപകടകരമായ വിധം വണ്ടി ഓടിച്ചെന്നാണ കേസ്. മാത്രമല്ല വീഡിയോ സോഷ്യലിടത്ത് പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

ദിവസങ്ങള്‍ക്ക് മുന്‍പാണ് താന്‍ മലയാളി താരം ശാലിന്‍ സോയയുമായി പ്രണയത്തിലാണെന്ന് ടിടിഎഫ് വാസന്‍ തന്റെ യൂട്യൂബ് ചാനലിലൂടെ അറിയിച്ചത്. നാല്‍പതു ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്സുണ്ട് വാസന്.