ചതിയിലൂടെ പുറത്താക്കപ്പെട്ടു..! കുറിപ്പുമായി ബിഗ് ബോസ് താരം ശാലിനി!!

ബിഗ് ബോസ് നാലാം സീസണ്‍ വഴി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ശാലിനി. ആങ്കര്‍, ആക്ടര്‍, മോഡല്‍ എന്നീ രംഗങ്ങളിലും ശോഭിച്ച ശാലിനിയെ കുറിച്ച് പ്രേക്ഷകര്‍ വളരെ അടുത്തറിഞ്ഞത് ബിഗ് ബോസ് ഷോയിലൂടെയാണ്. സാമ്പത്തിക പ്രതിസന്ധി ഏറെ അനുഭവിച്ചിരുന്ന താരത്തിന് അധിക ദിവസം ഷോയില്‍ പിടിച്ച് നില്‍ക്കാന്‍ സാധിച്ചിരുന്നില്ല. ഇപ്പോഴിതാ ശാലിനി പെട്ടെന്ന് ഔട്ടായി പോയത് വലിയ സങ്കടം തന്നെ ആണെന്ന് പറഞ്ഞ് വന്ന ഒരു പ്രേക്ഷകയുടെ വീഡിയോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ശാലിനി. വീഡിയോയ്ക്ക് ഒപ്പം നീണ്ട ഒരു കുറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്. ഒരുപാട് വൈകി പോയല്ലോ ചേച്ചി.. ഇനി പറഞ്ഞിട്ടെന്ത് ഫലം,

പക്ഷേ വൈകിയാണെങ്കിലും മനസാക്ഷി കുത്ത് കൊണ്ട് പറഞ്ഞുപോവുന്നു എന്ന് തുടങ്ങിയ ചേച്ചിയുടെ വാക്കുകള്‍ക്ക് ഹൃദയം കൊണ്ട് ഞാന്‍ നന്ദി പറയട്ടെ.. എന്ന് കുറിച്ചാണ് ശാലിനി എത്തിയത്. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം.. ഒരുപാട് വൈകി പോയല്ലോ ചേച്ചി.. ഇനി പറഞ്ഞിട്ടെന്ത് ഫലം, അല്ലെങ്കില്‍ തന്നെ ആരോട് പറയാന്‍ ആര് കേള്‍ക്കാന്‍ പക്ഷേ വൈകിയാണെങ്കിലും മനസാക്ഷി കുത്ത് കൊണ്ട് പറഞ്ഞുപോവുന്നു എന്ന് തുടങ്ങിയ ചേച്ചിയുടെ വാക്കുകള്‍ക്ക് ഹൃദയം കൊണ്ട് ഞാന്‍ നന്ദി പറയട്ടെ. ഒരുപാട് നന്ദി ചേച്ചി.. എനിക്ക് നിങ്ങളെ അറിയില്ല, പക്ഷേ ചേച്ചി പറഞ്ഞ വാക്കുകള്‍ ഒരു നൂറു തവണ ഈ മനസ്സിലിട്ട് ആവര്‍ത്തിച്ച് ഞാന്‍ തന്നെ പറഞ്ഞതാണ് കാരണം എന്നെ കേള്‍ക്കാന്‍ ആരുമില്ലായിരുന്നു.

ബിഗ്ഗ് ബോസ്സില്‍ നിന്ന് എവിക്ട് ആയതിനു ശേഷം ഒരു രണ്ട് മാസക്കാലം ഇതൊക്കെയും എന്റെ ചിന്തകളെ അലട്ടിയിരുന്നു. ഒരു മെന്റല്‍ ട്രോമയിലൂടെ കടന്നുപോയ ദിനങ്ങള്‍. ചതിയിലൂടെ തന്നെ പുറത്താക്കപ്പെട്ടു,, മറ്റുള്ളവരിലേക്ക് തന്നെ എത്തിക്കാന്‍ കഴിയുന്നതിനു മുന്‍പേ അവസരം നഷ്ടപ്പെട്ടു,അഭിനയ സാധ്യതയോടെ ഭംഗിയായി ചെയ്ത് ഫലിപ്പിക്കാമായിരുന്ന ഞാന്‍ കാത്തിരുന്ന പല ടാസ്‌ക്കുകളുടെയും ഭാഗമാകാന്‍ കഴിഞ്ഞില്ല അങ്ങിനെ അങ്ങിനെ ചേച്ചി പറഞ്ഞത് ശരിയാണ് ഏഷ്യാനെറ്റില്‍ കുടുംബത്തിന്റെ അപ്പോഴത്തെ ഒരു ദുരിതാവസ്ഥ പറഞ്ഞായിരുന്നു വിളിച്ചത്,, രണ്ടാമത് കോവിഡ് തരംഗം ഉണ്ടായ സമയത്ത്,, അവര്‍ക്ക് അലിവ് തോന്നിയിട്ട് തന്നെയാണ് ഇത്രയും വലിയ ഷോയുടെ ഓഡിഷനിലേക്ക് അവസരം ലഭിച്ചത്. ചിലരുടെ സ്വാര്‍ത്ഥതാല്പര്യങ്ങളുടെയും വെളുത്തതെല്ലാം പാലാണെന്ന് തെറ്റിദ്ധരിച്ച എന്റെ ബുദ്ധിശൂന്യതയുടെയും ഫലമാണ് എനിക്ക് നഷ്ടമായ അവസരം.

എങ്കിലും അന്ന് ഷോയില്‍ പങ്കെടുത്ത സമയത്ത് കയ്യില്‍ മുറിവ് പറ്റിയപ്പോള്‍ നിര്‍ബന്ധിച്ച് എനിക്ക് ഊട്ടി തന്ന ആ ഉരുള ഇറങ്ങുമ്പോഴും ദൈവമേ ഇത് എനിക്കുള്ള പണിയാണല്ലോ എന്ന് ഞാന്‍ ഓര്‍ത്തിരുന്നു. ഈ സീന്‍ കണ്ടില്ലെന്നായിരിക്കും പലരും ഓര്‍ക്കുന്നത്, അങ്ങിനെ എന്തെല്ലാം നിങ്ങള്‍ കാണാതെ പോയി പിന്നെ ഒന്ന് കുളിക്കാന്‍ പോലും എന്ന ഡയലോഗ് എന്നെ മെഡിറ്റേറ്റ് ചെയ്യാന്‍ വിളിച്ചപ്പോള്‍ കുളിച്ചിട്ട് കൂടിയില്ല ഇപ്പൊ വരാമെന്ന് അപര്‍ണയോട് പറഞ്ഞ വാക്കുകളാണ്. ആവശ്യപ്പെട്ടിട്ടും ആ ക്ലിപ്പ് ആരെയും കാണിച്ചില്ല കാരണം അതിന് പ്രസക്തി ഇല്ലായിരുന്നു. അങ്ങനെ പ്രസക്തി ഇല്ലാത്തവര്‍ ഇങ്ങനെയൊക്കെ ജീവിച്ചു പോവും ഇത് ഇതോടു കൂടി അവസാനിക്കട്ടെ,, ഇതിന് ആവശ്യമെങ്കില്‍ മാത്രമേ ഇനിയും വിശദീകരണവുമായി വരുന്നുള്ളു,, അല്ല എങ്കില്‍ ഇത് ഇതോടു കൂടി കഴിയട്ടെ എന്തായാലും പറയാന്‍ ഒരുപാടുണ്ടായിരുന്നു വൈകിയാണെങ്കിലും ചിലരെങ്കിലും മനസ്സിലാക്കിയല്ലോ സന്തോഷം..

Sreekumar

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

12 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

12 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

12 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

12 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

16 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

17 hours ago