Film News

റൈഡിങിന് ഇനി പുതുവേഗം!! പ്രിയതമന് പിറന്നാള്‍ സമ്മാനമായി ലക്ഷ്വറി ഡുക്കാറ്റി സമ്മാനിച്ച് ശാലിനി

ഏറെ ആരാധകരുള്ള തെന്നിന്ത്യയിലെ താരദമ്പതികളാണ് അജിത് ശാലിനിയും. ഇന്നിതാ കോളിവുഡിന്റെ സ്വന്തം തലയായ അജിതിന്റെ 53ാം പിറന്നാള്‍ ആഘോഷിക്കുകയാണ് ആരാധകലോകം. ദിവസങ്ങള്‍ക്ക് മുന്‍പാണ് താരദമ്പതികള്‍ 23ാം വിവാഹവാര്‍ഷികം ആഘോഷമാക്കിയത്. പിറന്നാള്‍ ദിനത്തില്‍ ശാലിനി പ്രിയതമന് നല്‍കിയ സമ്മാനമാണ് സോഷ്യലിടത്ത് വൈറലാകുന്നത്.

അജിത്തിന് ഒരു ലക്ഷ്വറി ഡുക്കാറ്റിയാണ് ശാലിനി സമ്മാനിച്ചിരിക്കുന്നത്. ബൈക്ക് റൈഡറായ അജിതിന് ഏറ്റവും പ്രിയപ്പെട്ട സമ്മാനം തന്നെയാണ് ശാലിനി സമ്മാനിച്ചത്. ബെര്‍ത്ത് ഡേ ഡെക്കറേഷനുകള്‍ക്കിടയില്‍ വച്ചിരിക്കുന്ന ബൈക്കിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ബൈക്ക് ലവേഴ്‌സിന്റെ ഇഷ്ട ബൈക്കുകളില്‍ ഒന്നാണ് ഡുക്കാറ്റി. ഏപ്പോഴും ബൈക്കില്‍ യാത്ര പോകുന്ന താരമാണ് അജിത്. ഓള്‍ ഇന്ത്യ-ഇന്റര്‍നാഷണല്‍ (മലേഷ്യയും ജെര്‍മനിയും കൂടെ കൂട്ടി) ബൈക്ക് ട്രിപ്പും താരം നടത്തിയിട്ടുണ്ട്. 2003-ലെ ഫോര്‍മുല ഏഷ്യ ബിഎംഡബ്ല്യു ചാമ്പ്യന്‍ഷിപ്പ്, 2010-ലെ എഫ്‌ഐഎ ഫോര്‍മുല ടു ചാമ്പ്യന്‍ഷിപ്പ് തുടങ്ങിയ ഇനങ്ങളിലും താരം പങ്കെടുത്തിട്ടുണ്ട്.

Anu