‘ജീവിതത്തില്‍ 99 പ്രശ്നങ്ങളുണ്ടാകും, അതിലൊന്നല്ല ഭര്‍ത്താവ്’!!! ഡിവോഴ്‌സ് ആഘോഷിച്ച് നടി

ജീവിതത്തിലെ സന്തോഷ നിമിഷങ്ങളെല്ലാം ഫോട്ടോഷൂട്ടുകളുമായി ആഘോഷിക്കുന്നവരാണ് അധികവും. മനോഹര നിമിഷങ്ങളുടെ ചിത്രങ്ങള്‍ നിധികളായി സൂക്ഷിക്കാന്‍ ഇഷ്ടമുള്ളവരാണ്. ഇപ്പോഴിതാ വിവാഹമോചനവും ആഘോഷമാക്കിയിരിക്കുകയാണ്. തമിഴ് നടി ശാലിനിയാണ് തന്റെ ഡിവോഴ്‌സ് ഫോട്ടോഷൂട്ട് നടത്തി ആഘോഷമാക്കിയിരിക്കുന്നത്.

‘മുള്ളും മലരും’ എന്ന തമിഴ് സീരിയലിലൂടെ ശ്രദ്ധേയായ താരമാണ് ശാലിനി. ഭര്‍ത്താവ് റിയാസില്‍ നിന്നാണ് നടി വിവാഹ മോചനം നേടിയത്. ശാലിനിയുടെ രണ്ടാം വിവാഹമായിരുന്നു. ഇവര്‍ക്കൊരു മകളുണ്ട്.

വ്യത്യസ്തമായ ഡിവോഴ്‌സ് ഫോട്ടോഷൂട്ട് സോഷ്യലിടത്ത് വൈറലായിക്കഴിഞ്ഞു. ആരും ഇതുവരെ പരീക്ഷിക്കാത്ത ഫോട്ടോഷൂട്ടാണ് താരം തിരഞ്ഞെടുത്തത്. ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങള്‍ വലിച്ചു കീറിയും ‘ജീവിതത്തില്‍ 99 പ്രശ്നങ്ങളുണ്ടാകും, അതിലൊന്നല്ല ഭര്‍ത്താവ്’ എന്നൊക്കെ പറഞ്ഞാണ് താരം ഫോട്ടോഷൂട്ടില്‍ എത്തിയിരിക്കുന്നത്.

ചുവന്ന ഗൗണില്‍ സ്റ്റൈലിഷായാണ് ശാലിനിയുടെ ഫോട്ടോഷൂട്ട്. ഭര്‍ത്താവിനൊപ്പമുള്ള വിവാഹ ഫോട്ടോ ചവിട്ടുന്നതും ചിത്രത്തിലുണ്ട്. ”ഒരു മോശം ദാമ്പത്യം ഉപേക്ഷിക്കുന്നതില്‍ കുഴപ്പമില്ല, കാരണം നിങ്ങള്‍ സന്തോഷവതിയായിരിക്കാന്‍ അര്‍ഹനാണ്. നിങ്ങളുടെ കുട്ടികള്‍ക്കും മികച്ച ഭാവി സൃഷ്ടിക്കാന്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തണം.

വിവാഹമോചനം ഒരു പരാജയമല്ല. ഇത് നിങ്ങള്‍ക്ക് ഒരു വഴിത്തിരിവാണ്. വിവാഹബന്ധം ഉപേക്ഷിച്ച് ഒറ്റയ്ക്ക് നില്‍ക്കാന്‍ ഒരുപാട് ധൈര്യം ആവശ്യമാണ്. അതിനാല്‍ എല്ലാ ധൈര്യശാലികള്‍ക്കും ഇത് സമര്‍പ്പിക്കുന്നു” എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച് ശാലിനി കുറിച്ചത്.

നടിയുടെ ഡിവോഴ്‌സ് ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. നിരവധി പേരാണ് താരത്തിന്റെ ഫോട്ടോ ഷൂട്ടിനെ അഭിനന്ദിക്കുന്നത്.

Anu

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

3 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

4 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

4 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

6 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

7 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

9 hours ago