തൊഴിലുറപ്പ് ജോലിയില്‍ ബിഗ് ബോസ് താരം ശാലിനി നായര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ശാലിനി നായര്‍. അവതാരകയായിരുന്നു ശാലിനിയുടെ കരിയറിലെ വഴിത്തിരിവായിരുന്നു ഷോ. ഷോയ്ക്ക് ശേഷം താരം മോഡലിംഗും ഫോട്ടോഷൂട്ടുമെല്ലാമായി സജീവമാണ്. ഷോയില്‍ താരത്തിന് അധികം മുന്നോട്ടുപോകാനായില്ല. പെട്ടെന്ന് പുറത്തു പോകേണ്ട ആളല്ല ശാലിനി എന്നായിരുന്നു പ്രേക്ഷകരുടെ അഭിപ്രായം.

ഇപ്പോള്‍ താരം പോസ്റ്റ് ചെയ്യ്തിരുന്ന വീഡിയോയാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. തൊഴിലുറപ്പ് ജോലിക്കാര്‍ക്ക് ഒപ്പം പണിയെടുക്കുന്ന ശാലിനിയുടെ വീഡിയോയാണ് സോഷ്യലിടത്ത് വൈറലാകുന്നത്.

കണ്ണൂര്‍ ജില്ലയിലെ ഒരു ഗ്രാമ പ്രദേശത്താണ് താരം തൊഴിലുറപ്പ് ജോലിയില്‍ കൂടിയത്. തൊഴിലുറപ്പ് പണിക്കാര്‍ക്കൊപ്പം തൂമ്പയും എടുത്ത് മണ്ണില്‍ കിളച്ചും തമാശകള്‍ പറഞ്ഞു വിശ്രമവേളയില്‍ പാട്ട് പാടിയും കളിക്കുകയും ചെയ്യുന്നുണ്ട് താരം. പണിയെല്ലാം കഴിഞ്ഞ് അവസാനം അവരോട് യാത്ര ചോദിച്ച് വളരെ സന്തോഷത്തോടെ താരം യാത്രപറഞ്ഞു.

വളരെ സാധാരണക്കാരിയായ നാട്ടിന്‍പുറത്തുകാരിയായിട്ടും ബിഗ് ബോസ് മത്സരാര്‍ത്ഥിയായ താരമാണ് ശാലിനി. യാതൊരു താര ജാഡയും ഇല്ലാത്തയാളാണ് ശാലിനി. ഇപ്പോഴത്തെ വീഡിയോയും താരത്തിന്റെ ലാളിത്യമാണ് കാണിക്കുന്നത്.

Anu

Recent Posts

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

12 hours ago

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…

13 hours ago

സംവിധായകനുമായി ഒന്ന് സഹകരിക്കണം, അല്ലെങ്കിൽ ഇവിടെ തുടരാനാവില്ല’; ഓഫറുമായി വന്നവരെ കുറിച്ച് തുറന്ന് പറഞ്ഞ് ദിവ്യാങ്ക

'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…

13 hours ago

മമ്മൂട്ടിയെ നായകനാക്കി ‘എംമ്പുരാൻ’ പോലൊരു സിനിമക്ക് ശ്രമമുണ്ട്; മുരളി ഗോപി

മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ്  വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…

17 hours ago

ഗംഗ നാഗവല്ലിയായി മാറിയത് തന്റെ നിർദേശ പ്രകാരം! മണിച്ചിത്രതാഴിലെ സീനിനെ കുറിച്ച് ശോഭന

മലയാളികളുടെ ഇഷ്‌ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാ​ഗവല്ലിയോട് നൂറ് ശതമാനം നീതി…

19 hours ago

സംവിധായകനോടൊപ്പം കിടക്ക പങ്കിട്ടാൽ വലിയ ഓഫർ നൽകു൦! കാസ്റ്റിങ് കൗച്ചിനെ കുറിച്ച്; ദിവ്യാങ്ക

ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…

20 hours ago