ജാസ്സി ചേട്ടാ, നന്ദി..!! ഇടവേളയ്ക്ക് ശേഷം അവതാരകയായി തിരിച്ചെത്തി ശാലിനി

ബിഗ്‌ ബോസ് മലയാളം സീസണ്‍ 4 ലെ മത്സരാര്‍ഥിയായി ശ്രദ്ധേയയായ താരമാണ് ശാലിനി നായര്‍. ആങ്കറിങ്ങിലൂടെയും ഫോട്ടോഷൂട്ടിലൂടെയും ശ്രദ്ധേയയായിരുന്നു ശാലിനി. ബിഗ് ബോസ് ഷോയ്ക്ക് ശേഷമാണ് ശാലിനി കൂടുതല്‍ അറിയപ്പെട്ടത്. ഷോയ്ക്ക് ശേഷം സോഷ്യല്‍ മീഡിയയില്‍ തന്റെ വിശേഷങ്ങളൊക്കെ താരം പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ ഏറെ നാള്‍ക്ക് ശേഷം വീണ്ടും അവതാരികയായി തിരിച്ചെത്തിയിരിക്കുകയാണ് താരം. അവിട്ടം നാളില്‍ കേരള വിനോദ സഞ്ചാര വകുപ്പ് നടത്തിയ ഓണാഘോഷ പരിപാടിയായ ഓണവില്ലില്‍ ജാസ്സി ഗിഫ്റ്റ് മ്യൂസിക്കല്‍ നൈറ്റിലാണ് ശാലിനി അവതാരകയായി എത്തിയത്. ആ സന്തോഷമാണ് ശാലിനി ഇപ്പോള്‍ പങ്കിട്ടിരിക്കുന്നത്.

തിരുവനന്തപുരം തൈക്കാട് പോലീസ് പരേഡ് ഗ്രൗണ്ടിലായിരുന്നു പരിപാടി. ചുമ കാരണം ശബ്ദം പോയിരുന്ന അവസ്ഥയിലും എല്ലാ പിന്തുണയും തന്നത് ജാസി ഗിഫ്റ്റാണെന്ന് ശാലിനി പറയുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷം അവസരം കിട്ടിയ വേദിയില്‍ അവതാരകയാവാന്‍ കാത്തിരുന്ന എനിക്ക് സര്‍പ്രൈസ് തന്നുകൊണ്ട് ചുമയും തൊണ്ട വേദനയും. ചുമ തുടങ്ങി മൂന്നാം ദിവസം ശബ്ദമടഞ്ഞു, പ്രോഗ്രാമിന് ഇനി ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ തന്ന അവസരം കൈ വിട്ടു കളയാന്‍ മനസ്സനുവദിച്ചില്ല,, രണ്ടും കല്പിച്ച് തിരുവനന്തപുരത്തേക്ക്.

മണിക്കൂറുകള്‍ നീണ്ട എ.സി കമ്പാര്‍ട്‌മെന്റിലെ യാത്രകൂടി ആയപ്പോള്‍ ശുഭം. ചെന്നിറങ്ങി അടുത്ത ദിവസം രാവിലെ ഹോട്ടല്‍ മുറിയില്‍ ടാബ്ലറ്റുകള്‍ക്ക് പുറമെ ശബ്ദം തിരിച്ചു കിട്ടാനുള്ള പച്ചമരുന്ന് പ്രയോഗം. ഒന്നും ഫലം കാണാതെ രണ്ടും കല്പിച്ച് ജാസ്സി ചേട്ടനെ വിളിച്ചു. ‘ ചേട്ടാ ശബ്ദം മാറിയിരിക്കുന്നു, ഒരുപാടാഗ്രഹിച്ചാണ് വന്നത് പക്ഷേ ഇങ്ങനെ ആയിപോയി എന്ത് ചെയ്യണം’,

ഒട്ടും ആലോചിച്ചു നില്‍ക്കാതെ ജാസ്സി ചേട്ടന്‍ പറഞ്ഞു ‘ഓക്കെയാണ് ശാലിനി.. പാട്ടു പാടാനല്ലല്ലോ,, നമുക്ക് മൂന്ന് സ്ഥലങ്ങളില്‍ മാത്രം എന്‍ട്രി മതി. യൂ കാന്‍ ഡൂ ഇറ്റ്’ ആ വാക്കുകളില്‍ വീണ്ടും ഞാന്‍ വേദിയിലെത്തി.

പ്രോഗ്രാമിന് തൊട്ടടുത്ത നിമിഷം വരെയും കൂടെ നിന്ന മറ്റു ടീം മെമ്പേഴ്‌സിനും, ജാസ്സി ഗിഫ്റ്റ് മ്യൂസിക്കല്‍ നൈറ്റിന്റെ മാന്ത്രികതയും ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത മറ്റൊരു അനുഭവത്തിലേക്ക് എന്നെ എത്തിക്കുകയായിരുന്നു. നിറഞ്ഞ സദസ്സിന് മുന്‍പില്‍ ഒരിക്കല്‍ക്കൂടി നില്‍ക്കുവാന്‍ അവസരം ഒരുക്കിത്തന്നതിന് പ്രിയപ്പെട്ട ജാസ്സി ചേട്ടാ, നന്ദി, എന്നാണ് ശാലിനി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്.

Anu

Recent Posts

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

17 mins ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

1 hour ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

1 hour ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

1 hour ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

1 hour ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

2 hours ago