ബിഗ് ബോസ് ഉഷാറായി, കുഴപ്പമൊന്നുമില്ല! ഒന്ന് കാണാന്‍ പോയതാ മധുരം കഴിപ്പിച്ച് കൊന്നൂ- ശാലിനി നായര്‍

ബിഗ് ബോസ് സീസണ്‍ 4 ലൂടെ എത്തി താരമായയാളാണ് ആങ്കര്‍ ശാലിനി നായര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ശാലിനി. തന്റെ വിശേഷങ്ങളെല്ലാം പങ്കുവച്ച് താരം എത്താറുണ്ട്. ആഴ്ചകള്‍ക്ക് മുമ്പാണ് ശാലിനി ബിഗ് ബോസിന് അപകടം സംഭവിച്ചെന്നും ആശുപത്രിയിലാണെന്നും അറിയിച്ചത്.

ഇപ്പോഴിതാ ബിഗ് ബോസിന്റെ സുഖവിവരം തിരക്കി എത്തിയിരിക്കുകയാണ് ശാലിനി. ആ വിശേഷമാണ് പുതിയതായി താരം പങ്കുവച്ചത്. രഘുരാജാണ് ബിഗ് ബോസ് ശബ്ദത്തിന്റെ ഉടമ. രഘുരാജിനൊപ്പമുള്ള ചിത്രവും ശാലിനി പങ്കുവച്ചിട്ടുണ്ട്. അദ്ദേഹത്തിന് ഇപ്പോള്‍ കുഴപ്പമൊന്നുമില്ലെന്നും താരം അറിയിച്ചു.

ഒന്ന് കാണാന്‍ പോയതാ മധുരം കഴിപ്പിച്ച് കൊന്നൂന്ന് പറയാം. പണ്ട് ഒരു മാസത്തേക്ക് റേഷന്‍ തന്ന പഞ്ചസാര ഒറ്റ ആഴ്ച്ച കൊണ്ട് എല്ലാര്‍ക്കും കലക്കി കൊടുത്ത് തീര്‍ത്തതിന്റെ പണിഷ്‌മെന്റ് ടാസ്‌ക്ക്. സ്‌നേഹം മാത്രം വിളമ്പി തന്ന് ഒരുപാടോര്‍മ്മകള്‍ പങ്കുവെച്ച് എന്നെ യാത്രയാക്കി. അദ്ദേഹത്തിന് ഇപ്പോള്‍ കുഴപ്പമൊന്നുമില്ല, സന്തോഷവാനായിരിക്കുകയാണെന്നാണ് ശാലിനി അറിയിച്ചത്.

ഒരൊറ്റ ശബ്ദം കൊണ്ട് ബിബി വീട്ടിലെ മുഴുവന്‍ കുടുംബാംഗങ്ങളെയും വരച്ച വരയില്‍ നിര്‍ത്തിയിരുന്നയാളാണ് ബിഗ് ബോസ്. അദ്ദേഹത്തിന് ഒരു അപകടം സംഭവിച്ചിരിക്കുന്നു. കൈയ്യില്‍ പൊട്ടലുള്ളതിനാല്‍ സര്‍ജറി വേണ്ടി വരുമെന്നാണ് അറിഞ്ഞത്. അപകടത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ അദ്ദേഹത്തെ വിളിച്ചിരുന്നു.

സര്‍ജറി കഴിയുന്നത് വരെ ഷുഗര്‍ ലെവല്‍ കൂടിക്കൂടാ, അതുകൊണ്ട് പഞ്ചാര ഇപ്പോള്‍ കലക്കണ്ടട്ടോ, അടുത്ത സീസണ്‍ മുന്‍പൊന്ന് ബ്രേക്കിട്ടതല്ലേയെന്നായിരുന്നു അദ്ദേഹം ചോദിച്ചതെന്നുമായിരുന്നു ശാലിനി പങ്കുവച്ചിരുന്നത്.

Anu

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

4 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

4 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

4 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

4 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

4 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

5 hours ago