അജിത്തിന്റെ സംസാരമാണ് എന്നെ ആകർഷിച്ചത് !! അജിത്തിനോട് പ്രണയം തുറന്നുപറഞ്ഞതിനെ കുറിച്ച് ശാലിനി

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബങ്ങളിൽ ഒന്നാണ് അജിത്തിന്റെയും ശാലിനിയുടെയും, തമിഴിന് പുറമെ മലയാളികളും ഇവരെ ഏറെ സ്നേഹിക്കുന്നു, ഈ കുടുമ്ബത്തിന്റെ വിഷേശങ്ങൾ എല്ലാം തന്നെ രണ്ടു കയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ഈ ഇവരുടെ മകന്റെ പിറന്നാൾ ആയിരുന്നു, വൻ ആഘോഷമാക്കി നടത്തിയ പിറന്നാളിന്റെ ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഇപ്പോൾ തനിക്ക് അജിത്തിനോട് പ്രണയം തോന്നിയതിനെ കുറിച്ച് ശാലിനി തുറന്നു പറഞ്ഞിരിക്കുകയാണ്. അമര്‍ക്കളമെന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലായിരുന്നു അജിത്ത് ശാലിനിയെ പരിചയപ്പെട്ടത്. ചിത്രീകരണം നടക്കുമ്പോള്‍ ശാലിനിക്ക് പരിക്ക് പറ്റിയതില്‍ വലിയ സങ്കടമായിരുന്നു അജിത്തിന്.

കത്തി എടുത്ത് പരിക്കേല്‍പ്പിക്കുന്ന രംഗം ഛിത്രീകരിച്ചപ്പോഴായിരുന്നു മുറിവേറ്റത്. നിരവധി തവണ അജിത്ത് ശാലിനിയോട് ക്ഷമാപണം നടത്തിയിരുന്നു. കാതലുക്ക് മര്യാദയ്ക്ക് ശേഷം പ്ലസ് ടു പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പിലായിരുന്നു ശാലിനി. ഈ സമയത്തായിരുന്നു അമര്‍ക്കളത്തിനായി താരത്തെ സംവിധായകന്‍ സമീപിച്ചത്. പരീക്ഷ സമയമായതിനാല്‍ സിനിമ സ്വീകരിക്കുന്നില്ലെന്ന നിലപാടിലായിരുന്നു ശാലിനി. ശാലിനി സിനിമ നിരസിച്ചുവെന്നറിഞ്ഞതിന് പിന്നാലെയായാണ് അജിത്ത് വിളിച്ചത്. തീരുമാനത്തെക്കുറിച്ച് ഒന്നൂടെ ചോദിക്കുകയായിരുന്നു താരം. പരീക്ഷയ്ക്ക് ശേഷമേ സിനിമ ചിത്രീകരിക്കുന്നുള്ളൂവെന്ന് അജിത്തും സംവിധായകനും ഉറപ്പ് നല്‍കിയതോടെ ശാലിനി സിനിമ സ്വീകരിക്കുകയായിരുന്നു. അജിത്തിന്റെ സിനിമയുടെ പ്രീമിയര്‍ ഷോയ്ക്കായി ശാലിനി എത്തിയത് അന്ന് വലിയ വാര്‍ത്തയായിരുന്നു.

തങ്ങളുടെ പ്രണയകഥയെക്കുറിച്ച് ഇരുവരും നിരവധി തവണ തുറന്നുപറഞ്ഞിട്ടുണ്ട്. അന്ന് തനിക്ക് ചുരുണ്ട മുടിയായിരുന്നുവെന്നും ഈ ഹെയര്‍ സ്റ്റൈല്‍ തനിക്ക് ചേരില്ലെന്ന് അജിത്ത് പറഞ്ഞതായും ശാലിനി ഓര്‍ത്തെടുക്കുന്നു. ആ കമന്റ് കേട്ടതോടെ തന്‍രെ മുഖം വല്ലാതായിരുന്നു. ഇതോടെ അജിത്ത് തന്നെ തെറ്റിദ്ധരിക്കല്ലേയെന്നും കാതലുക്ക് മര്യാദയിലെ ലുക്ക് നന്നായിരുന്നുവെന്നും പറയുകയായിരുന്നു ആ സംസാരത്തിലെ ആത്മാര്‍ത്ഥതയാണ് തന്നെ സ്പര്‍ശിച്ചതെന്നും ആ അഭിമുഖത്തില്‍ ശാലിനി പറഞ്ഞിരുന്നു.

Rahul

Recent Posts

സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി ‘മകൾക്ക്’ മ്യൂസിക് വീഡിയോ

ബാലാജി ശർമ്മ, മേഘ നായർ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ മകൾക്ക് എന്ന മ്യൂസിക്കൽ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ…

45 mins ago

വരലക്ഷ്മിക്ക് വേണ്ടി സ്വർണ്ണ ചെരുപ്പുകൾ ആണ് നിക്കോളാസ് വാങ്ങിയത്

ഇക്കഴിഞ്ഞ ദിവസമാണ് താരനിബിഢമായ ചടങ്ങിൽ വെച്ച് നടിയും താരപുത്രിയുമായ വരലക്ഷ്മി ശരത്ത് കുമാറും കാമുകൻ നിക്കോളായ് സച്ച്ദേവും വിവാഹിതരായത്. നിക്കോളായ്…

1 hour ago

പല പ്രശ്നങ്ങളും ഉണ്ടായതോടെയാണ് കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് താമസം മാറ്റുന്നത്

ഒരിടവേളക്ക് ശേഷം അഭിനയജീവിതത്തിൽ സജീവമാവുകയാണ് ബാബു ആന്റണി. തൊണ്ണൂറുകളിൽ മലയാള സിനിമ അടക്കി ഭരിച്ചിരുന്ന ആക്ഷൻ ഹീറോ ആയിരുന്നു ബാബു…

1 hour ago

തൃശൂർ ജില്ലയിൽ ഭീതി പടർത്തി ആഫ്രിക്കൻ പന്നിപ്പനി

തൃശൂർ ജില്ലയിൽ ഭീതി പടർത്തി ആഫ്രിക്കൻ പന്നിപ്പനി. ജില്ലയിലെ മാടക്കത്തറ പഞ്ചായത്തിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ 310 പന്നികളെ കള്ളിങിന്…

1 hour ago

വിവാഹം കഴിഞ്ഞു ഭർത്താവിനൊപ്പം മാളവിക ഇംഗ്ലണ്ടിലേക്ക് പോയിരുന്നു

വിവാഹം കഴിഞ്ഞതോടെ ഭർത്താവ് നവനീതിനൊപ്പം മാളവിക ജയാറാം ഇം​​ഗ്ലണ്ടിലേക്ക് പോയിരുന്നു. വിദേശത്ത് എത്തിയതോടെ ഒരു സഹായമഭ്യര്ഥിച്ച എത്തിയിരിക്കുകയാണ് ഇപ്പോൾ മാളവിക…

1 hour ago

മോഹൻലാലിന്റെ കരിയറിലെ തന്നെ വ്യത്യസ്ത കഥാപാത്രമായിരുന്നു ദേവദൂതനിലേത്

നടന്‍ മോഹന്‍ലാലിന്റെ കരിയറിലെ തന്നെ വേറിട്ട വേഷപ്പകർച്ച കാഴ്ച വെച്ച ചിത്രമാണ് ദേവദൂതന്‍. തിയേറ്ററുകളില്‍ ദയനീയ പരാജയമായിരുന്നു 24 വർഷങ്ങൾക്ക്…

2 hours ago