മോർഫിങിൽ കൂടി എന്താണ് ചെയ്യാൻ കഴിയാത്തത്, ശാലു മേനോൻ

ജീവിതത്തിൽ പല പ്രതിസന്ധികളും നേരിട്ട താരമാണ് ശാലു മേനോൻ. നടിയും നർത്തകിയും ഒക്കെ ആണെങ്കിൽ തന്നെയും ഒരു സമയത്ത് വലിയ തോതിൽ ഉള്ള വിമര്ശനങ്ങൾ താരത്തിന് നേരിടേണ്ടി വന്നിരുന്നു. ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ ജയിലിലും കഴിയേണ്ടി വന്നിട്ടുണ്ട് ശാലു മേനോന്. ഇപ്പോൾ ജയിലിൽ കിടന്ന സമയത്തെ കുറിച്ചും ജീവിതത്തിൽ നേരിടേണ്ടി വന്നിട്ടുള്ള പ്രതിസന്ധിയെ കുറിച്ചും തുറന്നു പറയുകയാണ് ശാലു മേനോൻ ഇപ്പോൾ. താരത്തിന്റെ വാക്കുകൾ ഇങ്ങനെ , ഒരു തെറ്റും ചെയ്യാതെയാണ് ഞാൻ ജയിലിൽ കിടന്നത്. ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ ജയിലിൽ കിടക്കേണ്ടി വരുമെന്ന് എന്റെ ജാതകത്തിൽ ഉണ്ടായിരുന്നു. നമ്മൾ തെറ്റ് ചെയ്താലും ഇല്ലെങ്കിലും ജയിലിൽ കിടക്കേണ്ടി വരുമെന്നും ഉണ്ടായിരുന്നു.

എന്റെ കാര്യത്തിൽ അത് അത് പോലെ തന്നെ സംഭവിച്ചു. ശരിക്കും വല്ലാത്ത ഒരു അവസ്ഥയിൽ കൂടിയാണ് ആ സമയത്ത് കടന്ന് പോയത്. മാനസികമായി ഒരുപാട് സംഘര്ഷങ്ങള് നേരിടേണ്ടി വന്നു. ഞാൻ തെറ്റ് ചെയ്തിട്ടില്ല എന്നത് തന്നെയാണ് അതിന്റെ കാരണവും. അതിൽ നിന്നൊക്കെ ഞാൻ എങ്ങനൊക്കെയോ ആണ് മോചിതയായത്. അത് പോലെ തന്നെ എന്റേത് എന്ന പേരിൽ ചില വിഡിയോകളും ചിത്രങ്ങളും എല്ലാം പ്രചരിച്ചിരുന്നു. മോർഫിങിൽ കൂടി എന്താണ് ഇന്നത്തെ കാലത്ത് ചെയ്യാൻ കഴിയാത്തത്. ഞാൻ ആ ഒരു സെൻസിൽ മാത്രമേ അതൊക്കെ എടുത്തുള്ളൂ. കാരണം അത് ഞാൻ ആണോ അല്ലിയോ എന്ന് എനിക്ക് അറിയാമല്ലോ.

ഇങ്ങനെ മോർഫിങിൽ കൂടിയും എഡിറ്റിങ്ങിൽ കൂടിയും വീഡിയോ ഇരിക്കുന്നവരുടെ വരുമാനമാർഗം ആയിരിക്കും അത്. അവരുടെ തൊഴിൽ അതായിരിക്കും. എന്റേത് എന്ന പേരിൽ പ്രചരിച്ച വിഡിയോകളും ചിത്രങ്ങളും ഒക്കെ ഞാനും കണ്ടിരുന്നു. എന്നാൽ അതിന്റെ പുറകെ പോകാൻ ഒന്നും താൻ ഒരുക്കമായിരുന്നില്ല. ഇങ്ങനെ ഉള്ള വീഡിയോകൾക്കും ചിത്രങ്ങൾക്കും ഒന്നും ജീവിതത്തിൽ ഞാൻ ഒരു പ്രാധാന്യവും കൊടുത്തിട്ടില്ല. അത് കൊണ്ടാണ് അതിന്റെ പിറകെ പോകാത്തത്. ഞാൻ ആരാണെന്ന് എന്നെ അറിയാവുന്നവർക്ക് അറിയാം. അത് കൊണ്ട് തന്നെ എല്ലാവരെയും എന്റെ നിരപരാധിത്വം തെളിയിക്കേണ്ട കാര്യമില്ലല്ലോ എന്നുമാണ് ശാലു മേനോൻ പറയുന്നത്.

Devika

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

32 mins ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

52 mins ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

1 hour ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

3 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

4 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

7 hours ago