മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ശാലുമേനോന്. ഒരുപാട് സീരിയലുകളില്‍ ചെറുതും വലുതുമായ വേഷങ്ങളിലൂടെ സ്ഥിരം സാന്നിധ്യമായ ആളാണ് ശാലു മേനോന്. തനിക്ക് ലഭിക്കുന്ന ഓരോ കഥാപാത്രങ്ങളിലൂടെയും തന്റെ കഴിവ് പരമാവധി പ്രകടിപ്പിച്ചു കൊണ്ടാണ് താരം അഭിനയിക്കുന്നത്. അഭിനയത്തില്‍ മാത്രമല്ല താരത്തിന് മികവുറ്റ കഴിവുള്ളത് നൃത്തത്തിലും ശാലു ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമായ താരം തന്റെ അതിമനോഹരമായ ചിത്രങ്ങളും നൃത്ത വീഡിയോസും എല്ലാം ആരാധകരുമായി പങ്കുവെക്കാന്‍ താരം മറക്കാറില്ല. ശാലുവിന്റെ ഏറ്റവും പുതിയ ഡാന്‍സ് വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീഴടക്കുന്നത്. ശാലു മേനോന് തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഈ നൃത്ത വീഡിയോ ആരാധകര്‍ക്കായി പോസ്റ്റ് ചെയ്തിരിക്കുന്നത് .രണ്ട് ലക്ഷത്തിനു മുകളില്‍ കാഴ്ചക്കാരെയാണ് ഒരു മാസം മുന്‍പ് പോസ്റ്റ് ചെയ്ത ഈ വീഡിയോ സ്വന്തമാക്കിയിട്ടുള്ളത്. അറിയാതെ അറിയാതെ എന്ന ഗാനത്തിന് അതി മനോഹരമായ നൃത്ത ചുവടുകളാണ് ശാലു കാഴ്ച വച്ചിരിക്കുന്നത്. ഗിരീഷ് പുത്തഞ്ചേരിയാണ് ഈ ഗാനത്തിന്റെ ലിറിക്സ് രചിച്ചിട്ടുള്ളത്. ജയചന്ദ്രന്, കെ എസ് ചിത്രയുമാണ് ഈ പാട്ട് ആലപിച്ചിരിക്കുന്നത്.
ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് വിഷ്ണു വെഞ്ഞാറമൂട് ആണ്. ഒപ്പം അസിസ്റ്റന്റ് ക്യാമറമാന് ആയി പ്രവര്‍ത്തിച്ചിരിക്കുന്നത് ശ്യാം ആണ്. ശാലുവിന്റെ മനോഹരനുത്ത ചുവടുകള്‍ നിറഞ്ഞ ഈ വീഡിയോയ്ക്ക് താഴെ ഒടേറെ പേരാണ് താരത്തെ അഭിനന്ദിച്ചും സപ്പോര്‍ട്ട് ചെയ്തു കമന്റുകള്‍ രേഖപ്പെടുത്തിയുള്ളത്.
ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…
ഭാഷയുടേയും ദേശത്തിന്റേയും അതിര് വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…
എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…
തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര് വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്ഹാസന് എന്നിങ്ങനെ പ്രമുഖരായ…
മലയാളത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറിയെങ്കിലും മലയാളത്തിൽ കുറച്ച് സിനിമകളിൽ മാത്രമേ നടി നയൻതാര അഭിനയിച്ചിട്ടുമുള്ളൂ. നയൻതാരയും നിവിൻ പോളിയും ആദ്യമായി മലയാളത്തിൽ…
ബാലയ്യ എന്ന വിളിപ്പേരുള്ള നടൻ നന്ദമൂരി ബാലകൃഷ്ണ വിവാദങ്ങളിലെ നിറസാന്നിധ്യമാണ്. ഗുരുതരമായ ആരോപണങ്ങൾ ബാലയ്യയ്ക്കെതിരെ ഉണ്ടാവാറുണ്ട്. മികകപ്പോഴും സഹപ്രവർത്തകർക്കും ജീവനക്കാർക്കുമൊക്കെ…