തസ്കരന് മണിയന്‍പിള്ളയുടെ ആത്മകഥ എന്ന കൃതിയിലൂടെ പ്രശസ്തനായ വ്യക്തിയാണ് മണിയന്‍പിള്ള. മോഷണം നടത്തിയിരുന്ന കാലത്തെ അനുഭവങ്ങള്‍ പങ്ക് വച്ചാണ് മണിയന്‍പിള്ള രംഗത്തെത്തിയത്. ഇപ്പോഴിതാ, മോഷണത്തിനിടയില്‍ ഒരു 22 വയസുള്ള പെണ്‍കുട്ടിയെ കഴുത്തില്‍ കത്തി വച്ച് പീഡിപ്പിച്ചുവെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മണിയന്‍പിള്ള ഇപ്പോള്‍. ഒരു ചാനലില്‍ പബ്ലിഷ് ചെയ്ത അഭിമുഖത്തിനിടെയാണ് മണിയന്‍പിള്ളയുടെ തുറന്ന് പറച്ചില്.
അഭിമുഖം വൈറലായതോടെ ചാനലിനും അഭിമുഖത്തിനുമെതിരെ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. ഇപ്പോഴിതാ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി പാര്‍വതി തിരുവോത്ത്. വീഡിയോയിലെ ഉള്ളടക്കം അസ്വസ്ഥപ്പെടുത്തുന്നതാണെന്നും അഭിമുഖം പ്രസിദ്ധീകരിച്ച ചാനലിനോട് ഷെയിം ഓണ്‍ യു എന്നും ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പാര്‍വതി തിരുവോത്ത് കുറിച്ചു. ഒരു പെണ്ണിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചയാളെ പുകഴ്ത്തുകയാണെന്നും റേപ്പിനെ ലാഘവത്തോടെ സമീപിച്ച ചാനലിനെതിരെ നടപടി വേണമെന്നും ആവശ്യമുയര്‍ന്നിരുന്നു. അഭിമുഖത്തില്‍ ഇത്തരം വെളിപ്പെടുത്തല്‍ നടത്തിയതോടെ മണിയന്‍പിള്ളയ്ക്കെതിരെ സ്വമേധയാ കേസെടുക്കാന്‍ വനിതാ കമ്മീഷന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…