എഡിറ്റര്‍ക്ക് അപ്രതീക്ഷിത സമ്മാനം നല്‍കി ആന്റോ ജോസഫ്!! എല്ലാ നിര്‍മ്മാതാക്കളും മാതൃകയാക്കണമെന്ന് ഷമീര്‍ മുഹമ്മദ്

കഴിഞ്ഞ വര്‍ഷം അവസാനം തിയ്യേറ്ററിലെത്തിയ ചിത്രം മാളികപ്പുറം മലയാള സിനിമാ ചരിത്രം തന്നെ തിരുത്തിക്കുറിച്ച ചിത്രമാണ്. കോവിഡില്‍ കാലിയായ തിയ്യേറ്ററുകളില്‍ ആളുകളെ നിറച്ച് എത്തിച്ച ചിത്രമായിരുന്നു മാളികപ്പുറം. ഇപ്പോഴിതാ 2018 തിയ്യേറ്റുകളില്‍ ജനപ്രളയമാണ് സൃഷ്ടിച്ചിരിക്കുന്നത്. ആന്റോ ജോസഫാണ് രണ്ട് ചിത്രങ്ങളുടെയും നിര്‍മ്മാതാവ്. മൂന്നര കോടി ബജറ്റില്‍ നിര്‍മ്മിച്ച ചിത്രം 20 കോടി കലക്ഷന്‍ നേടിയിരുന്നു.

ചിത്രം വന്‍ വിജയമായതിനെ തുടര്‍ന്ന് അണിയറപ്രവര്‍ത്തകര്‍ക്ക് അപ്രതീക്ഷിത സമ്മാനവും നല്‍കിയിരിക്കുകയാണ് ആന്റോ ജോസഫ്. മാളികപ്പുറം സിനിമയുടെ എഡിറ്റര്‍ ഷമീര്‍ മുഹമ്മദ് ആണ് തനിക്ക് കിട്ടിയ സമ്മാനത്തെ കുറിച്ച് പറയുന്നത്. തന്റെ അക്കൗണ്ടിലേക്ക് ചെറുതല്ലാത്ത ഒരു തുക ആന്റോ ജോസഫ് ഫിലിം കമ്പനിയില്‍ നിന്നും കയറിയെന്നും പറഞ്ഞാണ് ഷമീര്‍ മുഹമ്മദിന്റെ പോസ്റ്റ്.

വളരെ സന്തോഷമുണ്ടാക്കുന്ന ഒരു കാര്യം ഇന്ന് എനിക്ക് ഉണ്ടായി, അതെഴുതണമെന്ന് തോന്നി. ഇന്ന് ഉച്ചക്ക് എനിക്ക് ഒരു മെസേജ്, എന്റെ അക്കോണ്ടില്‍ ചെറുതല്ലാത്ത ഒരു തുക ആന്റോ ജോസഫ് ഫിലിം കമ്പനിയില്‍ നിന്ന് കേറിയിരിക്കുന്നു. എനിക്ക് യാതൊരു വിധ പൈസയും അവിടെന്ന് ബാക്കി തരാന്‍ ഉണ്ടായില്ല. എന്താണെന്ന് അറിയാന്‍ ഞാന്‍ ആന്റോ ചേട്ടനെ വിളിച്ചു.

‘അത് എന്റെ ഒരു ചെറിയ സന്തോഷത്തിനാണ് ഷമീറേ, മാളികപ്പുറം നന്നായി വന്നില്ലേ, നമ്മള്‍ പ്രതീക്ഷിച്ചതിലും വലിയ ഹിറ്റ് ആയില്ലേ, അപ്പൊ നമ്മുടെ കൂടെ നിന്ന മാളികപ്പുറത്തില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും എന്റെ വക ചെറിയ ഒരു സമ്മാനം, അത്രയേ ഉള്ളു’.

എല്ലാ നിര്‍മ്മാതാക്കള്‍ക്കും മാതൃകയാക്കാവുന്ന ഒരു കാര്യമാണ് ഇതെന്ന് തോന്നി. പലരും ചെയ്യുന്നുണ്ടാകാം, പക്ഷെ എനിക്ക് ഇത് ആദ്യത്തെ അനുഭവമാണ്. സിനിമ ടെക്നീഷ്യന്മാരുടെ കൂടിയാണ്, അവരുടെ അധ്വാനത്തിന്റെയും ആത്മാര്‍ത്ഥതയുടേയും കൂടി ഫലമാണ് ഓരോ വിജയവും.

ആ വിജയത്തിന് ശേഷം നിര്‍മാതാക്കള്‍ അവരെ വീണ്ടും ഓര്‍ക്കണം. അങ്ങനെ ഓര്‍ക്കുന്ന ആന്റോ ചേട്ടന്റെ സ്വപ്‌ന സിനിമയായ 2018 തീയേറ്ററുകളില്‍ വലിയ വിജയം സൃഷ്ടിക്കുകയാണ്. ക്രെഡിറ്റ് ഒന്നും എടുക്കാന്‍ എവിടേം വരാതെ അയാള്‍ അടുത്ത സിനിമയുടെ തിരക്കിലാണ്, എന്നാണ് ഷമീര്‍ കുറിച്ചത്.

Anu

Recent Posts

അദ്ദേഹത്തിന് ദേഷ്യം വന്നാൽ പിന്നെ ശിവതാണ്ഡവമാണ്! മധു ബാലകൃഷ്‌ണന്റെ സ്വഭാവത്തെ കുറിച്ച് ഭാര്യ

മലയാളത്തിൽ നല്ല ശബ്ധ ഗാംഭീര്യമുള്ള ഗായകൻ ആണ് മധു ബാലകൃഷ്ണൻ, ഇപ്പോൾ ഗായകന്റെ സ്വഭാവത്തെ കുറിച്ച് ഭാര്യ ദിവ്യ പറഞ്ഞ…

2 hours ago

മനഃപൂർവം പ്രേക്ഷകരെ കരയിപ്പിക്കുന്നതല്ല! അത്തരത്തിലുള്ള സിനിമകൾ  ചെയ്യാൻ കാരണമുണ്ട്; ബ്ലെസ്സി

മലയളത്തിൽ ഒരുപാട് സിനിമകൾ സംവിധാനം ചെയ്യ്തിട്ടില്ലെങ്കിലും, ചെയ്യ്ത സിനിമകൾ എല്ലാം തന്നെ പ്രേക്ഷകരെ കണ്ണ് നനയിച്ചിട്ടുണ്ട്, അങ്ങനൊരു സംവിധായകനാണ് ബ്ലെസ്സി,…

3 hours ago

ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികളും വെല്ലുവിളികളും സമാന്തയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് സമാന്ത രൂത് പ്രഭു . താരകുടുംബത്തിന്റെ പാരമ്പര്യമോ അല്ലെങ്കിൽ ഗോഡ് ഫാദര്‍മാരുടെ പിന്തുണയോ ഇല്ലാതെയാണ്…

3 hours ago

എന്തെങ്കിലും ചെയ്യണം എന്ന് കരുതി പ്ലാൻ ചെയ്തല്ല ബിഗ് ബോസിലേക്ക് പോയത്, ശ്രീതു

ബിഗ് ബോസ് മലയാളം സീസൺ 6 ൽ ടോപ് 6 വരെ എത്തിയ മത്സരാർത്ഥിയായിരുന്നു സീരിയൽ താരം കൂടിയായ ശ്രീതു…

3 hours ago

പതുക്കെ പതുക്കെ സംവിധായകനും നിർമ്മാതാവുമെല്ലാം അതിനോട് പൊരുത്തപ്പെടുകയായിരുന്നു, കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രംഗത്ത് ഏറെ ബഹുമാന്യ സ്ഥാനം ലഭിക്കുന്ന നടിയാണ് കെആർ വിജയ. തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്തെ…

3 hours ago

ദുബായ് കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലേക്ക്

പ്രവാസികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ദുബായ് കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. നിരവധി കപ്പല്‍ സര്‍വീസ്…

4 hours ago