‘അപ്പപ്പൊ കാണുന്നവന്റെയല്ലല്ലോ സ്വന്തം അപ്പന്റെ ശൈലിയല്ലേ’ കമന്റിട്ടയാള്‍ക്ക് ഷമ്മിയുടെ മറുപടി

നിരവധി ആരാധകരുള്ള നടനാണ് ഷമ്മി തിലകന്‍. അച്ഛനെ പോലെ തന്നെ ഓര്‍ത്തിരിക്കാവുന്ന നിരവധി കഥാപാത്രങ്ങളെ സമ്മാനിച്ച നടന്‍. വില്ലന്‍ വേഷങ്ങള്‍ക്കൊപ്പം തന്നെ കോമഡിയും തനിക്ക് നന്നായി വഴങ്ങുമെന്ന് ഷമ്മി ഇതിനോടകം തെളിയിച്ച് കഴിഞ്ഞു. സമൂഹമാധ്യമങ്ങളില്‍ നടന്‍ പങ്കുവയ്ക്കുന്ന പോസ്റ്റുകളെല്ലാം തന്നെ ഏറെ ശ്രദ്ധനേടാറുണ്ട്. ഇവയ്ക്ക് വരുന്ന കമന്റുകള്‍ക്ക് ഷമ്മി മറുപടിയും നല്‍കാറുണ്ട്. അത്തരത്തിലൊരു മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.

‘പടവെട്ടി പിരിഞ്ഞ്, പാല്‍ത്തൂ ജാന്‍വറിലേക്കുള്ള യാത്രാമധ്യേ, കുയ്യാലിയില്‍ നിന്നും ഡോക്ടര്‍ സുനില്‍ ഐസക്കിലേക്കുള്ള ദൂരം എത്രയാണെന്ന് ഒരു സ്വയം വിലയിരുത്തല്‍’, എന്നാണ് ഷമ്മി തിലകന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റ്. നിരവധി പേരാണ് ഈ പോസ്റ്റിന് കമന്റുകളുമായി എത്തിയത്. ‘ചേട്ടന് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, തിലകന്‍ ചേട്ടനെ അനുകരിക്കാന്‍ നോക്കരുത്. അത് നിങ്ങളില്‍ ഉണ്ട്. നിങ്ങള്‍ നിങ്ങളുടെ ശൈലിയില്‍ അഭിനയിക്കുക’, എന്നായിരുന്നു ഒരാളുടെ കമന്റ്. ‘അപ്പപ്പൊ കാണുന്നവന്റെയല്ലല്ലോ സ്വന്തം അപ്പന്റെ ശൈലിയല്ലേ ?’, എന്നാണ് ഷമ്മി നല്‍കിയ മറുപടി.

നിരവധി പേരാണ് താരത്തിന്റെ കമന്റ് ലൈക്ക് ചെയ്തത്. അതേസമയം, പടവെട്ട് എന്ന ചിത്രമാണ് ഷമ്മി തിലകന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. നിവിന്‍ പോളിയെ നായകനാക്കി നവാഗതനായ ലിജു കൃഷ്ണയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത്. നിവിന്‍ പോളിക്ക് പുറമേ അദിതി ബാലന്‍, ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വിക്രം മെഹ്‌റ, സിദ്ധാര്‍ത്ഥ് ആനന്ദ് കുമാര്‍, സണ്ണി വെയ്ന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

Gargi

Recent Posts

ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ ബാല പലപ്പോഴും വിമർശനം നേരിടുന്നുണ്ട്

അഭിനയിച്ച സിനിമകളേക്കാൾ വ്യക്തിജീവിതം കൊണ്ട് വാർത്തകളിൽ നിറഞ്ഞ താരമാണ് ബാല. ഓഫ് സ്‌ക്രീനിലെ തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരിലും ബാല…

6 mins ago

ഇടവേള ബാബു ഇല്ലാതെ എന്തമ്മ! അമ്മയില്ലാതെ എന്ത് ഇടവേള ബാബു, ഇത് വിഷമകരം; സലിംകുമാറിന്റെ കുറിപ്പ് വൈറൽ

'അമ്മ  താര സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് 25 വർഷങ്ങൾ കൊണ്ട് സാനിധ്യം അറിയിച്ച നടൻ ആയിരുന്നു ഇടവേള ബാബു,…

8 mins ago

പലപ്പോഴും യേശുദാസിനെതിരെ നിരവധി വിമർശനങ്ങളാണ് ഉയർന്നിട്ടുള്ളത്

മലയാളത്തിന്റെ പ്രിയ ഗായകൻ ആണെങ്കിലും യേശുദാസിനെ കുറിച്ച് നിരവധി വിമർശങ്ങൾ ഉയരാറുണ്ട്. അതിലൊന്നാണ് എമ്പതുകളിലെയും തൊണ്ണൂറുകളിലെയും പല ഗായകരുടെയും അവസരം…

35 mins ago

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

15 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

16 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

18 hours ago