Film News

മകനോടൊപ്പം വിശുദ്ധ മക്കയിലെത്തി ഉംറ നിര്‍വഹിച്ച് ഷംന കാസിം!!

നടിയായും നര്‍ത്തകിയായുമെല്ലാം ആരാധക മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ നടിയാണ് ഷംന കാസിം. 2004ലിറങ്ങിയ ‘മഞ്ഞു പോലൊരു പെണ്‍കുട്ടി’ എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്കെത്തിയത്. ദുബായില്‍ വച്ചായിരുന്നു ഷംനയുടെ വിവാഹം. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംന കാസിമിന്റെ ഭര്‍ത്താവ്.

കഴിഞ്ഞ വര്‍ഷമാണ് താരത്തിന് ആദ്യത്തെ കണ്‍മണിയായി ആണ്‍കുഞ്ഞ് പിറന്നത്. ദുബൈയിലായിരുന്നു ഷംനയുടെ പ്രസവം. യുഎഇ ജീവിതത്തിന്റെ ആദരവായി ദുബൈ കിരീടാവകാശിയുടെ പേരാണ് ഷംന തന്റെ കുഞ്ഞിനിട്ടത്. സോഷ്യലിടത്ത് സജീവമാണ് താരം. എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കിടാറുണ്ട് ഷംന.

ഇപ്പോഴിതാ ഷംനയുടെ പുതിയ പോസ്റ്റാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്ന് സാധിച്ച സന്തോഷമാണ് പങ്കിടുന്നത്. വിശുദ്ധ മക്കയില്‍ മകനോടൊപ്പമെത്തി ഉംറ നിര്‍വഹിക്കാനുള്ള ഭാഗ്യം ലഭിച്ചതിന്റെ സന്തോഷമാണ് ഷംന പങ്കുവച്ചിട്ടുള്ളത്. ഷംനയ്ക്ക് ഒപ്പം കുഞ്ഞിനെയും ചിത്രങ്ങളില്‍ കാണാം. ഷംനയുടെ ഭര്‍ത്താവ് ഷാനിദ് ഇരുവര്‍ക്കുമൊപ്പം ഉണ്ടായിരുന്നില്ല.

‘വിശുദ്ധ മക്കയിലും മദീനയിലും എത്തി. ഉംറ നിര്‍വഹിക്കാനുള്ള ഭാഗ്യം നല്‍കിയ അല്ലാഹുവിന് അല്‍ഹംദുലില്ലാഹ് സ്തുതി..’, എന്നാണ് ചിത്രങ്ങള്‍ക്ക് ഒപ്പം ഷംന കുറിച്ചത്. നിരവധി പേരാണ് താരത്തിന്റെ ചിത്രത്തിന് കമന്റ് ചെയ്യുന്നത്. ഇതിനേക്കാള്‍ വലിയൊരു ഭാഗ്യം കിട്ടാനില്ലെന്ന് ആരാധകരും പറയുന്നു.

Anu