ഭക്ഷണം പോലെ തന്നെ ഇടയ്ക്കിടെ മാറി പരീക്ഷിക്കണ്ട ചില കാര്യങ്ങൾ ഉണ്ട്!

നടി നർത്തകി എന്നീ മേഖലകളിൽ ഏറെ പ്രശസ്തയാണ് ഷംന കാസിം, മലയാളത്തിലും അന്യ ഭാഷകളിലും താരം സജീവമാണ്, അഭിനയത്തേക്കാൾ നൃത്തത്തിലൂടെ ആണ് ഷംന ഏറെ ശ്രദ്ധിക്കപ്പെട്ടത്, ഇടയ്ക്കിടക്ക് മേക്ക്  ഓവർ നടത്തി ഷംന എത്താറുണ്ട്. മോഹന്‍ലാല്‍, മമ്മൂട്ടി, തുടങ്ങിയ മുന്‍നിര താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിക്കാനുള്ള അവസരം താരത്തിന് ലഭിച്ചിരുന്നു. ഇപ്പോഴിതാ ഷംനയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടും അതിനു താരം നൽകിയ തലക്കെട്ടുമാണ് സോഷ്യൽ മീഡിയയിൽ വൈറൽ.

Shamna Kasim Images

കിടിലൻ ലുക്കിൽ ഉള്ള തന്റെ മനോഹരമായ ചിത്രമാണ് ഷംന കാസിം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. വളരെ സ്റ്റൈലിഷ് ആയാണ് താരം ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. ഇതുവരെ അധികമാരും പരീക്ഷിക്കാത്ത ഒരു ഫ്യൂഷൻ ഡ്രസ്സ് കോമ്പിനേഷനാണ് ഷംന ഈ ഫോട്ടോഷൂട്ടിനായി ഉപയോഗിച്ചിരിക്കുന്നത്. “ആഹാരം പോലെ തന്നെ ഇടയ്ക്കിടെ നമ്മൾ മാറ്റി പരീക്ഷിക്കേണ്ട വേറെ ചിലതും ഉണ്ട്. അതിലൊന്നാണ് ഫാഷൻ.” എന്നാണ് ഷംന ചിത്രത്തിന് നൽകിയ അടിക്കുറുപ്പ്. മികച്ച അഭിപ്രായങ്ങൾ ആണ് താരത്തിന്റെ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. പരീക്ഷണം എന്തായാലും വിജയിച്ചു എന്നാണ് ആരാധകരിൽ കൂടുതൽ പറയുന്നത്. ഇൻസ്റ്റാഗ്രാമിൽ സജീവമായ ഷംന പങ്കുവെക്കുന്ന ചിത്രങ്ങൾക്കെല്ലാം മികച്ച അഭിപ്രായങ്ങൾ ആണ് ലഭിക്കാറുള്ളത്.
ചിത്രങ്ങൾ കാണാം
Shamna Kasim Photoshoot 1

Shamna Kasim Photoshoot 2

Shamna Kasim Photoshoot 3

Shamna Kasim Photoshoot 4

Shamna Kasim Photoshoot 5

Shamna Kasim Photoshoot 6

Shamna Kasim Photoshoot 7

Shamna Kasim Photoshoot 8

Shamna Kasim Photoshoot 9

മാഞ്ഞുപോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെ സിനിമ ലോകത്തിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് ഷംന കാസ്സിം. മലയാളത്തിൽ കഥാപാത്രങ്ങൾ അവതരിപ്പിച്ചെങ്കിലും താരത്തിന്റെ കഴുവുകളെ മലയാളം സിനിമ പ്രയോജനപ്പെടുത്തിയതിനേക്കാൾ ഏറെ തമിഴ് സിനിമ ആകും പ്രയോജനപ്പെടുത്തിയിട്ടുണ്ടാകുക. നിരവധി നല്ല കഥാപാത്രങ്ങളെയാണ് തമിഴിൽ അവതരിപ്പിക്കാൻ ഷംനയ്ക്ക് അവസരം ലഭിച്ചത്. അഭിനേത്രിയെ കൂടാതെ താൻ നല്ല ഒരു നർത്തകി കൂടിയാണെന്ന് ഷംന നിരവധി തവണ തെളിയിച്ചിട്ടുണ്ട്. ഒരുപക്ഷെ അഭിനയത്തേക്കാൾ ഏറെ ഷംന ശോഭിക്കുന്ന രംഗവും നൃത്തം തന്നെ ആയിരിക്കും. നിരവധി സ്റ്റേജ് ഷോകളിലും ഷംന നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.

Devika Rahul