മലയാളത്തില്‍ അവസരങ്ങള്‍ ലഭിക്കാത്തതിന് കാരണം അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി, തുറന്ന് പറഞ്ഞ് ഷംന

അഭിനേത്രി, നര്‍ത്തകി എന്നീ നിലകളില്‍ പേരെടുത്ത താരമാണ് ഷംന കാസിം. മലയാളത്തില്‍ അധികം വേഷങ്ങളിലൊന്നും ഷംന എത്താറില്ലെങ്കിലും തമിഴിലും തെലുങ്കിലും താരത്തിന് നിറയെ അവസരങ്ങളാണ്. വലിയങ്ങാടി, ചട്ടക്കാരി തുടങ്ങിയ മലയാള ചിത്രങ്ങളില്‍ ഷംന നായികയായെങ്കിലും വലിയ അവസരങ്ങളോ വിജയങ്ങളോ ഒന്നും നേടാന്‍ താരത്തിന് സാധിച്ചിട്ടില്ല. മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന സിനിമയിലൂടെയായിരുന്നു ഷംന കാസിമിന്റെ തുടക്കം.

ദളപതി വിജയ് ഷംനയെ ചിന്ന അസിന്‍ എന്നാണ് വിളിക്കുന്നത്. ജയലളി തയുടെ ജീവിതകഥ പറഞ്ഞ തലൈവി എന്ന ചിത്രത്തില്‍ അഭിനയിച്ച് വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് നടി ഷംന കാസിം. ജയലളിതയുടെ ഉറ്റതോഴിയായ ശശികലയുടെ വേഷമാണ് ഷംന അവതരിപ്പിച്ചിരുന്നത്.
17 വര്‍ഷമായി കലാരംഗത്ത് നിറഞ്ഞു നില്‍ക്കുന്ന ഷംനയുടെ നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ദൃശ്യത്തിന്റെ തെലുങ്കില്‍ അഡ്വക്കേറ്റിന്റെ വേഷം ചെയ്യുന്നത് ഷംനയാണ്. എന്നാല്‍ മലയാളം സിനിമകളില്‍ തനിക്ക് അവസരങ്ങള്‍ നഷ്ടപ്പെടുന്നതിനെ കുറിച്ച് ഇപ്പോള്‍ പറയുകയാണ് താരം.

ഷംനയുടെ വാക്കുകള്‍- തെലുങ്കില്‍ ദൃശ്യം 2വില്‍ ഞാനാണ് അഡ്വക്കേറ്റിന്റെ വേഷം ചെയ്തത്. ആ സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍ ജിത്തു സാറിനോട് ഞാന്‍ ചോദിച്ചിരുന്നു എന്താണ് മലയാളം സിനിമകളില്‍ വിളിക്കാത്തത്. അന്ന് അദ്ദേഹം എന്നോട് പറഞ്ഞു ഒരിക്കല്‍ ഒരു റോളിന് വേണ്ടി ഷംനയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ലഭിച്ച വിവരം ഷംനയുടെ പ്രതിഫലം കൂട്ടി, ഡേറ്റ് ഇപ്പോള്‍ ഇല്ല എന്നൊക്കെയാണ്.അതുകൊണ്ടാണ് ഞങ്ങള്‍ പിന്നീട് മറ്റൊരാളെ സമീപിച്ചത്.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ എന്നോട് ആരും ഇത്തരത്തില്‍ ഒരു കാര്യം ചോദിച്ചിട്ടില്ല. അതിനാല്‍ ദൈവത്തിന് മാത്രമെ അറിയൂ എനിക്ക് എന്താണ് മലയാളത്തില്‍ അവസരം ലഭിക്കാത്തത് എന്ന്.
അതേ സമയം റിയാലിറ്റി ഷോകളില്‍ പങ്കെടുക്കുന്നത് കൊണ്ടാണ് അവസരം നിഷേധിക്കപ്പെടുന്നതെങ്കില്‍ എനിക്കും പ്രിയാമണിക്കും മറ്റ് ഭാഷകളില്‍ സിനിമകള്‍ ലഭിക്കില്ലായിരുന്നു. എന്താണ് ഇതിനെല്ലാം പിറകില്‍ നടക്കുന്ന സംഭവങ്ങള്‍ എന്നത് വ്യക്തമല്ല.

Geethu