ഷംന കാസിം വിവാഹിതയായി!!!! ആശംസകളോടെ താരലോകം

നടി ഷംന കാസിം വിവാഹിതയായി. ദുബായില്‍ അത്യാഢംബര ചടങ്ങിലാണ് താരത്തിന്റെ വിവാഹം നടന്നത്. ചടങ്ങില്‍ മീര നന്ദന്‍ അടക്കമുള്ള സിനിമാതാരങ്ങളും ദുബായിയിലെ പ്രശസ്തരായ വ്യവസായികളുമെല്ലാം പങ്കെടുത്തു. ബിസിനസ് കണ്‍സള്‍ട്ടന്റായ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ വരന്‍. ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമാണ് ഷാനിദ്.

വിവാഹത്തിന് ശേഷം ഗംഭീരമായ റിസപ്ഷനും തങ്ങളുടെ സുഹൃത്തുക്കള്‍ക്കായി
ഷംനയും ഭര്‍ത്താവും ഒരുക്കിയിരുന്നു. വിവാഹത്തിന് വെള്ളയും പച്ചയും ഓറഞ്ചും കലര്‍ന്ന പട്ട് സാരിയും കസവ് തട്ടവും സ്വര്‍ണ്ണാഭരണങ്ങളുമായിരുന്നു ഷംന അണിഞ്ഞത്. റിസപ്ഷന് ചുവപ്പും ചാരനിറവും ചേര്‍ന്ന ഹെവി ബ്രൈഡല്‍ ലഹങ്കയാണ് ഷംന ധരിച്ചിരുന്നത്. വിവാഹചടങ്ങുകള്‍ ദുബായിലായിരുന്നതിനാല്‍ സിനിമാ രംഗത്തുള്ള വളരെ ചുരുക്കം ആളുകള്‍ മാത്രമാണ് ചടങ്ങുകളില്‍ പങ്കെടുക്കാനായത്.

മലപ്പുറമാണ് ഷാനിദിന്റെ സ്വദേശമെങ്കിലും ദുബായിലാണ് കുടുംബം സെറ്റില്‍ ചെയ്തിരിക്കുന്നത്. ഷംനയുടെ സ്വദേശം കണ്ണൂര്‍ ആണ്. നിക്കാഹ് കണ്ണൂരില്‍ വെച്ചാണ് നടന്നിരുന്നത്.

ദുബായിലായിരിക്കും വിവാഹശേഷം സെറ്റില്‍ ചെയ്യാന്‍ പോകുന്നതെന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ല. ഷാനിദിനെ കുറച്ച് നാളുകളായി അറിയാമായിരുന്നു. ഗോള്‍ഡണ്‍ വിസയുടെ കാര്യങ്ങള്‍ പറയാനായി ഇടയ്ക്കിടെ വിളിക്കുമായിരുന്നു. ആ സൗഹൃദമാണ് പ്രണയമായത്. ഷംനയ്ക്ക് ഗോള്‍ഡണ്‍ വിസ അപ്രൂവായിരിക്കുന്ന സമയമായിരുന്നു. വിസ നല്‍കാനായി പലതവണ ക്ഷണം വന്നെങ്കിലും ഷൂട്ടിങ് തിരക്ക് കാരണം പോകാനായില്ല.

പിന്നീട് മര്‍ഹബ എന്നൊരു പരിപാടിക്കായി താരം ദുബായിയില്‍ പോയിരുന്നു. അവിടെ വെച്ചാണ് തങ്ങള്‍ ആദ്യമായി കണ്ട് സംസാരിച്ചത്. കണ്ട് സംസാരിച്ചപ്പോള്‍ രണ്ടുപേര്‍ക്കും അങ്ങോട്ടുമിങ്ങോട്ടും ഇഷ്ടമായി. പിന്നെ വീട്ടുകാര്‍ സംസാരിച്ച് കാര്യങ്ങള്‍ മനസിലാക്കി വിവാഹം തീരുമാനിക്കുകയായിരുന്നു. നമ്മള്‍ വിചാരിക്കുന്നതും ദൈവം നടത്തുന്നതും മറ്റൊന്നാണെന്നും ഷംന മുന്‍പ് പറഞ്ഞിരുന്നു.

പ്രേമിച്ച് നടക്കാനൊന്നും സമയം കിട്ടിയിട്ടില്ല. ഒരു മാസത്തിനുള്ളില്‍ എല്ലാം വിവാഹത്തിലേക്ക് എത്തി. ഇക്കയോട് സംസാരിക്കുമ്പോള്‍ ഭയങ്കര കംഫേര്‍ട്ടബിളാണ്. അദ്ദേഹത്തിന്റേത് വലിയ കുടുംബമാണ്. കുടുംബവും ഇക്കയും തനിക്ക് വളരെ സപ്പോര്‍ട്ടീവാണെന്നും ഷംന പറയുന്നു.

മമ്മിയുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നു ഷംനയുടെ വിവാഹം. ഞങ്ങള്‍ അഞ്ച് മക്കളാണ്. മൂന്ന് ചേച്ചിമാരും ഒരു ചേട്ടനുമാണ് ഉള്ളത്. അവരെല്ലാം വിവാഹം കഴിഞ്ഞ് സെറ്റിലായിരുന്നു. എന്റെ വിവാഹം താമസിക്കുന്നത് മമ്മിക്ക് വലിയ ടെന്‍ഷനുണ്ടാക്കിയിരുന്നു. വിവാഹം ആലോചിച്ചപ്പോള്‍ എനിക്ക് ഒരു ആഗ്രഹം മാത്രമെ ഉണ്ടായിരുന്നുള്ളൂ. എന്റെ ജോലിയക്ക് പ്രശ്‌നമാകരുത് എന്നായിരുന്നെന്നും ഷംന പറയുന്നു.

മുന്‍പ് മെഹന്ദി ആഘോഷങ്ങളുടെ ചിത്രങ്ങളെല്ലാം ഷംന സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. കുടുംബത്തിന്റെ അനുഗ്രഹത്തോടെ എന്റെ ജീവിതത്തിന്റെ അടുത്ത ഭാഗത്തേക്ക് ചുവടുവെക്കുന്നു എന്ന് പറഞ്ഞാണ് വിവാഹ വാര്‍ത്തയറിയിച്ച് ഷംന കുറിച്ചത്.

സിനിമയില്‍ ഷംനയ്ക്ക് പൂര്‍ണ എന്നൊരു പേരുമുണ്ട്. മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ സജീവമാണ് ഷംന. ഡാന്‍സ് റിയാലിറ്റി ഷോയില്‍ നിന്നാണ് ഷംന സിനിമയിലേക്കെത്തുന്നത്. 2004ല്‍ കമല്‍ സംവിധാനം ചെയ്ത മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെയാണ് ഷംനയുടെ സിനിമാ അരങ്ങേറ്റം.

Anu

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

3 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

4 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

6 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

8 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

13 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

14 hours ago