തെലുങ്കില്‍ കിട്ടുന്ന സ്വീകാര്യത കാണുമ്പോള്‍ നഷ്ടബോധം മാറി,ഷംന

ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നടിയാണ് ഷംന കാസിം. 2004ല്‍ മഞ്ഞു പോലൊരു പെണ്‍കുട്ടി എന്ന സിനിമയിലൂടെ സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ച താരം എല്ലാ തെന്നിന്ത്യന്‍ ഭാഷകളിലുമുള്ള സിനിമകളുടെ ഭാഗമായി കഴിഞ്ഞിട്ടുണ്ട്. മലയാള സിനിമയില്‍ ഷംനയ്ക്ക് വേണ്ടത്ര അവസരം ലഭിക്കുന്നില്ലെന്ന് പലതവണ താരം തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്.
മലയാളികള്‍ ഷംന എന്ന വിളിക്കുന്ന താരം തെലുങ്കിലും തമിഴിലും അറിയപ്പെടുന്നത് പൂര്‍ണ എന്ന പേരിലാണ്. തനിക്ക് രണ്ട് പേരുകള്‍ ഉള്ളതിനാല്‍ സംവിധായകന്‍ ജിത്തു ജോസഫിന് തന്നെ കണ്ടിട്ട് ഒരിക്കല്‍ മനസിലായില്ലെന്ന് നടി പറയുന്നു. സ്വാസിക വിജയ് അവതാരികയായി എത്തിയ റെഡ് കാര്‍പ്പെറ്റ് പരിപാടിയില്‍ പങ്കെടുക്കവെയാണ് നടി ഇക്കാര്യം പറഞ്ഞത്.

Shamna-Kasim-about-Marriage

ദൃശ്യം 2ന്റെ തെലുങ്ക് പതിപ്പില്‍ ഷംനയാണ് വക്കീല്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്. സിനിമയുടെ ഷൂട്ടിങിന് മുന്നോടിയായി ലിസ്റ്റ് അയച്ചപ്പോള്‍ തന്റെ പേര് കണ്ട് ജീത്തു ജോസഫ് തിരിച്ചറിഞ്ഞില്ലെന്നാണ് ഷംന പറയുന്നത്. സിനിമ തുടങ്ങും മുമ്പ് പ്രൊഡക്ഷന്‍ ഹൗസ് അഭിനേതാക്കളുടെ ലിസ്റ്റ് ജീത്തു ജോസഫ് സാറിന് അയച്ച് കൊടുത്തു. അന്ന് എന്റെ പേരും ഫോട്ടോയും കണ്ടിട്ട് ജീത്തു ചേട്ടന്‍ ഭാര്യയോട് പറഞ്ഞു ഈ കുട്ടിയെ കണ്ടാല്‍ ഷംനയെപ്പോലെ ഉണ്ടല്ലേ എന്ന്.
അപ്പോള്‍ ഭാര്യയാണ് അദ്ദേഹത്തോട് പറഞ്ഞത് ഇത് ഷംന തന്നെയാണ് ആ കുട്ടിയുടെ മറ്റൊരു പേരാണ് പൂര്‍ണ എന്ന് അത് അദ്ദേഹം പറയുന്നത് കേട്ടപ്പോള്‍ ഒരുപാട് ചിരിച്ചുവെന്നും ഷംന പറയുന്നു. മലയാള സിനിമയില്‍ അവസരം ലഭിക്കാത്തതില്‍ വിഷമം തോന്നിയിട്ടുണ്ട്. പക്ഷെ ഇന്ന് തനിക്ക് തെലുങ്കില്‍ കിട്ടുന്ന സ്വീകാര്യത കാണുമ്പോള്‍ നഷ്ടബോധം മാറി. ജോസഫിന്റെ തമിഴ് പതിപ്പില്‍ അഭിനയിച്ചപ്പോള്‍ മൂന്ന് പേര് ഉള്ളത് ബുദ്ധിമുട്ടായി തോന്നി. പത്മകുമാര്‍ തന്നെയാണ് ജോസഫിന്റെ തമിഴും സംവിധാനം ചെയ്തിരിക്കുന്നത്. വിചിത്രനില്‍ അഭിനയിച്ച് കൊണ്ടിരിക്കുമ്പോള്‍ മലയാള സിനിമയില്‍ അഭിനയിക്കുന്ന പ്രതീതിയായിരുന്നു. കാരണം പത്മകുമാര്‍ സാറിന്റെ യൂണിറ്റ് അംഗങ്ങള്‍ മുഴുവന്‍ മലയാളികളാണ്. ഔപക്ഷെ ഒരു ബുദ്ധിമുട്ടേയുള്ളൂ പത്മകുമാര്‍ സാറും മറ്റുള്ളവരും ഷംന എന്ന് വിളിക്കുമ്പോള്‍ തമിഴ് സിനിമയില്‍ നിന്നുള്ളവര്‍ പൂര്‍ണ എന്ന് വിളിക്കും അത്രമാത്രമെന്നുമ ഷംന പറയുന്നു.

 

 

Rahul

Recent Posts

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

10 mins ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

1 hour ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

1 hour ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

1 hour ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

1 hour ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

2 hours ago