ഫ്ളവേഴ്സ് ചാനലില്‍ സംപ്രേക്ഷണം ചെയ്ത സീത സീരിയല്‍ കുടുംബപ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഷാനവാസ് ഷാനുവും നടി സ്വാസികയും ആയിരുന്നു ഈ പരമ്പരയില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നത്. സീതയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന വാര്‍ത്ത പുറത്തു വന്നതോടെ ഏറെ ആകാംക്ഷയിലാണ് ആരാധകര്‍.
ഇപ്പോഴിതാ സീത പരമ്പരയിലെ ആദ്യരാത്രി കണ്ടതിന് ശേഷം ഭാര്യ അയച്ച സന്ദേശത്തിനെ കുറിച്ച് പറയുകയാണ് ഷാനവാസ് ഷാനു. ഫ്ളവേഴ്സിലെ ഒരുകോടി എന്ന പരിപാടിയില്‍ എത്തിയപ്പോഴാണ് ഇക്കാര്യം ഷാനു തുറന്നു പറയുന്നത്. ഞങ്ങളിവിടെ അഭിനയിച്ചോണ്ട് ഇരിക്കുന്നതിനിടയിലാണ് ആദ്യരാത്രി സീക്വന്‍സ് സംപ്രേഷണം ചെയ്തത്.
ഭാര്യ അത് വീട്ടില്‍ നിന്നും കണ്ടോണ്ടിരിക്കുകയാണ്. വാട്സാപില്‍ വോയ്സ് മെസേജ് അയച്ചിരുന്നു. അയ്യട ഫസ്റ്റ് നൈറ്റ്, ഇങ്ങനെയാണോ ഫസ്റ്റ് നൈറ്റ്, കണ്ടാലും മതിയെന്നായിരുന്നു മെസേജ്. ഷാനവാസും സ്വാസികയും യഥാര്‍ത്ഥ ജീവിതത്തില്‍ ഭാര്യഭര്ത്താക്കന്മാര് ആണെന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ടെന്നും ഇവര്‍ പരിപാടിയില്‍ വെച്ച് പറഞ്ഞു.
അതേസമയം സീതയുടെ രണ്ടാം ഭാഗത്തില്‍ അഭിനയിക്കുന്നതിന് വേണ്ടി ഷാനവാസ് സീകേരളത്തിലെ സൂപ്പര്‍ ഹിറ്റ് പരമ്പര മിസിസ് ഹിറ്റ്ലറില്‍ നിന്ന് പിന്മാറിയിരുന്നു. രണ്ട് സീരിയലും ഒരുമിച്ച് കൊണ്ട് പോകാന്‍ സാധിക്കാത്തതിനെ തുടര്‍ന്നായിരുന്നു നടന്റെ പിന്മാറ്റം.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…