‘നിലപാടില്‍ ഉറച്ച് നില്‍ക്കുമ്പോള്‍ നമുക്ക് പ്രിയപ്പെട്ട പലതും നഷ്ടപെട്ടെന്നുവരാം’ ഹിറ്റലറില്‍ നിന്ന് പടിയിറങ്ങുന്നുവെന്ന് ഷാനവാസ്

സീരിയല്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ഷാനവാസ്. സീത സീരിയലിലെ ‘ഇന്ദ്രന്‍’ എന്ന കഥാപാത്രമായിരുന്നു ഷാനവാസിന്റെ കരിയറിലെ വഴിത്തിരിവായിരുന്നത്.
സീ കേരളത്തില്‍ സംപ്രേഷണം ചെയ്യുന്ന മിസിസ് ഹിറ്റ്ലര്‍ സീരിയലിലാണ് ഷാനവാസ് ഇപ്പോള്‍ അഭിനയിച്ചുവരുന്നത്. ഇപ്പോഴിതാ, സീരിയലില്‍നിന്നും താന്‍ പിന്മാറുകയാണെന്ന് അറിയിച്ചിരിക്കുകയാണ് നടന്‍. ‘മിസിസ് ഹിറ്റ്ലറി’ല്‍ ‘ദേവ് കൃഷ്ണ’ എന്ന കഥാപാത്രത്തെ, ‘ഡി കെ’ എന്ന ചുരുക്കപ്പേരില്‍ ആരാധകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു.

‘ഡികെ’യുടെ കോട്ട് അഴിച്ചുവെച്ച് ‘ഹിറ്റ്ലറി’ല്‍ നിന്ന് പടിയിറങ്ങുന്നു. കൊടുത്ത വാക്കിന് വില കൊടുത്ത് നിലപാടില്‍ ഉറച്ച് നില്‍ക്കുമ്പോള്‍, പലതും നഷ്ടമായേക്കാമെന്നുമാണ് താരം ഫേസ്ബുക്കിലൂടെ കുറിച്ചത്. അതോടൊപ്പം തന്നെ അടുത്തയാഴ്ച തുടങ്ങുന്ന പുതിയ പ്രൊജക്ടില്‍ കാണാം എന്നും ഷാനവാസ് കുറിച്ചിട്ടുണ്ട്. ‘സീത’ പരമ്പരയുടെ രണ്ടാം ഭാഗം ആരംഭിക്കാനിരിക്കെയാണ് താരം പരമ്പരയില്‍ നിന്നും പിന്മാറിയത്. അതാണ് വാക്കിന് വില കല്‍പ്പിക്കുന്നുമെന്നും, വരുന്ന പ്രൊജക്ടില്‍ കാണാം എന്നും ഷാനവാസ് ഫേസ്ബുക്കില്‍ കുറിച്ചതെന്നാണ് സൂചന.

താരത്തിന്റെ കുറിപ്പ്

‘ഡികെ’യുടെ കോട്ട് അഴിച്ചുവെച്ച് ‘ഹിറ്റ്ലറി’ല്‍ നിന്ന് പടിയിറങ്ങുന്നു. കൊടുത്ത വാക്കിന് വിലകല്‍പിച്ച് നിലപാടില്‍ ഉറച്ച് നില്‍ക്കുമ്പോള്‍ നമുക്ക് പ്രിയപ്പെട്ട പലതും നഷ്ടപെട്ടെന്നുവരാം എന്നാലും കൊടുത്ത വാക്ക് പാലിച്ചതിലും നിലപാടില്‍ ഉറച്ച് നിന്നതിലും അഭിമാനത്തോടെ നമുക്ക് തല ഉയര്‍ത്തി നില്‍ക്കാം. എന്നില്‍ വിശ്വാസം അര്‍പ്പിച് ‘ഡി കെ’ എന്ന കഥാപാത്രത്തെ എന്റെ കയ്യില്‍ ഏല്‍പ്പിച്ച സീ കേരളം ചാനലിന് 100ല്‍ 101% വിശ്വാസം ഇന്നുവരെ തിരിച്ച് കൊടുക്കാന്‍ പറ്റി എന്ന അഭിമാനത്തോടും ചരിതാര്‍ഥ്യത്തോടുംകൂടി ഞാന്‍ ‘ഹിറ്റ്ലറി’നോട് സലാം പറയുന്നു.

ഇതുവരെ എന്റെ കൂടെ നിന്ന ചാനലിനോടും സഹപ്രവര്‍ത്തകരോടും ഒരുപാട് സ്നേഹവും നന്ദിയും അറിയിക്കുന്നു. ‘ഹിറ്റ്ലറി’ന്റെ പ്രേക്ഷകര്‍ ഇതുവരെ എനിക്ക് (‘ഡി കെ’) തന്ന സ്നേഹവും സപ്പോര്‍ട്ടും പുതിയ ‘ഡികെ’യ്ക്കും ‘മിസിസ് ഹിറ്റ്ലറി’നും കൊടുക്കണം. പുതിയ ‘ഡികെ’യ്ക്കും ‘മിസിസ് ഹിറ്റ്ലറി’നും എല്ലാവിധ ആശംസകളും നേരുന്നു. ഞങ്ങളെ ഇഷ്ടപ്പെടുന്നവര്‍ നിരന്തരം ആവശ്യപെടുന്ന ആഗ്രഹിക്കുന്ന ഒരു പ്രൊജക്റ്റ്മായി ഞങ്ങള്‍ ഉടന്‍ നിങ്ങളുടെ മുന്നില്‍ വരും. അടുത്ത ആഴ്ച തുടങ്ങുന്ന ഷൂട്ടിന്റെ വിശേഷങ്ങളുമായി ഞങ്ങള്‍ വരും.

Gargi

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

14 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

15 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

16 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

19 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

23 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

1 day ago