അവരുടെ കൈയ്യില്‍ കണ്ട്രോള്‍ ഉള്ള ആളുകളെ കൊണ്ട് അവര്‍ പല രീതിയിലും എന്നെ സംഘമായി നിന്ന് ആക്രമിച്ചിട്ടുണ്ട്

Follow Us :

നിലപാടുകൾ തുറന്നു പറയാൻ മടിയില്ലാത്ത യുവതാരമാണ് ഷെയ്ൻ നിഗം . അതുകൊണ്ടുതന്നെ പലപ്പോഴും വിവാദങ്ങളിൽപ്പെടുകയും ചെയ്യാനാരുണ്ട് താരം . ഇപ്പോഴിതാ തനിക്ക് കുറച്ച് ശ്കതരായ ആൾക്കാരെ ശത്രുക്കളാക്കേണ്ടി വന്നുവെന്നും അവർ തന്നെ കൂട്ടമായി നിന്ന് ആക്രമിക്കുകയും ചെയ്തെന്നു ഷെയ്ൻ പറയുന്നു . വെയില്‍, ഖുര്‍ബാനി എന്നീ സിനിമകളുടെ സെറ്റില്‍ വളരെ മോശമായി പെരുമാറിയെന്ന് ആരോപിച്ചാണ് ഷെയ്ന്‍ നിഗത്തെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ബാന്‍ ചെയ്തത്. കഴിഞ്ഞ വര്‍ഷമാണ് ഷെയിന്റെ ബാന്‍ എടുത്ത് മാറ്റിയത്. ഇപ്പോഴിതാ താന്‍ നേരിട്ട ബാനിനെക്കുറിച്ച് സംസാരിക്കുകയാണ് ഷെയ്ന്‍. കുറച്ച് പവര്‍ഫുള്‍ ആയിട്ടുള്ള ആള്‍ക്കാരെ അറിയാതെ ശത്രുക്കളാക്കേണ്ടി വന്നുപോയി എന്നാണ് ഷെയ്ൻ പറയുന്നത്.

 

അധികാരം വെച്ച് ഒരാളെ സാര്‍ എന്നും അതില്ലാത്ത ഒരാളെ എടാ എന്നും താൻ വിളിക്കില്ല. സാര്‍ എന്നൊക്കെ വിളിക്കുന്നുണ്ടെങ്കില്‍ അത് ഉള്ളില്‍ തട്ടിയായിരിക്കും വിളിക്കുകഎന്ന് ഷെയ്ൻ പറയുന്നു. ചിലയിടങ്ങളില്‍ നമ്മള്‍ ഡിപ്ലോമാറ്റിക് ആകേണ്ടി വരുമെന്നും എന്നാൽ താനത് ചെയ്തിട്ടില്ല എന്നും ഷെയ്ൻ വ്യക്തമാക്കി . അതാണ് പലയിടങ്ങിലും തനിക്ക് ഇങ്ങനെ ബുദ്ധിമുട്ടുണ്ടാക്കിയിട്ടുള്ളത്. അവരാണ് പറയുന്നത്, അയാള്‍ ഇങ്ങനെയാണ്, അങ്ങനെയാണ് എന്നൊക്കെഎന്നും ഷെയ്ൻ ചൂണ്ടിക്കാണിക്കുന്നു. ഇത്രയും പടങ്ങള്‍ ചെയ്തില്ലേ, ഇതൊക്കെ തിയേറ്ററില്‍ വന്നില്ലേ? ഇത്രയും പ്രശ്‌നമാണെങ്കില്‍ എങ്ങനെയാണ് ഇത് തീരുന്നത്. സാമാന്യമുള്ള ഒരാള്‍ ചിന്തിച്ച് കളഞ്ഞാല്‍ അതൊക്കെ മനസിലാകും. കുറച്ച് പവര്‍ഫുള്‍ ആയിട്ടുള്ള ആള്‍ക്കാരെ അറിയാതെ ശത്രുക്കളാക്കേണ്ടി വന്നുപോയി.

അവരുടെ കൈയ്യില്‍ കണ്ട്രോള്‍ ഉള്ള ആളുകളെ കൊണ്ട് അവര്‍ പല രീതിയിലും എന്നെ സംഘമായി നിന്ന് ആക്രമിച്ചിട്ടുണ്ട്. താനും വീട്ടുകാരും ഒക്കെ അന്ന് ഒറ്റയ്‌ക്കേ ഉണ്ടായിരുന്നുള്ളു. ഷൂട്ട് കഴിഞ്ഞ് പാക്ക് അപ്പ് ആയ സിനിമ 20 ദിവസം കഴിഞ്ഞിട്ടാണ് തന്നെ ബാന്‍ ചെയ്യുന്നത്. ഷൂട്ട് കഴിഞ്ഞ് പാക്ക് അപ്പ് കഴിഞ്ഞതിന്റെ ഫോട്ടോ അടക്കം പുറത്ത് വന്ന് കഴിഞ്ഞ ശേഷം ബാന്‍ ചെയ്യുന്നു. എന്നിട്ട് അവർ പറയുന്നത് സെറ്റില്‍ പ്രശ്‌നമായിരുന്നു എനാണെന്നും തന്റെ ഭാഗം എന്താണെന്ന് കേട്ടിട്ടില്ല താൻ തന്റെ ഭാഗം പറയുന്ന ലെറ്റര്‍ നല്‍കിയിരുന്നു. അത് വായിച്ചിട്ടുണ്ടോ എന്ന് പോലും അറിയില്ല.അത് വായിച്ചിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും അവര്‍ ബാന്‍ ചെയ്യാന്‍ തീരുമാനിച്ചിരുന്നു. തന്നെ ബാന്‍ ചെയ്തു എന്ന് മാധ്യമങ്ങളിലൂടെയാണ് അറിയുന്നത്.” എന്നാണ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഷെയ്ൻ നിഗം പറഞ്ഞത്. അതേസമയം ‘ലിറ്റില്‍ ഹാര്‍ട്‍സ്’ എന്ന ചിത്രത്തിന്റെ പ്രൊമോഷനിടെ ഉണ്ണി മുകുന്ദനെ കുറിച്ച് നടൻ ഷെയ്ൻ നിഗം പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയയിലടക്കം വ്യാപക വിമർശനം നേരിട്ടിരുന്നു.

നടനെതിരെ സൈബർ ആക്രമണങ്ങളും വർഗീയ അധിക്ഷേപവും ഉണ്ടായി. ഈ സംഭവത്തിൽ ഷെയ്ൻ നിഗം മാപ്പു പറയുകയും ചെയ്തിരുന്നു.തമശയായി ഉണ്ണി മുകുന്ദനെ കുറിച്ച് നടത്തിയ പരാമർശമാണ് വിവാദമായതെന്നും, ആരെയും വ്യക്തപരമായി വേദനിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്നും ഷെയ്ൻ പറഞ്ഞു. ലിറ്റിൽ ഹാർട്സിന്റെ പ്രമോഷനായി നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു ഷെയ്ൻ മാപ്പ് പറഞ്ഞത്. താൻ പറഞ്ഞ കാര്യങ്ങൾ തമാശ ആണെന്ന് ഇന്റർവ്യൂ മുഴുവൻ കണ്ടാൽ മനസിലാകുമെന്നും സുഹൃത്തുക്കൾ തമാശയായി പറയുന്ന തീരിയിൽ പറഞ്ഞുപോയതാന്നെഉമ്മ ഉണ്ണി മുകുന്ദനോട്ടും താരത്തിന്റെ ഫാൻസിനോടും ക്ഷമ ചോദിക്കുന്നുവെന്നുമാണ് ഷെയ്ൻ പറഞ്ഞഹ്. ഉണ്ണി മുകുന്ദന് ഫാൻസ്‌ അസോസിയേഷനെപ്പറ്റിയുള്ള ഷെയിൻ നിഗത്തിന്റെ പരാമസ്റർഷത്തിനു പിന്നാലെ ‘സുഡാപ്പി’ എന്ന് വിളിച്ച് നിരവധി ആളുകൾ ഷെയിനെതിരെ സൈബർ ആക്രമണം നടത്തി. കഴിഞ്ഞ ദിവസം സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച്, കഫിയ ധരിച്ചുകൊണ്ടുള്ള ചിത്രവും, അതിനൊപ്പം ‘സുഡാപ്പി ഫ്രം ഇന്ത്യ’ എന്ന കുറിപ്പും ഷെയ്ൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റു ചെയ്തിരുന്നു.അതേസമയം ലിറ്റിൽ ഹേർട്ട്സ് ആണ് ഷെയ്ൻ നായകനാവുന്ന ഏറ്റവും പുതിയ ചിത്രം. മഹിമ, ബാബുരാജ്, ഷൈൻ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന താരങ്ങൾ.