‘ഈ അഹങ്കാരം ഒട്ടും നല്ലതല്ല കേട്ടോ’ പോസ്റ്റിട്ടയാള്‍ക്ക് മറുപടിയുമായി ഷെയ്ന്‍ നിഗം

തനിക്കെതിരെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടയാള്‍ക്ക് മറുപടിയുമായി നടന്‍ ഷെയ്ന്‍ നിഗം രംഗത്ത്. സംവിധായകന്‍ രാജീവ് കുമാറടക്കമുള്ളവര്‍ മണിക്കൂറുകളോളം താരത്തെ കാത്തു പൊരിവെയിലത്ത് നിര്‍ത്തിയെന്ന സോഷ്യല്‍ മീഡിയ പോസ്റ്റിനെതിരെയാണ് ഷെയ്ന്‍ രംഗത്തെത്തിയത്. ‘മനപ്പൂര്‍വ്വം വെയിറ്റ് ചെയ്യിപ്പിച്ചു എന്ന് താങ്കള്‍ പോസ്റ്റില്‍ പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്? വൈകി എത്തിയത് എന്തുകൊണ്ട് എന്നത് എനിക്കും അറിയാം രാജീവ് സാറിനും അറിയാം. എന്താണ് താങ്കളുടെ പ്രശ്‌നം?’ എന്നായിരുന്നു ഷെയ്ന്‍ മൂവീ ഗ്രൂപ്പില്‍ വന്ന പോസ്റ്റിന് മറുപടി നല്‍കിയത്.

ഒരു സീനിയര്‍ സംവിധായകനെ എങ്ങനെ റെസ്‌പെക്ട് ചെയ്യണം എന്നൊക്കെ നിങ്ങള്‍ ഇനിയും പഠിക്കേണ്ടിയിരിക്കുന്നുവെന്നായിരുന്നു ഷെയ്‌നിനെതിരെ വന്ന പോസ്റ്റില്‍ പറയുന്നത്. ടി.കെ രാജീവ് കുമാര്‍ സര്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയായ ബര്‍മുഡയുടെ പ്രൊമോഷന്‍ ഇവന്റ് ‘തിരുവനന്തപുരം വുമണ്‍സ് കോളേജില്‍ കഴിഞ്ഞ ദിവസം നടന്നിരുന്നു’.

പടത്തിലെ നായകനായ ഷൈന്‍ നിഗം പ്രോഗ്രാമിന് വരുന്നതും കാത്ത് രണ്ട് മണിക്കൂറിന് മുകളില്‍ സംവിധായകന്‍ രാജീവ് കുമാര്‍ സാര്‍ ഉള്‍പ്പെടെയുള്ള സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പൊരിവെയിലത്ത് കാത്ത് നിക്കേണ്ടി വന്നു.??

അങ്ങേയറ്റം ആദരവ് അര്‍ഹിക്കുന്ന ഒരു സീനിയര്‍ സംവിധായകനെയൊക്കെ മനപൂര്‍വം ഇങ്ങനെ നോക്കുകുത്തിയെ പോലെ നിര്‍ത്തുക എന്നത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയുന്നില്ല.?? ഒരുപക്ഷേ ഇന്നത്തെ പിളേളര്‍ക്കും ഷെയ്‌നും ഒക്കെ അദ്ദേഹത്തെ വേണ്ടത്ര പരിചയമില്ലായിരിക്കാം. എന്നാല്‍ നമ്മുടെയൊക്കെ അച്ഛനോടോ വീട്ടിലെ മുതിര്‍ന്ന ആള്‍ക്കാരോടോ ചോദിച്ചാല്‍ അവര്‍ പറഞ്ഞു തരും ‘രാജീവ്കുമാര്‍ സര്‍ ആരാണെന്ന്’.

എന്തിനേറെ പറയുന്നു.. കലാഭവന്‍ അബിക്ക് പോലും അദ്ദേഹത്തിന്റെ ഗുരു തുല്യനായ ആളായിരിക്കും ടികെ രാജീവ് കുമാര്‍ സര്‍.?? എല്ലാം തന്റെ ഇഷ്ടത്തിന് നടക്കണം എന്ന മട്ടാണ് ഷെയ്ന്‍ എപ്പോഴും കൈക്കൊള്ളുന്നത്.
ഒരു നടന്‍ എന്ന നിലയില്‍ ഈ അഹങ്കാരം ഒട്ടും നല്ലതല്ല കേട്ടോ എന്നും പോസ്റ്റില്‍ പറയുന്നു. ഇതിനെതിരെയാണ് താരം രംഗത്തെത്തിയത്. താരത്തെ അനുകൂലിച്ചും നിരവധി പേര്‍ കമന്റുകളുമായെത്തി.

Gargi

Recent Posts

സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി ‘മകൾക്ക്’ മ്യൂസിക് വീഡിയോ

ബാലാജി ശർമ്മ, മേഘ നായർ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ മകൾക്ക് എന്ന മ്യൂസിക്കൽ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ…

45 mins ago

വരലക്ഷ്മിക്ക് വേണ്ടി സ്വർണ്ണ ചെരുപ്പുകൾ ആണ് നിക്കോളാസ് വാങ്ങിയത്

ഇക്കഴിഞ്ഞ ദിവസമാണ് താരനിബിഢമായ ചടങ്ങിൽ വെച്ച് നടിയും താരപുത്രിയുമായ വരലക്ഷ്മി ശരത്ത് കുമാറും കാമുകൻ നിക്കോളായ് സച്ച്ദേവും വിവാഹിതരായത്. നിക്കോളായ്…

1 hour ago

പല പ്രശ്നങ്ങളും ഉണ്ടായതോടെയാണ് കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് താമസം മാറ്റുന്നത്

ഒരിടവേളക്ക് ശേഷം അഭിനയജീവിതത്തിൽ സജീവമാവുകയാണ് ബാബു ആന്റണി. തൊണ്ണൂറുകളിൽ മലയാള സിനിമ അടക്കി ഭരിച്ചിരുന്ന ആക്ഷൻ ഹീറോ ആയിരുന്നു ബാബു…

1 hour ago

തൃശൂർ ജില്ലയിൽ ഭീതി പടർത്തി ആഫ്രിക്കൻ പന്നിപ്പനി

തൃശൂർ ജില്ലയിൽ ഭീതി പടർത്തി ആഫ്രിക്കൻ പന്നിപ്പനി. ജില്ലയിലെ മാടക്കത്തറ പഞ്ചായത്തിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ 310 പന്നികളെ കള്ളിങിന്…

1 hour ago

വിവാഹം കഴിഞ്ഞു ഭർത്താവിനൊപ്പം മാളവിക ഇംഗ്ലണ്ടിലേക്ക് പോയിരുന്നു

വിവാഹം കഴിഞ്ഞതോടെ ഭർത്താവ് നവനീതിനൊപ്പം മാളവിക ജയാറാം ഇം​​ഗ്ലണ്ടിലേക്ക് പോയിരുന്നു. വിദേശത്ത് എത്തിയതോടെ ഒരു സഹായമഭ്യര്ഥിച്ച എത്തിയിരിക്കുകയാണ് ഇപ്പോൾ മാളവിക…

2 hours ago

മോഹൻലാലിന്റെ കരിയറിലെ തന്നെ വ്യത്യസ്ത കഥാപാത്രമായിരുന്നു ദേവദൂതനിലേത്

നടന്‍ മോഹന്‍ലാലിന്റെ കരിയറിലെ തന്നെ വേറിട്ട വേഷപ്പകർച്ച കാഴ്ച വെച്ച ചിത്രമാണ് ദേവദൂതന്‍. തിയേറ്ററുകളില്‍ ദയനീയ പരാജയമായിരുന്നു 24 വർഷങ്ങൾക്ക്…

2 hours ago