ഇനി അത്തരത്തിലുള്ള റോളുകള്‍ ചെയ്യാന്‍ താല്‍പ്പര്യമില്ല; ഷെയിന്‍ നിഗം

ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാള സിനിമാ ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ നടനാണ് ഷെയിന്‍ നിഗം. നവാഗതനായ ജീവന്‍ ജോജോയുടെ സംവിധാനത്തില്‍ ഷെയിന്‍ നായകനായി എത്തുന്ന ഉല്ലാസം ജൂലൈ ഒന്നിനാണ് റിലീസ് ചെയ്യുന്നത്. ഇതുവരെ കണ്ടതില്‍ നിന്നും വ്യത്യസ്തമായി പുതിയ രൂപത്തിലും ഭാവത്തിലുമാണ് ഷെയിന്‍ ചിത്രത്തിലെത്തുന്നത്. ഉല്ലാസത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ പ്രസ് മീറ്റിലാണ് ഇനി ഡാര്‍ക്ക് റോളുകള്‍ ചെയ്യാന്‍ താല്‍പര്യമില്ല എന്ന് ഷെയിന്‍ വ്യക്തമാക്കിയത്.

കൂടുതല്‍ സീരിയസ് റോളുകള്‍ ചെയ്ത ശേഷം ഹാപ്പി ആയിട്ടുള്ള റോള്‍ ചെയ്തപ്പോള്‍ ഏതായിരുന്നു കംഫര്‍ട്ട് എന്ന മാധ്യമ പ്രവര്‍ത്തകയുടെ ചോദ്യത്തിനാണ് ഇനി ഡാര്‍ക്ക് റോളുകള്‍ ചെയ്യാന്‍ താല്‍പര്യമില്ലെന്ന ഷെയിനിന്റെ മറുപടി. ‘ഇപ്പോള്‍ എനിക്ക് തോന്നുന്നത് അത്ര കറക്റ്റ് ആയ, സ്‌ട്രോങ് ആയ പോയിന്റ് പറയാന്‍ വേണ്ടി മാത്രമേ ഇനി ഡാര്‍ക്ക് റോളുകള്‍ ചെയ്യുള്ളു. അല്ലാതെ ഫീല്‍ ഗുഡ് സിനിമകളും സന്തോഷമുള്ള സിനിമകളും ഇറങ്ങി പോകാന്‍ ആണ് താല്‍പര്യം. അല്ലാതെ ഡാര്‍ക്ക് സിനിമകള്‍ ചെയ്യാന്‍ താല്‍പര്യമില്ല’ ഷെയിന്‍ പറഞ്ഞു. അടുത്തിടെ പ്രഖ്യപിക്കപ്പെട്ട പ്രിയദര്‍ശന്‍-ഷെയിന്‍ ചിത്രം ഈ വര്‍ഷം തന്നെയുണ്ടാകുമെന്നും താരം പറഞ്ഞു.

കൈതമറ്റം ബ്രദേഴ്‌സിന്റെ ബാനറില്‍ ജോയി കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. പ്രവീണ്‍ ബാലകൃഷ്ണനാണ് ഉല്ലാസത്തിന്റെ തിരക്കഥ ഒരുക്കിയിരുന്നത്. നിരവധി പരസ്യചിത്രങ്ങളിലൂടെയും ഷോര്‍ട്ട് ഫിലിമുകളിലൂടെയും പ്രശസ്തയായ പവിത്ര ലക്ഷ്മിയാണ് നായിക. അജു വര്‍ഗീസ്, ദീപക് പറമ്പോള്‍, രഞ്ജി പണിക്കര്‍, ബേസില്‍ ജോസഫ് തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഷെയ്ന്‍ നിഗം നായകനായി ഏറ്റവും ഒടുവില്‍ തീയറ്ററില്‍ റീലീസ് ചെയ്ത ചിത്രം വെയിലാണ്.

Rahul

Recent Posts

വിജയിയും ഭാര്യയും തമ്മിൽ വേർപിരിഞ്ഞുവെന്ന് കഴിഞ്ഞ കുറച്ച് നാളുകളായി അഭ്യൂഹങ്ങൾ ഉണ്ട്

തൃഷയും വിജയുമാണ് തമിഴകത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീവ ചർച്ച. വിജയുടെ 50ാം പിറന്നാൾ ദിനത്തിൽ തൃഷ പങ്കുവെച്ച ഫോട്ടോയാണ്…

4 hours ago

സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നപ്പോൾ ഇടവേള ബാബുവിന് വേണ്ടി താനടക്കം ആരും ശബ്ദമുയർത്തിയില്ല

കാൽനൂറ്റാണ്ടിലധികം താരസംഘടനയെ നയിച്ച  ഇടവേള ബാബു ജനറൽ  സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത് പലർക്കും ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. വളരെ വിഷമത്തോടെയാണ്…

4 hours ago

മീര ജാസ്മിനെ കുറിച്ച് മനസ്സ് തുറന്നു ശ്രീകാന്ത്

മീര ജാസ്മിൻ ഒരു കോമ്പ്ളിക്കേറ്റഡ് താരമാണെന്ന് പറയുകയാണ് തമിഴ് നടൻ ശ്രീകാന്ത്. ഈയിടെ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ്…

4 hours ago

മോഹൻലാലിന്റെ സിനിമ തെരഞ്ഞെടുപ്പുകളിൽ ചില വിമർശനങ്ങൾ ഉയരുന്നുണ്ട്

മലയാളസിനിമയിലെ ക്രോഡഡ് പുള്ളറാണ് മോഹൻലാൽ . ആരാധകർ ഏറെയുള്ള മോഹൻലാലിന്റെ പല സിനിമകൾക്കും വലിയ റിപ്പീറ്റ് വാല്യൂവുണ്ട്. പക്ഷെ ഈയടുത്ത…

4 hours ago

15 വർഷമായ മിസ്സിം​ഗ് കേസ്, ഒറ്റ ഊമക്കത്തിൽ തെളിഞ്ഞത് ക്രൂര കൊലപാതകം; മൃതദേഹം സെപ്റ്റിക് ടാങ്കിൽ

ആലപ്പുഴ: 15 വർഷം മുമ്പു നടന്ന സംഭവത്തിൻറെ ചുരുളഴിഞ്ഞതോടെ ഞെട്ടലിൽ ഒരു നാട്. സെപ്റ്റിക് ടാങ്കിൽ ഒരു യുവതിയുടെ മൃതദേഹമെന്ന…

6 hours ago

വായിലെ ദുർഗന്ധം അകറ്റി ഫ്രഷാകാം, പക്ഷേ മൗത്ത് വാഷ് എല്ലാ ദിവസവും ഉപയോ​ഗിക്കുന്നവരാണോ, ഇക്കാര്യം ശ്രദ്ധിക്കൂ…

വായ് നാറ്റത്തെ ചെറുക്കാനും വായിലെ ബാക്ടീരിയ കുറയ്ക്കാനുമെല്ലാം ഉപയോ​ഗിക്കുന്നതാണ് മൗത്ത് വാഷ്. ആന്റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ചാൽ വായിലെ…

7 hours ago