ചരിത്രത്തെ വെറും വ്യാജചെമ്പോല ഉപയോഗിച്ച് അട്ടിമറിക്കാൻ ശ്രമം നടത്തിയെന്ന് ആരോപിച്ച് ട്വന്റി ഫോറിനും സഹൻ ആന്റണിയ്ക്കുമെതിരെ പോലീസിൽ പരാതി നൽകി ശങ്കു.ടി.ദാസ്

Sanku-T-Das201
Sanku-T-Das201

പുണ്യപുരാതനമായ ശബരിമലയുടെ ചരിത്രത്തെ അട്ടിമറിക്കാൻ ശ്രമം നടത്തിയെന്ന്  ആരോപിച്ചു ട്വന്റി ഫോർ ന്യൂസ് ചാനൽ കൊച്ചി ബ്യുറോ സീനിയർ റിപ്പോർട്ടർ സഹിൻ ആന്റണിക്കെതിരെ നടപടി ആവിശ്യപ്പെട്ട് ഡിജിപി അനിൽകാന്തിന്  പരാതി നൽകി അഡ്വ. ശങ്കു ടി. ദാസ്.2018 ഡിസംബര്‍ 10ന് സഹിൽ ആന്റണി നൽകിയ വാർത്തക്കെതിരെയാണ് പരാതി നൽകിയത്.ഭക്തജനങ്ങൾ ഏറ്റവും പുണ്യക്ഷേത്രമായി കണക്കാപ്പെടുന്ന ശബരിമലയെ സംബന്ധിക്കുന്ന പന്തളം കൊട്ടാരം വക നാനൂറ് വർഷം പഴക്കമുള്ള ആധികാരിക രേഖയെ  വെറും തിട്ടൂരത്തിന്റെ മാതൃകയില്‍ വ്യാജമായി നിര്‍മ്മിച്ച കൃത്രിമ രേഖയാണ് തെറ്റായ വാര്‍ത്ത അവതരിപ്പിച്ചുവെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്.ഇപ്പോൾ നിലവിൽ പുരാവസ്തു തട്ടിപ്പ് കേസില്‍ ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ള മോന്‍സണ്‍ മാവുങ്കല്‍ എന്ന വ്യക്തിയുടെ വ്യാജ പുരാവസ്തു ശേഖരത്തിന്റെ ഭാഗമായിരുന്നു തീട്ടൂരവും ചെമ്പോലയും.

Sanku T Das2
Sanku T Das2

ശബരിമലയെ പറ്റി വ്യാജ ചെമ്പോല തിട്ടൂരം നിർമ്മിച്ച് പ്രചരിപ്പിച്ചവർക്ക് എതിരെ ഞാൻ കൊടുത്ത പരാതിയെ സംബന്ധിച്ച് ഒരു മുഖ്യധാരാ ചാനൽ പ്രൈം ടൈം ചർച്ച സംഘടിപ്പിക്കുമ്പോൾ അതിൽ പങ്കെടുത്ത് പരാതിയുടെ കാര്യകാരണങ്ങളും ഉള്ളടക്കവും വിശദീകരിക്കുകയും അതിൽ ഉറച്ചു നിൽക്കുകയും അതുമായി മുന്നോട്ട് പോവുകയും ചെയ്യും എന്ന് വ്യക്തമാക്കുകയും ചെയ്യേണ്ടത് എന്റെ ഉത്തരവാദിത്വം ആണെന്നാണ് കരുതുന്നത്.അല്ലാത്ത പക്ഷം പരാതി കൊടുത്തത് വെറും പൊളിറ്റിക്കൽ ഗിമ്മിക്ക് ആണെന്നും അതിനപ്പുറം വിഷയത്തിൽ തുടർ ചർച്ചകൾ ഏറ്റെടുക്കാൻ ഞാൻ തയ്യാറല്ലെന്നുമുള്ള തെറ്റായ സന്ദേശമാണ് സമൂഹത്തിന് ലഭിക്കുക.

fake news
fake news

തന്നെയുമല്ല, ഈ വിഷയം വലിയ വാർത്ത ആവുകയും അതിന്മേൽ ഗൗരവമുള്ള ചർച്ചകൾ ഉയർന്നു വരികയും ചെയ്യേണ്ടത് അനിവാര്യമാണ് എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.ഇത്രയും ഗുരുതരമായ ഒരു കുറ്റകൃത്യം ആരും സംസാരിക്കാതെയും എല്ലാവരാലും അവഗണിക്കപ്പെട്ടും വളരെ വേഗത്തിൽ വിസ്‌മൃതിയിലേക്ക് വീണു പോവരുതെന്ന് എനിക്ക് നിർബന്ധവുമുണ്ട്.എന്റെ നിസ്സഹകരണം കൊണ്ട് അങ്ങനെയൊരു ചർച്ച സംഭവിക്കാതെ പോയാൽ അതിന്റെ നഷ്ടം സമാജത്തിനും ലാഭം വിരുദ്ധർക്കുമാവും.വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്കും രാഷ്ട്രീയമായ നിലപാടുകൾക്കും മേലെയാണ് സമാജത്തിന്റെ പൊതു താത്പര്യം എന്നതാണ് അന്നുമിന്നും എന്റെ ഉറച്ച ബോധ്യം.അത് കൊണ്ട് ‘പരാതിക്കാരൻ’ എന്ന നിലയിൽ ഈ ചർച്ചയിൽ പങ്കെടുത്തിട്ടുണ്ട്.പരാതിയിൽ ഉറച്ചു നിൽക്കുകയും അതുമായി മുന്നോട്ട് പോവുകയും ചെയ്യുമെന്ന് വ്യക്തമാക്കിയിട്ടുമുണ്ട്.