Categories: Film News

ആ സംഭവത്തിന് ശേഷമാണ് മോഹൻലാൽ വിഗ്ഗ് വെക്കാൻ തുടങ്ങിയത്, ശാന്തിവിള ദിനേശ്

പലപ്പോഴും താരങ്ങളെ കുറിച്ച് വിവാദപരമായ പ്രസ്താവനകൾ നടത്തി സോഷ്യൽ മീഡിയയിൽ ആരാധകരുടെ ശ്രദ്ധ നേടാറുള്ള സംവിധായകനാണ് ശാന്തിവിള ദിനേശ്. പല പ്രമുഖ താരങ്ങളെയും പേര് എടുത്ത് പറഞ്ഞു പരസ്യമായി വിമർശിച്ച് തന്നെ ശാന്തിവിള ദിനേശ് എത്താറുണ്ട്.  തന്റെ യൂട്യൂബ് ചാനലിൽ കൂടിയാണ് ഇദ്ദേഹം ഇത്തരത്തിൽ വിമർശന വിഡിയോകൾ പങ്കുവെക്കാറുള്ളതും. എന്നാൽ പലപ്പോഴും ഇദ്ദേഹം പറയുന്ന പല കാര്യങ്ങളും വളരെ പെട്ടന്ന് തന്നെ വിവാദം ആകാറുമുണ്ട്. മോഹൻലാൽ, മമ്മൂട്ടി ഉൾപ്പെടെ ഉള്ള സൂപ്പർസ്റ്റാറുകളെ വരെ വിമർശിക്കാൻ മടിയില്ലാത്ത ഇദ്ദേഹം എന്നാൽ പലപ്പോഴും ദിലീപിനെ പിന്തുണച്ച് ശാന്തിവിള ദിനേശ് സംസാരിക്കുന്നതും സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയിട്ടുണ്ട്.

 

ഇപ്പോഴിതാ അദ്ദേഹം മോഹൻലാലിനെ കുറിച്ച് പറഞ്ഞ ഒരു വിഡിയോയിൽ ഒരു സമയത്ത് മോഹൻലാൽ മലയാള സിനിമയിൽ പരാജയം നേരിട്ടതിനെ കുറിച്ചും പറയുന്നുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ഇന്ന് മലയാള സിനിമയിലെ രണ്ടു സൂപ്പർ താരങ്ങളിൽ ഒരാൾ ആണ് മോഹൻലാൽ. എന്നാൽ മോഹനലാൽ തന്റെ കരിയറിൽ പരാജയം നേരിടുകയും അദ്ദേഹത്തിന്റെ ഗ്രാഫ് താഴെ പോകുകയും ചെയ്ത ഒരു സമയം ഉണ്ടായിരുന്നു. അദ്ദേഹം കാലാപാനി സിനിമയിൽ അഭിനയിച്ച് കൊണ്ടിരിക്കുന്ന സമയത്ത് ആണ് അദ്ദേഹത്തിന് കരിയറിൽ വീഴ്ച വന്നത്. കാലാപാനിക്ക് പിന്നാലെ വന്ന ദി പ്രിൻസും ശ്രദ്ധിക്കപ്പെടാതെ പോയതോടെ മോഹൻലാലിന്റെ കാലം കഴിഞ്ഞു എന്ന് പലരും പറഞ്ഞു.

ആ സമയത്ത് അദ്ദേഹത്തിന്റെ മുടിയും ശബ്‌ദവും ആയിരുന്നു അദ്ദേഹത്തിന് പ്രശ്നമായി വന്നത്. അതോടെയാണ് മോഹൻലാൽ വിഗ്ഗ് വെക്കുന്നത്. അതിനു ശേഷം മോഹൻലാൽ വർണ്ണപകിട്ടിലും ഗുരുവിലും അഭിനയിച്ചെങ്കിലും അതും ശ്രദ്ധിക്കപ്പെട്ടില്ല. എന്നാൽ അയാൾ കഥ എഴുതുകയാണ്, കന്മദം, സമ്മർ ഇൻ ബത്‌ലഹേം തുടങ്ങിയ സിനിമകൾ മോഹൻലാലിന്റെ കരിയർ ഗ്രാഫ് ഉയർത്തുകയും വീണ്ടും ശക്തമായ തിരിച്ച് വരവിന് മോഹൻലാലിനെ സഹായിക്കുകയും ചെയ്ത ചിത്രങ്ങൾ ആണ്. പിന്നീട് മോഹൻലാൽ വീണ്ടും സൂപ്പർസ്റ്റാർ ലെവലിലേക്ക് ഉയരുന്നതാണു കണ്ടത് എന്നുമാണ് ശാന്തിവിള ദിനേശ് പറഞ്ഞത്.

Devika

Recent Posts

ആ കാര്യങ്ങളൊക്കെ കേള്‍ക്കുമ്പോള്‍, നിങ്ങള്‍ ദിലീപേട്ടനോട് പരസ്യമായി മാപ്പ് പറയും- അഖില്‍ മാരാര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 5 വിന്നറായി ജനപ്രിയനായ സംവിധായകനാണ് അഖില്‍ മാരാര്‍. ഷോയിലൂടെയാണ് അഖില്‍ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.…

6 hours ago

രാത്രി, മഴ, ഒറ്റപ്പെട്ട പ്രദേശം!! ഗര്‍ഭിണിയായ ഭാര്യയുമായി റോഡില്‍ കുടുങ്ങി അഷ്‌ക്കര്‍, കാരുണ്യ ഹസ്തവുമായി ഗോകുല്‍

കേരളത്തിന്റെ മതസൗഹാര്‍ദ്ദത വിളിച്ചോതുന്ന മനോഹരമായൊരു പോസ്റ്റാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. ഉപാധികളില്ലാത്ത ഒരു സ്‌നേഹത്തിന്റെ, സഹാനുഭൂതിയുടെ കഥ അഷ്‌ക്കര്‍ സഅദി എന്ന…

7 hours ago

ഒരുപാട് നാളത്തെ ആഗ്രഹം…ശ്രീവിദ്യയായി ഒരുങ്ങി വീണാ നായര്‍!! കണ്ണുനിറഞ്ഞ് ആരാധകര്‍

മലയാള സിനിമയുടെ ശ്രീയായിരുന്നു നടി ശ്രീവിദ്യ. ശ്രീത്വം തുളുമ്പുന്ന മുഖവും അഭിനയത്തികവും മലയാളത്തിലെ എക്കാലത്തെയും മികച്ച നടിയാക്കി താരത്തിനെ മാറ്റി.…

8 hours ago

പോരാളി ഷാജി അന്യഗ്യഹ ജീവിയാണ്…ഒരിക്കലും കണ്ടുപിടിക്കാന്‍ പറ്റില്ല!! ഹരീഷ് പേരടി

സോഷ്യലിടത്തെ സിപിഎം അനുകൂല പ്രൊഫൈലായ പോരാളി ഷാജിയെ കുറിച്ച് സിപിഎം നേതാവ് എംവി ജയരാജന്‍ നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.…

8 hours ago

മുഖ്യമന്ത്രിയും മന്ത്രിമാരും വേദിയില്‍ എഴുന്നേറ്റ് നില്‍ക്കുന്നു…ദേശീയ ഗാനം പ്ലേ ആയില്ല!!! ആലപിച്ച് വാസുകി ഐഎഎസ്

ലോക കേരളസഭയുടെ ഉദ്ഘാടന ചടങ്ങില്‍ റെക്കോഡ് ചെയ്ത ദേശീയഗാനം പ്ലേ ചെയ്യാനാകാതെ പ്രതിസന്ധി നേരിട്ടപ്പോള്‍ വേദിയിലെത്തി ദേശീയ ഗാനം ആലപിച്ച്…

8 hours ago

ചൂടുള്ള ശരീരത്തിനായി മാത്രം ഒരു റിലേഷൻ ഷിപ്പ് ആവശ്യമില്ല! വിവാഹ മോചനത്തെ കുറിച്ചും; മംമ്ത  മോഹൻ ദാസ്

തന്റെ ജീവിതത്തിലെ പല ഘട്ടങ്ങളെക്കുറിച്ചും മംമ്ത മോഹൻദാസ്  സംസാരിച്ചി‌ട്ടുമുണ്ട്, ഇപ്പോൾ നടി തന്റെ വിവാഹ മോചനത്തെക്കുറിച്ച് സംസാരിക്കുകയാണ് , പ്രജിത്…

9 hours ago