കാനഡയിലും അമേരിക്കയിലുമൊല്ലാം ഉദ്ഘാടനങ്ങൾക്ക് പോവുന്നത് ഈ പണിക്ക് വേണ്ടിയാണ്

പലപ്പോഴും തന്റെ പരാമർശങ്ങൾ കൊണ്ട് സിനിമയിൽ വിവാദം ഉണ്ടാക്കുന്ന ആൾ ആണ് സംവിധായകൻ ശാന്തിവിള ദിനേശ്. മുഖം നോക്കാതെ തന്റെ യൂട്യൂബ് ചാനലിൽ കൂടി ശാന്തിവിള ദിനേശ് പലരെയും കുറിച്ചും പല മോശം കാര്യങ്ങളൂം പറഞ്ഞിട്ടുണ്ട്. മലയാള സിനിമയുടെ പിറകിൽ നടക്കുന്ന പല കാര്യങ്ങളും ശാന്തിവിള ദിനേശ് ഒരു മടിയും കൂടാതെ പ്രേക്ഷകരോട് പങ്കുവെക്കുന്നത് കൊണ്ട് തന്നെ ശാന്തിവിള ദിനേഷിന്റെ യൂട്യൂബ് ചാനലിന് ആരാധകർ ഏറെയാണ്. പലപ്പോഴും ഈ ചാനലിൽ കൂടി പല പ്രമുഖരെയും കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ താരം പറഞ്ഞിട്ടുണ്ട്. ഇപ്പോഴിത ഇത്തരത്തിൽ കഴിഞ്ഞ ദിവസത്തെ വിഡിയോയിൽ ശാന്തിവിള ദിനേശ് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

ഇന്ന് മലയാള സിനിമയിൽ വളരെ ഉയർന്ന നിലയിൽ നിൽക്കുന്ന നായിക നടിയാണ് മഞ്ജു വാര്യർ. സല്ലാപം സിനിമയിലേക്ക് മഞ്ജുവിനെ ക്ഷണിക്കാൻ ചെല്ലുമ്പോൾ മഞ്ജു ഒരു രണ്ടുനില വീട്ടിലെ മുകളിലത്തെ നിലയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ചിത്രത്തിലേക്ക് മഞ്ജുവിനെ സെലെക്റ്റ് ചെയ്തിട്ട് ദിലീപിനൊപ്പം നിർത്തി നീളം ഒക്കെ നോക്കിയിരുന്നു. അങ്ങനെയാണ് മലയാളത്തിലേക് മഞ്ജു വരുന്നത്. എന്നാൽ വിവാഹം കഴിഞ്ഞു പതിനഞ്ച് വർഷത്തോളം സിനിമയിൽ നിന്ന് വിട്ട് നിന്നിട്ടും മഞ്ജു താരമായിരുന്നു. സിനിമയിലേക്ക് വന്ന മഞ്ജു സിനിമയും സ്റ്റേജ് പ്രോഗാമുകളും അംബാസിഡർ ഒക്കെ ആയി ഇന്നും സജീവമായി നിൽക്കുന്നു. പലർക്കും പ്രചോദനമാണ് മഞ്ജു വാര്യർ. എന്നാൽ മഞ്ജുവാകാൻ ഇറങ്ങി പുറപ്പെട്ടു ജീവിതം നഷ്ട്ടപെട്ട ഒരുപാട് പെൺകുട്ടികൾ സിനിമയ്ക്ക് പിന്നിൽ ഉണ്ടെന്നുള്ളത് ആണ് സത്യം.

കാരണം സിനിമയിലെ കാസ്റ്റിംഗ് കൗച്ച് തന്നെയാണ്. പല പെൺകുട്ടികളും ഇത്തരത്തിൽ ചൂഷണം നേരിടേണ്ടി വന്നിട്ടുണ്ട്. ഈ കൂട്ടത്തിൽ സാമ്പത്തികമായി പിന്നിൽ നിൽക്കുന്നവർ ആയിരിക്കും കൂടുതൽ. ഇന്നത്തെ നായികമാർ എന്നാൽ ഇതിലൊക്കെ നല്ല അറിവുള്ളവർ ആണെന്ന് ആണ് തോന്നുന്നത്. കാരണം പലർക്കും നല്ല വിദ്യാഭ്യാസവും സാമ്പത്തികവും ഉള്ളവരാണ്. ഇന്ന് ഒരു സീരിയലിൽ അഭിനയിച്ചാൽ അയ്യായിരം രൂപ വരെ ദിവസവരുമാനം ലഭിക്കാറുണ്ട്. ആ സാഹചര്യത്തിൽ ഇന്നും അവസരങ്ങൾക്ക് വേണ്ടി കിടന്നു കൊടുക്കുന്ന നടികൾ ഉണ്ടെന്നുള്ളത് ആണ് സത്യം. ചിലർ ഉൽഘാടനകൾ എന്ന് പറഞ്ഞു വിദേശത്തേക്ക് പോകുന്നത് ഇത്തരം അഡ്ജസ്റ്റ്മെന്റുകൾക്ക് ആണെന്ന് എന്റെ ഒരു സുഹൃത്ത് എന്നോട് പറഞ്ഞിട്ടുണ്ട്. അവിടെ ചെന്ന് പർദ ഇട്ടു കഴിഞ്ഞാൽ ആർക്ക് എവിടെ വേണമെങ്കിലും പോകാം. ആരും അറിയില്ല എന്നുമാണ് ശാന്തിവിള ദിനേശ് പറയുന്നത്.

 

Devika Rahul