ഇവൻ വലിയ ഉടായിപ്പ് ആണ്, ഭക്തിയെ വിറ്റ് ജീവിക്കുന്നവൻ

മലയാളത്തിൻ്റെ മസിലളിയൻ എന്ന പേരിൽ അറിയപ്പെടുന്ന നടനാണ് ഉണ്ണി മുകുന്ദൻ. സോഷ്യൽ മീഡിയയിലും വളരെ സജീവമായ ഉണ്ണി തൻ്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. മേപ്പടിയാൻ എന്ന ചിത്രമാണ് ഉണ്ണി അടുത്തിടെ പൂർത്തിയാക്കിയ ചിത്രം. അണിയറയിൽ ഒരുപിടി ചിത്രങ്ങളാണ് ഉണ്ണി മുകുന്ദൻ്റേതായി ഒരുങ്ങുന്നത്. നിരവധി ആരാധകരും ഇന്ന് താരത്തിന് ഉണ്ട്. അടുത്തിടെ പുറത്തിറങ്ങിയ മാളികപ്പുറം എന്ന ചിത്രം വലിയ ഹിറ്റ് ആണ് നേടിയത്. അതോടെ കുടുംബപ്രേക്ഷകർക്കും ഉണ്ണി പ്രിയപ്പെട്ടവൻ ആയി മാറുകയായിരുന്നു. ഇന്ന് തിരക്കേറിയ നടന്മാരിൽ ഒരാൾ കൂടിയാണ് ഉണ്ണി മുകുന്ദൻ. നിരവധി സിനിമകൾ ആണ് ഇന്ന് ഉണ്ണിക്ക് വന്നുകൊണ്ടിരിക്കുന്നത്. എന്നാൽ ചില വിവാദങ്ങളും ഉണ്ണിയെ ചുറ്റുപറ്റി നടക്കുന്നുണ്ട്.

ഇപ്പോഴിതാ ഉണ്ണി മുകുന്ദനെതിരെ ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. തന്റെ യൂട്യൂബ് ചാനലിൽ കൂടിയാണ് ശാന്തിവിള ദിനേശ് ഉണ്ണിയെ കുറിച്ചുള്ള കാര്യങ്ങൾ പങ്കുവെച്ചത്. ശാന്തിവിള ദിനേശിന്റെ വാക്കുകൾ ഇങ്ങനെ, ഈ ഉണ്ണി മുകുന്ദൻ എന്ന് പറയുന്നവൻ വലിയ ഫ്രോഡ് ആണ്. ചക്ക വീണു മുയല് ചത്തു എന്ന് പറയുന്നത് പോലെയാണ് അവന്റെ മാളികപ്പുറം സിനിമയുടെ കാര്യവും. എന്ന് കരുതി അതിന്റെ പേരിൽ ഒരുപാട് അഹങ്കരിക്കുകയൊന്നും വേണ്ട ഉണ്ണി മുകുന്ദ നീ. ഭക്തിയെ വിറ്റ് സിനിമയിൽ നിന്നു കാശുണ്ടാക്കുകയാണ് ഉണ്ണി ചെയ്യുന്നത്. ഞാൻ ഈ പറയുന്നത് ശരിയാണെന്ന് തെളിയിക്കാൻ എന്റെ കയ്യിൽ ഒരു ശബ്‌ദ രേഖയും ഉണ്ട്. ആ രേഖയും ഞാൻ ഈ വീഡിയോയ്ക്ക് ഒപ്പം പുറത്ത് വിടുന്നുണ്ട്.

ഞാൻ ഇത് പറയുന്നത് കൊണ്ട് ആജാനുബാഹുവായ ഉണ്ണി മുകുന്ദൻ എന്നെ വല്ലതും ചെയ്യുമോ എന്ന് എനിക്ക് ഭയമുണ്ട്. പക്ഷെ എന്നെ എന്തെങ്കിലും ചെയ്യാനാണ് അവന്റെ ഭാവം എങ്കിൽ അവന്റെ മുഖം ഞാൻ ശരിയാക്കും. ഇവനെ കാണാൻ വേണ്ടി ഒരു സംവിധായകനും നിർമ്മാതാവും തിരക്കഥാകൃത്തും കൂടി ചെന്ന്. എന്നാൽ അവർക്ക് മുന്നിൽ അവൻ വെച്ച ഡിമാന്റുകൾ ഒക്കെ കേട്ടാൽ അടിക്കാൻ തോന്നും. അവൻ പറയുന്ന പ്രൊഡക്ഷൻ എക്സിക്കുട്ടീവിനെ വേണം സിനിമയിൽ വെക്കാൻ എന്ന് പറഞ്ഞു. അത് അവർ സമ്മതിച്ചു. തമിഴ് നാട്ടിൽ ഷൂട്ട് ചെയ്യേണ്ട സിനിമയായിരുന്നു. അത് എറണാകുളത്ത് ആണെങ്കിൽ മാത്രമേ അഭിനയിക്കു എന്ന് പറഞ്ഞപ്പോൾ അതും അവർ സമ്മതിച്ചു. പിന്നെ പറഞ്ഞു മുപ്പത്ത് കോടി എങ്കിലും ബഡ്‌ജറ്റ്‌ ഉള്ള പടം ആയിരിക്കണം എന്ന്. എന്ത് കണ്ടിട്ടാണ് ഉണ്ണി മുകുന്ദ നീ നീ അഹങ്കരിക്കുന്നത് എന്നുമാണ് ശാന്തിവിള ദിനേശ് ചോദിക്കുന്നത്.

Rahul

Recent Posts

ശ്രീതുവിനെ കുറിച്ച് മനസ് തുറന്ന് അർജുൻ

ബിഗ് ബോസിൽ അർജുനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട പേരാണ് നടി ശ്രീതുവിന്റേത്. ഇരുവരുടേയും കൂട്ടുകെട്ട് പുറത്ത് ആരാധകർ വലിയ രീതിയിൽ…

7 hours ago

സിബിനെതിരെ വിമർശനവുമായി ജാസ്മിൻ ജാഫർ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം സിബിൻ നടത്തിയ ആരോപണങ്ങൾ പുറത്തു ഏറെ വിവാദമായ ഒന്നായിരുന്നു. ബിഗ്ഗ്‌ബോസ് മനഃപൂർവ്വം തന്നെ…

7 hours ago

അത്രയേറെ തയാറെടുത്ത് അവതരിപ്പിച്ചൊരു വേഷപ്പകര്‍ച്ചയായിരുന്നു ഭ്രമയുഗത്തിലേത്, ടിനി ടോം

വനിത ഫിലിം അവാര്‍ഡ്‌സില്‍ ടിനി ടോം മമ്മൂട്ടി ചിത്രം ഭ്രമുയഗത്തിന്റെ സ്പൂഫ് അവതരിപ്പിച്ചിരുന്നു. എന്നാൽ വലിയ ട്രോളുകൾ കിട്ടി എയറിലായിരുന്നു…

7 hours ago

മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ ഏറെ ആഗ്രഹത്തോടെയാണ് ശാരദ ഇരുന്നത്

മമ്മൂട്ടി അഭിനയിക്കുന്ന സിനിമയിൽ അഭിനയിക്കാൻ താപര്യമുണ്ടെന്നും, മമ്മൂട്ടിയെ കണ്ടിട്ടില്ലെന്നും, ഷൂട്ടിങ് സെറ്റിൽതാരത്തെ കണ്ടപ്പോൾ നടി ശാരദ ഓടിപ്പോയി കെട്ടിപ്പിടിച്ച് എന്ന്…

7 hours ago

ഒരു കുഞ്ഞിനെ നഷ്ടപ്പെടുകയും മറ്റൊരു കുഞ്ഞിനെ കാണാൻ പോലും കഴിയാത്ത നാളുകൾ ഉണ്ടായിരുന്നു, ഡിമ്പിൾ

വിവാഹത്തോട് കൂടി അഭിനയത്തില്‍ നിന്നും പൂര്‍ണമായി വിട്ട് നില്‍ക്കുകയാണെങ്കിലും ഡിംപിളിന്റെ വിശേഷങ്ങള്‍ ഇടയ്ക്കിടെ വൈറലാവാറുണ്ട്. അതില്‍ പ്രധാനം ഇരട്ട ആണ്‍കുഞ്ഞുങ്ങള്‍ക്ക്…

7 hours ago

സാമൂഹിക പ്രവർത്തനങ്ങളുടെ പേരിൽ നിരന്തരം വിമർശിക്കപ്പെടുന്ന താരമാണ് ജയസൂര്യ

മലയാള സിനിമയിലെ നന്മമരമാന് ജയസൂര്യ എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലടക്കം പ്രതികരണങ്ങൾ വരാറുണ്ട്. സാമൂഹിക പ്രവര്‍ത്തനങ്ങളുടെ പേരില്‍ നിരന്തരം വിമര്‍ശിക്കപ്പെടുന്ന താരം…

8 hours ago