Film News

ദേവതയായും, ‘വെപ്പാട്ടി’യായും ,കാബറെ നര്‍ത്തകിയായും, രതി രൂപിണിയായും അഭിനയിച്ച ജയഭാരതി; കണ്ണിൽ ലഹരി നിറച്ച നായികയെ കുറിച്ച്! ശാരദക്കുട്ടി

കഴിഞ്ഞ ദിവസമായിരുന്നു മലയാള സിനിമയ്ക്ക് ഏറ്റവും പ്രിയങ്കരിയായ നടിമാരില്‍ ഒരാളായ ജയഭാരതിയുടെ ജന്മദിന൦, നടിയെ കുറിച്ചും അവര്‍ ജീവൻ പകർന്ന കഥാപാത്രങ്ങളെ കുറിച്ചും പറയുകയാണ് എഴുത്തുകാരി ശാരദക്കുട്ടി ടീച്ചര്‍,കണ്ണില്‍ ഇങ്ങനെ ലഹരി നിറയ്ക്കാന്‍ ജയഭാരതി അഭ്യസിച്ചതെങ്ങനെ ആയിരിക്കുമെന്നാണ് നടിയ്ക്ക് ജന്മദിനാശംസകള്‍ അറിയിച്ച് കൊണ്ട് ശാരദക്കുട്ടി ടീച്ചര്‍ ചോദിക്കുന്നത്, ആ ശബ്ദവും ഉച്ചാരണ രീതിയും ചിരിയും കുറുമ്പും തുള്ളലും നാണവുമെല്ലാം അക്കാലത്തെ മലയാളി യുവത്വത്തെ കോരിത്തരിപ്പിച്ചു.ഒരു  കാലത്ത് നായികയായും പ്രതി നായികയായും, ദേവതയായും ‘വെപ്പാട്ടി’യായും കാബറെ നര്‍ത്തകിയായും രതി രൂപിണിയായും ക്ലാസിക്കല്‍ നര്‍ത്തകിയായും പതിവ്രതയായും ‘കളങ്കിത’യായും  അങ്ങനെ ഒരേ ഉശിരോടെയും ഉണര്‍വ്വോടെയും അവർ  അഭിനയിച്ചു.

ജയഭാരതി തിരശ്ശീലയിലെത്തിയാല്‍ ഒരാര്‍പ്പാണ് പിന്നെ. അക്കാലത്തെ ആണുങ്ങളുടെ ഹൃദയമിടിപ്പായിരുന്ന നായിക. സക്കറിയയേയും സുഭാഷ് ചന്ദ്രനെയും പോലെയുള്ള എഴുത്തുകാര്‍ തങ്ങള്‍ യൗവനകാലത്ത് കൊണ്ടു നടന്ന ആരാധന മറച്ചു വെക്കാതെ എഴുതിയിട്ടുണ്ട്. ഗാനരംഗങ്ങളിലെ ജയഭാരതിയെ ശ്രദ്ധിച്ചിരിക്കുന്നത് എന്തൊരു ഗംഭീര കാഴ്ചാനുഭവമാണ്. അക്കാലത്ത് പാടി അഭിനയിക്കുന്ന നടികളിലൊന്നും കാണാത്ത ഒരു പ്രത്യേകതയാണ് ജയഭാരതിയുടെ പാട്ടു രംഗങ്ങളില്‍ കാണാനാവുക. പാടുന്ന ഗായികയേക്കാള്‍ കൃത്യമായിരുന്നു ജയഭാരതിയുടെ ചുണ്ടനക്കങ്ങള്‍.

കാറ്റു വന്നൂ കള്ളനെ പോലെ, താലിക്കുരുത്തോല പീലിക്കുരുത്തോല, പോലെയുള്ള ചടുല ഗതിയിലുള്ള പാട്ടുകള്‍ പാടുമ്പോള്‍ ഉകാരത്തിന് ചുണ്ടുകള്‍ വര്‍ത്തുളമാക്കുകയും എ, ഇ എന്നീ താലവ്യാക്ഷരങ്ങള്‍ക്ക് ചുണ്ടിനെ നിവര്‍ത്തിക്കൊണ്ട് വ്യക്തത നല്‍കുകയും ചെയ്യുന്നത് കാണാം, ഞാനത് പലതവണ നോക്കിയിരുന്നിട്ടുണ്ട്.മാധുരിയുടെ ശബ്ദത്തിന്റെ ത്രസിപ്പും തുറസ്സും ജയഭാരതിയുടേതുമായി ഏറെ ഇണങ്ങി നിന്നു. അതിനൊരു അടക്കമില്ലായ്മയുടെ അഴകുണ്ട്. ഷീലക്ക് സുശീല, ശാരദക്ക് ജാനകി, ജയഭാരതിക്ക് മാധുരി – എന്തൊരിണക്കമായിരുന്നു. കണ്ണില്‍ ഇങ്ങനെ ലഹരി നിറയ്ക്കാന്‍ ജയഭാരതി അഭ്യസിച്ചതെങ്ങനെ ആയിരിക്കും? അവരുടെ ശരീര അളവുകളായിരുന്നില്ല മുഖം തന്നെയായിരുന്നു വികാരോദ്ദീപകമായിരുന്നത്.

Suji

Entertainment News Editor

Recent Posts

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…

4 seconds ago

സംവിധായകനുമായി ഒന്ന് സഹകരിക്കണം, അല്ലെങ്കിൽ ഇവിടെ തുടരാനാവില്ല’; ഓഫറുമായി വന്നവരെ കുറിച്ച് തുറന്ന് പറഞ്ഞ് ദിവ്യാങ്ക

'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…

22 mins ago

മമ്മൂട്ടിയെ നായകനാക്കി ‘എംമ്പുരാൻ’ പോലൊരു സിനിമക്ക് ശ്രമമുണ്ട്; മുരളി ഗോപി

മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ്  വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…

4 hours ago

ഗംഗ നാഗവല്ലിയായി മാറിയത് തന്റെ നിർദേശ പ്രകാരം! മണിച്ചിത്രതാഴിലെ സീനിനെ കുറിച്ച് ശോഭന

മലയാളികളുടെ ഇഷ്‌ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാ​ഗവല്ലിയോട് നൂറ് ശതമാനം നീതി…

6 hours ago

സംവിധായകനോടൊപ്പം കിടക്ക പങ്കിട്ടാൽ വലിയ ഓഫർ നൽകു൦! കാസ്റ്റിങ് കൗച്ചിനെ കുറിച്ച്; ദിവ്യാങ്ക

ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…

8 hours ago

ജാസ്മിന് DYFIയുടെ ആദരവ്; പരിപാടിക്കിടയിൽ കാലിൻമേൽ കാല് കയറ്റി വെച്ചതിനെതിരെയും വിമർശനം

ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേരിട്ട ഒരു മത്സരാർത്ഥി ആയിരുന്നു ജാസ്മിൻ ജാഫർ,…

9 hours ago