ബാലതാരമായി വന്ന് നായികയും നർത്തകിയുമായി നിറഞ്ഞു നിൽക്കവെയാണ് വിവാഹം കഴിഞ്ഞ് പെട്ടെന്നൊരുനാൾ ശരണ്യ മോഹൻ വെള്ളിത്തിരയോട് ബൈ പറഞ്ഞത്. ഇന്നിപ്പോൾ ഡോക്ടർ അരവിന്ദ് കൃഷ്ണന്റെ ഭാര്യയായി, രണ്ട് കുഞ്ഞു മക്കളുടെ അമ്മയായി ജീവിതം ആസ്വദിക്കുകയാണ് ശരണ്യ. തന്റെ മക്കളുടെ വിശേഷങ്ങൾ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്, വളരെ മികച്ച പിന്തുണയാണ് ശരണ്യക്ക് ആരാധകരിൽ നിന്നും ലഭിയ്ക്കാറുള്ളത്, ശരണ്യ മാത്രമല്ല ശരണ്യയുടെ ഭർത്താവും സോഷ്യൽ മീഡിയയിൽ വളരെ സജീവമായിട്ടുള്ള ഒരു വ്യക്തിയാണ്, ഇവരുടെ കുടുംബ വിശേഷങ്ങൾ അറിയുവാൻ ആരാധകർക്ക് വളരെ ഇഷ്ടമാണ്. താരത്തിന്റെ മിക്ക ഫോട്ടോഷൂട്ടുകളും സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമാകാറുണ്ട്. വല്ലപ്പോഴും മാത്രമെ താരം ഫോട്ടോഷൂട്ടുകള്‍ സംഘടിപ്പിക്കാറുണ്ട്. പുതിയ ചിത്രങ്ങള്‍ക്കും മികച്ച പ്രതികരണമാണ് പ്രേക്ഷകര്‍ നല്‍കുന്നത്.
ഇടക്ക് വെച്ച് ഒരുപാട് ബോഡിഷെയിമിങ് നേരിട്ട നടി കൂടിയാണ് ശരണ്യ, പ്രസവ ശേഷം ശരണ്യയുടെ വണ്ണം കൂടിയിരുന്നു ഇതായിരുന്നു താരത്തിനെതിരെ നിരവധി ട്രോളുകളും കളിയാക്കലും ഉയരുവാൻ കാരണമായത്, ഇപ്പോൾ തന്റെ വണ്ണം കുറച്ച് പഴയതിലും സുന്ദരി ആയി മാറിയിരിക്കുകയാണ് താരം, ഇത് എങ്ങനെ ആണ് താൻ സാധ്യമാക്കിയത് എന്നാണ് ശരണ്യ പറയുന്നത്,പ്രസവം കഴിഞ്ഞു തടി വച്ചു എന്നു സങ്കടപ്പെടുന്ന സ്ത്രീകളോട് എനിക്കു പറയാനുള്ളത്, കുഞ്ഞിനെ കഴിയുന്നത്ര മുലയൂട്ടുക എന്നാണ്. അതു ശരീരം മെലിയാൻ സഹായിക്കും. ഞാൻ മൂത്ത കുട്ടിക്കു രണ്ടു വയസ്സുവരെ പാലു കൊടുത്തിരുന്നു. മുലയൂട്ടൽ കഴിഞ്ഞ് പഴയതുപോലെ മിതമായ ഭക്ഷണരീതിയിലേക്കു മാറി.
ഡാൻസ് പ്രാക്ടീസും പഠിപ്പിക്കലും കൂടി ആരംഭിച്ചതോടെ 74 കിലോയിൽ നിന്നും 50–51 കിലോ വരെയെത്തി. അപ്പോഴാണ് രണ്ടാമത് ഗർഭിണിയാകുന്നത്.ആദ്യഗർഭകാലത്തു മനസ്സിലാക്കിയ ചില കാര്യങ്ങൾ രണ്ടാമത്തെ ഗർഭകാലത്ത് ഉപകാരപ്പെട്ടു. പ്രത്യേകിച്ച് ഭക്ഷണകാര്യത്തിൽ. ഇഷ്ടമുള്ള എല്ലാ ഭക്ഷണവും കഴിക്കുമായിരുന്നു. പക്ഷേ, അളവു ശ്രദ്ധിച്ചു. ചില ഭക്ഷണങ്ങൾക്കു പകരം കുറച്ചുകൂടി ആരോഗ്യകരമായവ ഉൾപ്പെടുത്തി. ഉദാഹരണത്തിന് ആദ്യ ഗർഭകാലത്ത് വിശക്കുമ്പോൾ ചോറോ ഇഡ്ലിയോ ദോശയോ ഒക്കെയാണ് കഴിച്ചിരുന്നത്. രണ്ടാമത് ഗർഭിണി ആയപ്പോൾ വിശപ്പു താരതമ്യേന കുറവായിരുന്നു. വിശപ്പു തോന്നിയാൽ തന്നെ ഫ്രൂട്സ് കഴിക്കും, അല്ലെങ്കിൽ ഒാട്സ്.. രണ്ടുനേരം ചോറുണ്ണുന്നതിനു പകരം ഒരുനേരം ചപ്പാത്തിയോ ഒാട്സോ കഴിച്ചു. ചിലപ്പോൾ ഒരു ചപ്പാത്തിയും അൽപം ചോറും കറികളുമൊക്കെയായി കഴിച്ചു. അതാവുമ്പോൾ വിശന്നിരിക്കുകയുമില്ല, എന്നാൽ അമിതമായി തടിക്കുകയുമില്ല. എന്നാണ് ശരണ്യ പറയുന്നത്
പല മലയാളം, തമിഴ് ചലച്ചിത്രങ്ങളിലും സൂപ്പര്താരങ്ങള്കൊപ്പം അഭിനയിക്കാന്‍ ശരണ്യയ്ക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. ബാലനടിയായി ആണ് താരം അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് മലയാളത്തില്‍ നിന്ന് നല്ല അവസരങ്ങള്‍ താരത്തെ തേടി എത്തുകയായിരുന്നു. തമിഴിലെ ഒരു നാള് ഒരു കനവ്, യാരടി നീ മോഹിനി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായി. സിനിമയില്‍ തിളങ്ങി നിന്ന സമയത്താണ് താരം വിവാഹിതയാകുന്നത്.
തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് വിഘനേഷ് ശിവനും നയന്‍താരയും. താരപുത്രന്മാരായ ഉലഗിനും ഉയിരും ആരാധകരേറെയുണ്ട്. മക്കളോടൊപ്പമുള്ള നിമിഷങ്ങളുടെ ചിത്രങ്ങളെല്ലാം താരങ്ങള്‍…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനലാപ്പിലാണ്. ടോപ്പ് ഫൈവ് മത്സരാര്‍ഥികളുമായി ഫിനാലെ പുരോഗമിക്കുകയാണ്. അതിനിടെ ജാസ്മിനെ കുറിച്ചുള്ള ഒരു…
സ്വര്‍ഗ്ഗത്തിലെ കുട്ടന്‍തമ്പുരാനായി മലയാള സിനിമയിലേക്കെത്തിയ താരമാണ് നടന് മനോജ് കെ ജയന്. നിരവധി കഥാപാത്രങ്ങളെ താരം അനശ്വരമാക്കിയിട്ടുണ്ട്. സോഷ്യലിടത്ത് സജീവമാണ്…
ഫാദേഴ്സ് ഡേയില്‍ അച്ഛന് ഹൃദയത്തില്‍ തൊടുന്ന ആശംസ പങ്കുവച്ച് നടി നവ്യാ നായര്‍. അച്ഛനൊടൊപ്പമുള്ള ഹൃദ്യമായ വീഡിയോ പങ്കുവച്ചാണ് നവ്യയുടെ…
വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും മുന്‍ മന്ത്രി കെ.കെ ശൈലജയും. സംവിധായകന് മേജര്‍ രവിയാണ് അവിസ്മരണീയ…
മലയാളത്തിന്റെ പ്രിയ താരപുത്രനാണ് ഗോകുല്‍ സുരേഷ്. 2016ലിറങ്ങിയ മുദ്ദുഗൗ എന്ന ചിത്രത്തിലൂടെയാണ് ഗോകുല്‍ സുരേഷ് മലയാള സിനിമാ ലോകത്തേക്ക് ചുവടുവച്ചത്.…