പ്രസവശേഷം കുട്ടിക്ക് കഴിയുന്ന അത്രയും പാലുകൊടുക്കുക, അത് നിങ്ങളുടെ വണ്ണം കുറയാൻ സാധിക്കും

ബാലതാരമായി വന്ന് നായികയും നർത്തകിയുമായി നിറഞ്ഞു നിൽക്കവെയാണ് വിവാഹം കഴിഞ്ഞ് പെട്ടെന്നൊരുനാൾ ശരണ്യ മോഹൻ വെള്ളിത്തിരയോട് ബൈ പറഞ്ഞത്. ഇന്നിപ്പോൾ ഡോക്ടർ അരവിന്ദ് കൃഷ്ണന്റെ ഭാര്യയായി, രണ്ട് കുഞ്ഞു മക്കളുടെ അമ്മയായി ജീവിതം ആസ്വദിക്കുകയാണ് ശരണ്യ.  തന്റെ മക്കളുടെ വിശേഷങ്ങൾ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്, വളരെ മികച്ച പിന്തുണയാണ് ശരണ്യക്ക് ആരാധകരിൽ നിന്നും ലഭിയ്ക്കാറുള്ളത്, ശരണ്യ മാത്രമല്ല ശരണ്യയുടെ ഭർത്താവും സോഷ്യൽ മീഡിയയിൽ വളരെ സജീവമായിട്ടുള്ള ഒരു വ്യക്തിയാണ്, ഇവരുടെ കുടുംബ വിശേഷങ്ങൾ അറിയുവാൻ ആരാധകർക്ക് വളരെ ഇഷ്ടമാണ്. താരത്തിന്റെ മിക്ക ഫോട്ടോഷൂട്ടുകളും സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമാകാറുണ്ട്. വല്ലപ്പോഴും മാത്രമെ താരം ഫോട്ടോഷൂട്ടുകള്‍ സംഘടിപ്പിക്കാറുണ്ട്. പുതിയ ചിത്രങ്ങള്‍ക്കും മികച്ച പ്രതികരണമാണ് പ്രേക്ഷകര്‍ നല്‍കുന്നത്.

ഇടക്ക് വെച്ച് ഒരുപാട് ബോഡിഷെയിമിങ് നേരിട്ട നടി കൂടിയാണ് ശരണ്യ, പ്രസവ ശേഷം ശരണ്യയുടെ വണ്ണം കൂടിയിരുന്നു ഇതായിരുന്നു താരത്തിനെതിരെ നിരവധി ട്രോളുകളും കളിയാക്കലും ഉയരുവാൻ കാരണമായത്, ഇപ്പോൾ തന്റെ വണ്ണം കുറച്ച് പഴയതിലും സുന്ദരി ആയി മാറിയിരിക്കുകയാണ് താരം, ഇത് എങ്ങനെ ആണ് താൻ സാധ്യമാക്കിയത് എന്നാണ് ശരണ്യ പറയുന്നത്,പ്രസവം കഴിഞ്ഞു തടി വച്ചു എന്നു സങ്കടപ്പെടുന്ന സ്ത്രീകളോട് എനിക്കു പറയാനുള്ളത്, കുഞ്ഞിനെ കഴിയുന്നത്ര മുലയൂട്ടുക എന്നാണ്. അതു ശരീരം മെലിയാൻ സഹായിക്കും. ഞാൻ മൂത്ത കുട്ടിക്കു രണ്ടു വയസ്സുവരെ പാലു കൊടുത്തിരുന്നു. മുലയൂട്ടൽ കഴിഞ്ഞ് പഴയതുപോലെ മിതമായ ഭക്ഷണരീതിയിലേക്കു മാറി.

ഡാൻസ് പ്രാക്ടീസും പഠിപ്പിക്കലും കൂടി ആരംഭിച്ചതോടെ 74 കിലോയിൽ നിന്നും 50–51 കിലോ വരെയെത്തി. അപ്പോഴാണ് രണ്ടാമത് ഗർഭിണിയാകുന്നത്.ആദ്യഗർഭകാലത്തു മനസ്സിലാക്കിയ ചില കാര്യങ്ങൾ രണ്ടാമത്തെ ഗർഭകാലത്ത് ഉപകാരപ്പെട്ടു. പ്രത്യേകിച്ച് ഭക്ഷണകാര്യത്തിൽ. ഇഷ്ടമുള്ള എല്ലാ ഭക്ഷണവും കഴിക്കുമായിരുന്നു. പക്ഷേ, അളവു ശ്രദ്ധിച്ചു. ചില ഭക്ഷണങ്ങൾക്കു പകരം കുറച്ചുകൂടി ആരോഗ്യകരമായവ ഉൾപ്പെടുത്തി. ഉദാഹരണത്തിന് ആദ്യ ഗർഭകാലത്ത് വിശക്കുമ്പോൾ ചോറോ ഇഡ്‌ലിയോ ദോശയോ ഒക്കെയാണ് കഴിച്ചിരുന്നത്. രണ്ടാമത് ഗർഭിണി ആയപ്പോൾ വിശപ്പു താരതമ്യേന കുറവായിരുന്നു. വിശപ്പു തോന്നിയാൽ തന്നെ ഫ്രൂട്സ് കഴിക്കും, അല്ലെങ്കിൽ ഒാട്സ്.. രണ്ടുനേരം ചോറുണ്ണുന്നതിനു പകരം ഒരുനേരം ചപ്പാത്തിയോ ഒാട്സോ കഴിച്ചു. ചിലപ്പോൾ ഒരു ചപ്പാത്തിയും അൽപം ചോറും കറികളുമൊക്കെയായി കഴിച്ചു. അതാവുമ്പോൾ വിശന്നിരിക്കുകയുമില്ല, എന്നാൽ അമിതമായി തടിക്കുകയുമില്ല. എന്നാണ് ശരണ്യ പറയുന്നത്

പല മലയാളം, തമിഴ് ചലച്ചിത്രങ്ങളിലും സൂപ്പര്‍താരങ്ങള്‍കൊപ്പം അഭിനയിക്കാന്‍ ശരണ്യയ്ക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. ബാലനടിയായി ആണ് താരം അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് മലയാളത്തില്‍ നിന്ന് നല്ല അവസരങ്ങള്‍ താരത്തെ തേടി എത്തുകയായിരുന്നു. തമിഴിലെ ഒരു നാള്‍ ഒരു കനവ്, യാരടി നീ മോഹിനി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായി. സിനിമയില്‍ തിളങ്ങി നിന്ന സമയത്താണ് താരം വിവാഹിതയാകുന്നത്.

Rahul

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

9 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

12 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

13 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

15 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

16 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

17 hours ago