അൻസിബയുടെ ബുദ്ധിയിലാണ് ശരണ്യയും ശ്രീരേഖയും പുറത്തുപോയത്; മൈൻഡ് ഗെയിമർ അൻസിബ 

Follow Us :

ബിഗ് ബോസ് മലയാളം സീസണ്‍ 6 മത്സരാർത്ഥിയായ അന്‍സിബയ്ക്കെതിരെ എതിരാളികള്‍ ഉന്നയിക്കുന്ന പ്രധാനം ആരോപണം താരം അത്ര സജീവമല്ല എന്നാണ്. വീടിനുള്ളില്‍ അധികം ആക്ടീവായി കാണാത്ത അന്‍സിബ അധിക സമയവും റിഷിക്കൊപ്പം കട്ടിലിലിരുന്ന് സംസാരവും മറ്റുള്ളവരെ കുറ്റം പറച്ചിലുമായിരിക്കും. ഇതേ തുടർന്ന് കെട്ടിലമ്മ, കട്ടില്‍ റാണിയെന്ന പേരുകൾ ബിഗ് ബോസിന് അകത്തും പുറത്തും അന്‍സിബയ്ക്ക് ലഭിക്കുകയും ചെയ്തു. അതേസമയം തന്നെ, ഇതെല്ലം ഒഴിച്ചാൽ ബിഗ് ബോസിലെ യഥാർത്ഥ മൈന്‍ഡ് ഗെയിമർ അന്‍സിബയാണെന്നാണ് മിക്ക പ്രേക്ഷകരും പറയുന്നത്. ഒരുപാട് ബഹളത്തിലോ തർക്കത്തിലോ ഒന്നും തന്നെ അൻസിബ ഇടപെട്ടിട്ടില്ലെങ്കിലും പറയാനുള്ള കാര്യങ്ങളെല്ലാം ചുരുങ്ങിയ വാക്കുകളിൽ വളരെ കൃത്യമായി അൻസിബ പറയാറുമുണ്ട്

ബിഗ്ഗ്‌ബോസ് മലയാളത്തിന്റെ സോഷ്യൽ മീഡിയ ഗ്രൂപ്പിലടക്കം അന്സിബയെക്കുറിച്ച് ഇത്തരം പോസ്റ്റുകളാണ് വരുന്നതും. ഇപ്പോഴിതാ അന്സിബയുടെ മൈൻഡ് ഗെയിമിനെക്കുറിച്ച് ഒരു ബിഗ്ഗ്‌ബോസ് പ്രേക്ഷകന് ഒരു കുറിപ്പും പങ്കുവയ്ക്കുകയാണ്. ഇക്കഴിഞ്ഞ വീക്കില്‍ ശ്രീരേഖയും ശരണ്യയും പുറത്തായതിന് പിന്നിലെ ബുദ്ധികേന്ദ്രവും അന്‍സിബയായിരുന്നുവെന്നും ഫിസിക്കല്‍ ഗെയിം മാത്രമാണ് ബിഗ് ബോസ് എന്ന് മനസ്സിലാക്കുകായണ് ആദ്യം വേണ്ടെന്നും ഈ പ്രേക്ഷകന്‍ കുറിപ്പിലൂടെ വ്യക്തമാക്കുന്നു. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്, അൻസിബ എന്ന മൈൻ്റ് ഗെയ്മർ. ഹേറ്റേസിൻ്റെ മാത്രം സംശയമാണ് അൻസിബ അവിടെ എന്താണ് ചെയ്യുന്നതെന്ന്. അതിനുള്ള ഉത്തരമായിരുന്നു കഴിഞ്ഞ ആഴ്ച്ചയിലെ നോമിനേഷനിൽ നിങ്ങൾ കണ്ടത്. ആദ്യ ആഴ്ച മുതലുള്ള കാര്യങ്ങൾ ഇവിടെ എടുത്ത് പറയേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. ഇതേവരെ ഹൗസിനുള്ളിൽ പ്രത്യേകിച്ച് ഒന്നും ചെയ്യാത്ത ശരണ്യയെ കാരണ സഹിതം പവർ ടീമിന് മുന്നിൽ അവതരിപ്പിച്ച് നോമിനേഷനിൽ ഇട്ടതിൽ പ്രധാന പങ്ക് വഹിച്ചത് അൻസിബയാണ്. ആക്ടിങ് ക്യാരക്ടറിന് മുകളിൽ യാതൊരു വിധ കണ്ടൻ്റുമില്ലാത്ത ശ്രീരേഖയേയും വ്യക്തമായ കാരണം പറഞ്ഞ് അൻസിബ നോമിനേറ്റ് ചെയ്തിരുന്നു.

പ്രത്യക്ഷമായും പരോക്ഷമായും ഹൗസിനുള്ളിൽ യാതൊരു വിധ ചലനവുമുണ്ടാക്കാത്ത ശ്രീതുവായിരുന്നു അൻസിബ നോമിനേറ്റ് ചെയ്ത മറ്റൊരാൾ. ഇവരിൽ ശ്രീരേഖയും ശരണ്യയും എന്നന്നേക്കുമായി ബിബി ഹൗസിനോട് വിട പറഞ്ഞിരിക്കുന്നു. ഈ മൂന്ന് വ്യക്തികളോടും അൻസിബ വ്യക്തിവൈരാഗ്യം തീർത്തു എന്നതല്ല നിങ്ങൾ ഇവിടെ മനസിലാക്കേണ്ടത്. മറിച്ച് ഇവരിൽ ആരെങ്കിലുമൊരാൾ തീർച്ചയായും പുറത്താകും എന്ന ഒരു റിയൽ ബിബി ഗെയിമറുടെ വീക്ഷണ പാഠവവത്തേയാണ് നിങ്ങൾ ഇവിടെ കാണേണ്ടത്. ജാസ്മിനോടോ അപ്സരയോടൊ അൻസിബക്ക് വ്യക്തി വൈരാഗ്യം ഉണ്ടായിരുന്നെങ്കിൽ എന്ത് കൊണ്ട് അവരെ നോമിനേറ്റ് ചെയ്തില്ല. അൻസിബ എന്ന വ്യക്തിക്ക് ഗെയിമാണ് മുഖ്യം. ആരാണ് വീക്കെന്നും ആരെ നോമിനേറ്റ് ചെയ്താലാണ് ഗുണമുള്ളൂ എന്നുമുള്ള തീക്ഷ്ണമായ ദീർഘവീക്ഷണമുള്ളയാളാണ് സീസൺ 6 ലെ ഈ മിടുക്കി എന്നാണ് കുറിപ്പിൽ പറയുന്നത്.  അതേസമയം ബിഗ്ഗ്‌ബോസ് വീട്ടിൽ അന്സിബയുടെ അമിൻ ഗെയിം പല തവണ കണ്ടിട്ടുള്ളതാണ്. റിഷി ക്യാപ്റ്റനായിരുന്ന സമയത്തും ഋഷിയെ ഉപയോഗിച്ച് ചരട് വലിച്ചത് അൻസിബ തന്നെയായിരുന്നു. ഹസ്സിലും കഴിഞ്ഞ ആഴ്ച നടന്ന ഹോട്ടൽ ടാസ്കിലും അന്സിബയുടെ നിർദേശമനുസരിച്ചാണ് ഋഷി നിന്നത്. മാത്രമല്ല പവർ ടീമിൽ കയറിയ സമയത് ഹൗസിലെ സേഫ് ഗെയ്‌നേഴ്‌സായ ശരണ്യയെയും ശ്രീരേഖയെയും നിയമിനേഷനിൽ കൊണ്ടുവരാൻ മുൻകൈ എടുത്തതും അൻസിബ തന്നെയായിരുന്നു. എന്നാൽ തനിക്ക് ബിഗ്ഗ്‌ബോസ് വീട്ടിൽ തുടരാൻ താല്പര്യമില്ലെന്ന കാര്യവും ഇടയ്ക്കിടെ അൻസിബ പറയുന്നുന്നതായിരുന്നു. തനിക്ക് പറ്റിയ ഗൈമല്ല ഇതെന്ന് പല തവണയായി അൻസിബ തന്നെ തുറന്നു പറഞ്ഞ സാഹചര്യം ഉണ്ടായിരുന്നു. മൈൻഡ് ഗെയിമാരായി ഒരു വിഭാഗം അന്സിബയെ പറയുന്നുണ്ടെങ്കിലും അന്സിബയുടെ ഗെയിമിനെ വിമര്ശിക്കുന്നവരും നിരവധിയുണ്ട്. കാരണം ഹൗസിൽ റിഷിയിലേക്ക് മാത്രമാണ് അൻസിബ ഒതുങ്ങി നിൽക്കുന്നതെന്നും എതിരഭിപ്രായങ്ങൾ പലരുടെയും മുഖത്തു നോക്കി പറയാതെ മാറിയിരുന്ന് കുറ്റം പറയുന്ന ആൻസിബയുടെ രീതിയെയാണ് പലരും വിമർശിക്കുന്നത്. ഏതായാലും തുടക്കം ഹേറ്റേഴ്‌സ് മാത്രമുണ്ടായിരുന്ന അന്സിബയ്ക്ക് ഇപ്പോൾ ചെറിയ രീതിയിൽ ആരാധകരും കൂടി വരുന്നതാണ് കാണുന്നത്.