എല്ലാ ബുദ്ധിമുട്ടികളുമറിഞ്ഞ് പത്രക്കെട്ടിൽ വരുന്ന നോട്ടീസ് വരെ ബുക്കാക്കി നോട്ടെഴുതി കഷ്ടപ്പെട്ട് പഠിച്ചു

തന്റെ ജീവിതത്തിൽ കണ്ട ലക്ഷ്യ ബോധമുള്ള ഒരു സ്ത്രീ, തന്റെ സഹോദരിയെ കുറിച്ച് ശരത് പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.  വർഷങ്ങൾക്കു മുൻപ് ഒരു സാധാരണ കുടുംബത്തിലെ പെൺകുട്ടി നഴ്സിംഗ് പഠിക്കാൻ തയ്യാറെടുത്തപ്പോൾ രോഗികളുടെ മലവും മൂത്രവും വാരുന്ന പഠനമാണ് നഴ്സിംഗ് എന്ന് അപഹസിച്ച അയൽവാസി പ്രമാണികൾ .. വെളുത്തവർക്കും സൗന്ദര്യമുള്ളവർക്കും പറഞ്ഞിട്ടുള്ളതാണ് നഴ്സിംഗ് എന്ന് വർണ്ണാധിക്ഷേപം നടത്തിയ മഹദ് വ്യക്തികൾ അച്ഛനെ കൊണ്ട് ഇതൊക്കെ പഠിപ്പിക്കാനുള്ള കഴിവുണ്ടോ എന്ന് പരിഹസിച്ച സമൂഹം … ഓരോ രൂപയും കൂട്ടി വച്ച് പഠിപ്പിച്ചു ..എല്ലാ ബുദ്ധിമുട്ടികളുമറിഞ്ഞ് പത്രക്കെട്ടിൽ വരുന്ന നോട്ടീസ് വരെ ബുക്കാക്കി നോട്ടെഴുതി കഷ്ടപ്പെട്ട് പഠിച്ചു .. നല്ല ഒരു പ്രൊഫെഷൻ കയ്യിലുണ്ടായിട്ടും കല്യാണ ആലോചനയുമായി വരുന്നവർക്ക് സൗന്ദര്യം പോരാ എന്ന പെണ്ണു കാണാൻ കഴിഞ്ഞുള്ള ബ്രോക്കറുടെ ഈവനിംഗ് ഫീഡ് ബാക്ക് ..

സ്ത്രീധനം ആവശ്യമില്ല എന്ന മാരീച ഭാവത്തിൽ വന്ന് നിശ്ചയം നടത്തി സൈക്കോ പയ്യനെ കെട്ടിക്കാൻ നോക്കിയ ഒരു കൂട്ടർ … ഗൾഫിൽ ജോലി എന്ന മേനി നടിച്ച് വന്ന് നിശ്ചയം നടത്തി വിവാഹത്തിനു മുൻപ് പ്രതീക്ഷിച്ച സ്വത്ത് വിഭജന ധാരണയിൽ കണക്കു കൂട്ടൽ തെറ്റിയപ്പോൾ വിദേശത്തെ ജോലിയിലെ പ്രശ്നങ്ങൾ പറഞ്ഞ് ഗൾഫിലേക്ക് മുങ്ങി വിശ്വാസ വഞ്ചന നടത്തിയ സുന്ദര കോമള നും വീട്ടുകാരും .. അടർച്ചയായി നിശ്ചയം കഴിഞ്ഞ് വിവാഹം മുടങ്ങി പോകുന്ന ഒരു പെൺകുട്ടിക്ക് മുന്നിൽ ആശാ കിരണം പോലെ ഒരു ആലോചന ..

ദുരിതങ്ങളുടെ ഘോഷയാത്ര പോലെ വർഷങ്ങൾ മാത്രം നീണ്ടു നിന്ന ഒരു വിവാഹ ജീവിതം പരിശ്രമിച്ച് കിട്ടിയ വിദേശത്തെ ജോലിയുടെ വരുമാനത്തെ 90 ശതമാനവും കാർന്നു തിന്ന 35 പവനും 15 ലക്ഷം രൂപയും നശിപ്പിച്ച വീട്ടിലെ കലവും ചട്ടിയും വരെ പറക്കി വിറ്റ് മധുപാന സ്വർഗ്ഗം തേടുന്ന മിസ്റ്റർ മരുമകൻ .. വിസ്മയ ഒക്കെ നേരിട്ടത്തിൻ്റെ എത്രയോ ഇരട്ടി ആണ് വർഷങ്ങളോളം അനുഭവിച്ചത് എന്നാൽ ജീവിതം തോറ്റു കൊടുക്കാനുള്ളതല്ലെന്ന് തെളിയിച്ച് ജീവിതത്തിലെ എല്ലാ പ്രതിന്ധികളെയും അതിജീവിച്ച് പ്രൊഫഷണൽ വളർച്ച കൊണ്ട് കാലത്തിനും സഹതപിച്ച സമൂഹത്തിനും നൽകിയ മറുപടി . ഒന്നേ പറയാനുള്ളൂ ലക്ഷ്മിയും സരസ്വതിയും ദുർഗ്ഗയും ആയി പരിണമിക്കാൻ കഴിയുന്നവളാണ് സ്ത്രീ .. ദാരികനെ നിഗ്രഹിച്ച് ലോകത്തെ രക്ഷിച്ചവൾ സ്ത്രീയാണ് .. ഞാൻ ജീവിതത്തിൽ കണ്ട ഏറ്റവും ശക്തയായ ലക്ഷ്യബോധമുള്ള സ്ത്രീ എൻ്റെ കൂടെപിറപ്പ് ചേച്ചി ഇഷ്ടം

Sreekumar R