ഗൗരിയ്ക്ക് സമ്മാനിച്ച ആദ്യ വാലന്റൈന്‍ സമ്മാനം ഇത് !!! 34 വര്‍ഷം മുമ്പത്തെ പ്രണയദിനം ഓര്‍ത്ത് കിങ് ഖാന്‍

ഷാരൂഖ് ഖാന്‍ ചിത്രം പഠാന്‍ ബോക്‌സോഫീസില്‍ തകര്‍ക്കുകയാണ്. കിങ് ഖാന്റെ തിരിച്ചുവരവ് ബോളിവുഡും ആരാധകരും ഒരുപോലെ ആഘോഷിച്ചിരിക്കുകയാണ് പഠാനിലൂടെ. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സമ്പന്നനായ യുവതാരമാണ് ഷാരൂഖ്. ആഗ്രഹം തോന്നിയതെന്തും സ്വന്തമാക്കുന്ന താരം തന്റെ പ്രിയതമയ്ക്കായി എന്താവും സമ്മാനിച്ചിരിക്കുക?

ഷാരുഖ് ഖാന്റെ വാലന്റൈന്‍ദിന സമ്മാനമെന്ത് എന്നറിയാന്‍ കാത്തിരിപ്പിലാണ് ആരാധകലോകം. പഠാന്റെ വിജയത്തിനു ശേഷം ട്വിറ്ററില്‍ ആരാധകരുമായി സംസാരിക്കുന്നതിനിടയിലാണ് പ്രണയദിനം എത്തിയത്. അപ്പോഴാണ് പ്രണയസമ്മാനത്തെ കുറിച്ചും സൂപ്പര്‍താരം വെളിപ്പെടുത്തിയത്.

ഗൗരിക്ക് ആദ്യമായി നല്‍കിയ വാലന്റൈന്‍ ഗിഫ്റ്റ് എന്തായിരുന്നുവെന്ന ആരാധകന്റെ ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് താരം. 1991 ലായിരുന്നു ഷാരൂഖ് ഖാനും ഗൗരി ഖാനും വിവാഹിതരായത്. ആറ് വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. കിങ് ഖാന്‍ ആവുന്നതിന് മുമ്പുതന്നെ ഷാരുഖിന് പിന്തുണയുമായി ഗൗരിയുമുണ്ട്. ജീവിതത്തില്‍ ആദ്യമായി തീവ്ര പ്രണയം തോന്നിയ പെണ്‍കുട്ടി ഗൗരിയാണെന്ന് ഷാരൂഖ് ഖാന്‍ മുന്‍പും അഭിമുഖങ്ങളില്‍ തുറന്നുപറഞ്ഞിട്ടുണ്ട്.

ആരാധകന്റെ ചോദ്യത്തിന് കൃത്യമായ മറുപടിയും താരം നല്‍കുന്നുണ്ട്. 34 വര്‍ഷം മുമ്പാണ് ഗൗരിക്ക് ആദ്യത്തെ സമ്മാനം നല്‍കിയത്. പിങ്ക് നിറത്തിലുള്ള ഒരു പ്ലാസ്റ്റിക് കമ്മലായിരുന്നു ആദ്യത്തെ സമ്മാനമെന്നും ഷാരൂഖ് പറഞ്ഞു.

Anu

Recent Posts

ദൈവം അനുഗ്രഹിച്ചാല്‍ ഉടന്‍ നടക്കും-കുഞ്ഞാറ്റ

ആരാധകരേറെയുള്ള താരപുത്രിയാണ് കുഞ്ഞാറ്റ എന്ന തേജലക്ഷ്മി. സിനിമയിലേക്കെത്തിയിട്ടില്ലെങ്കിലും സോഷ്യലിടത്ത് സജീവമാണ് കുഞ്ഞാറ്റ. താരം പങ്കുവയ്ക്കുന്ന ഫോട്ടോകളും വീഡിയോയ്ക്കുമെല്ലാം നിരവധി ആരാധകരുണ്ട്.…

2 mins ago

‘ജയിൽ ഭരിക്കുന്നത് ടി പി കേസ് പ്രതികൾ, സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നു’; കടുപ്പിച്ച് കെ കെ രമ

തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…

10 hours ago

ഇത് കേരള മോഡൽ! ലോകം എഐ തരംഗത്തില്‍ മുന്നേറുമ്പോൾ എഐ മേഖലയിൽ കരുത്ത് തെളിയിക്കാനൊരുങ്ങി കേരളം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…

10 hours ago

കല്‍ക്കി 2898 എ ഡി-യുടെ വിസ്മയിപ്പിക്കുന്ന പ്രീ റിലീസ് ട്രെയിലര്‍ പുറത്ത്; ചിത്രം ജൂണ്‍ 27-ന് തീയറ്ററുകളിലേക്ക്

പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന്‍ ബ്രഹ്‌മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…

11 hours ago

10 ലക്ഷം സമ്പാദിക്കാന്‍ കഠിനാദ്ധ്വാനിയാകേണ്ട, നല്ലൊരു കുടിയനായാല്‍ മതി!! തമിഴ്‌നാട് സര്‍ക്കാറിനെ വിമര്‍ശിച്ച് നടി കസ്തൂരി

കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…

11 hours ago

വിജയ്യുടെ അന്‍പതാം പിറന്നാള്‍ ആഘോഷത്തിനിടെ അപകടം!! കുട്ടിയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു

ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…

11 hours ago