ഷാരുഖിനെ വിവാഹം കഴിക്കാഞ്ഞതിന് കാരണം തുറന്ന് പറഞ്ഞ് കജോള്‍

ബോളിവുഡിലെ വിലപിടിപ്പുള്ള താരങ്ങളാണ് ഷാരുഖ് ഖാനും കജോളും. നിറയെ സിനിമകളില്‍ നായികാനായകന്മാരായി അഭിനയിച്ച ഇരുവരും അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്. ഇവര്‍ ഒരുമിച്ച കുച്ച് കുച്ച് ഹോതാ ഹേ ഇപ്പോഴും സൂപ്പര്‍ ഹിറ്റ് തന്നെയാണ്. മാത്രമല്ല ദില്‍വാലേ ദുല്‍ഹനിയ ലേ ജായേംഗയിലൂടെ ഇന്ത്യന്‍ സിനിമയിലെ ഐക്കോണിക് ജോഡിയായി മാറുകയായിരുന്നു. ഇന്നും സ്‌ക്രീനിലെ ഏതൊരു ജോഡിയും വിലയിരുത്തപ്പെടുന്നത് ഷാരൂഖിനേയും കജോളിനേയും താരതമ്യം ചെയ്താണ്.


സിനിമാ മേഖലയില്‍ തന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ഷാരൂഖ് ഖാന്‍ ആണെന്ന് പലവട്ടം കാജോള്‍ വ്യക്തമാക്കിയിട്ടുണ്ട്. സമാനമായ രീതിയില്‍ കാജോളുമായിട്ടുള്ള സൗഹൃദത്തെക്കുറിച്ച് ഷാരൂഖും തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാസോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ആസ്‌ക്ക് മി എനിത്തിംഗ് സെഷനിലൂടെ കജോള്‍ മറുപടി നല്‍കിയിരിക്കുകയാണ്.ഷാരൂഖ് ഖാനെക്കുറിച്ചായിരുന്നു പലര്‍ക്കും ചോദിക്കാനുണ്ടായിരുന്നത്. രസകരമായ ഒരുപാട് ചോദ്യങ്ങള്‍ ആരാധകര്‍ക്ക് ചോദിക്കാനുണ്ട്.
അതില്‍ ചിലര്‍ ചോദിച്ചത് അജയ് ദേവ്ഗണിനെ കണ്ടുമുട്ടിയില്ലായിരുന്നുവെങ്കില്‍ നിങ്ങള്‍ ഷാരൂഖ് ഖാനെ വിവാഹം കഴിക്കുമായിരുന്നുവോ എന്നായിരുന്നു. ഇതിന് കാജോള്‍ നല്‍കിയ മറുപടി, പ്രെപ്പോസ് ചെയ്യേണ്ടത് പുരുഷന്‍ ആണെന്നല്ലേ എന്നായിരുന്നു. സഹ നടന്‍ എന്ന നിലയില്‍ ഷാരൂഖിനേയും അജയ് ദേവ്ഗണിനേയും തിരഞ്ഞെടുക്കാനായിരുന്നു മറ്റൊരാള്‍ക്ക് ചോദിക്കാനുണ്ടായിരുന്നത്. സാഹചര്യം അനുസരിച്ചിരിക്കും എന്നായിരുന്നു ഇതിന് കാജോള്‍ നല്‍കിയ ഉത്തരം.
ഷാരൂഖുമായുള്ള തന്റെ സൗഹൃദത്തെക്കുറിച്ച് പറയാന്‍ പറഞ്ഞപ്പോല്‍ ജീവിതകാലത്തേക്കുള്ള സുഹൃത്ത് എന്നായിരുന്നു കാജോള്‍ നല്‍കിയ മറുപടി. ഷാരൂഖ് ഖാനെ ഒരു വാക്കില്‍ വിശേഷിപ്പിക്കാന്‍ സാധിക്കുമോ എന്ന ചോദ്യത്തിന് കജോള്‍ നല്‍കിയ മറുപടി ഐക്കോണിക് എന്നായിരുന്നു.

 

 

 

 

Rahul

Recent Posts

ആ വാർത്ത അസത്യമാണ്! അന്നും ഇന്നും രജനിസാറിനോട് പറയാൻ ഒരു സ്ക്രിപ്റ്റ് കൈയിലുണ്ട്; അൽഫോൺസ് പുത്രൻ

സംവിധായകനായും, നടനായും തിളങ്ങിയ താരമാണ് അൽഫോൺസ് പുത്രൻ, ഇപ്പോൾ അൽഫോൺസ് തമിഴ് സൂപ്പർസ്റ്റാർ രജനീകാന്തിന് കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് കൂടുതൽ…

1 hour ago

മദ്യപിച്ചു കഴിഞ്ഞാൽ ശങ്കരാടി ചേട്ടൻ പിന്നെ അഭിനയിക്കില്ല! എന്നാൽ മദ്യപിപ്പിച്ചു, ഷൂട്ടുണ്ടെന്ന് കേട്ടപ്പോൾ ആകെ അദ്ദേഹം തകർന്നു; സംഭവത്തെ കുറിച്ച് ബൈജു

ബാലതാരമായി മലയാള സിനിമയിൽ എത്തിയ നടനാണ് ബൈജു സന്തോഷ്, ഇപ്പോൾ തന്റെ സിനിമ ലൊക്കേഷനിൽ താൻ ഒപ്പിച്ചിട്ടുള്ള ചില കുസൃതികളെ…

3 hours ago

സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി ‘മകൾക്ക്’ മ്യൂസിക് വീഡിയോ

ബാലാജി ശർമ്മ, മേഘ നായർ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ മകൾക്ക് എന്ന മ്യൂസിക്കൽ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ…

4 hours ago

വരലക്ഷ്മിക്ക് വേണ്ടി സ്വർണ്ണ ചെരുപ്പുകൾ ആണ് നിക്കോളാസ് വാങ്ങിയത്

ഇക്കഴിഞ്ഞ ദിവസമാണ് താരനിബിഢമായ ചടങ്ങിൽ വെച്ച് നടിയും താരപുത്രിയുമായ വരലക്ഷ്മി ശരത്ത് കുമാറും കാമുകൻ നിക്കോളായ് സച്ച്ദേവും വിവാഹിതരായത്. നിക്കോളായ്…

4 hours ago

പല പ്രശ്നങ്ങളും ഉണ്ടായതോടെയാണ് കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് താമസം മാറ്റുന്നത്

ഒരിടവേളക്ക് ശേഷം അഭിനയജീവിതത്തിൽ സജീവമാവുകയാണ് ബാബു ആന്റണി. തൊണ്ണൂറുകളിൽ മലയാള സിനിമ അടക്കി ഭരിച്ചിരുന്ന ആക്ഷൻ ഹീറോ ആയിരുന്നു ബാബു…

4 hours ago

തൃശൂർ ജില്ലയിൽ ഭീതി പടർത്തി ആഫ്രിക്കൻ പന്നിപ്പനി

തൃശൂർ ജില്ലയിൽ ഭീതി പടർത്തി ആഫ്രിക്കൻ പന്നിപ്പനി. ജില്ലയിലെ മാടക്കത്തറ പഞ്ചായത്തിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ 310 പന്നികളെ കള്ളിങിന്…

4 hours ago