ജൂഹി ചാവ്ലയ്ക് വേണ്ടി മോഹൻലാലിനോട് ചാൻസ് തേടി ഷാരൂഖ് ഖാൻ ,സഹായവുമായി എത്തിയത് മമ്മൂട്ടി

1998 ൽ മോഹൻലാൽ മമ്മൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കൊണ്ട് ഫാസിൽ സംവിധാനം സംവിധാനം ചെയ്ത ചിത്രമാണ് ഹരികൃഷണൻസ് .തിയേറ്ററുകളിൽ മികച്ച കളക്ഷൻ നേടുന്നതിനോടൊപ്പം തന്നെ വലിയ വിവാദങ്ങളും ചിത്രത്തെ തേടിയെത്തിയിരുന്നു.  ക്ലൈമാക്സ് ആയിരുന്നു ചിത്രം നേരിടണ്ടി വന്ന വിമർശനം
ഹരിയും കൃഷ്ണനുമായി മോഹൻലാലും മമ്മൂട്ടിയും എത്തിയപ്പോൾ നായികയായി എത്തിയത് ബോളിവുഡ് താരം ജൂഹി ചാവ്ലയായിരുന്നു. ഹരിയും കൃഷ്ണനും സ്നേഹിക്കുന്ന മീര എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിച്ചത്.
ബോളിവുഡ് താരം ഷാരൂഖ് ഖാൻ വേഷം ചോദിച്ചെത്തിയതി എന്ന്  സംവിധായകൻ ഫാസിൽ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കര്യം വെളിപ്പെടുത്തിയത്.
ഊട്ടിയിൽ സിനിമ ചിത്രീകരണം നടക്കുന്നതിനിടെ ഷരൂഖ് ഖാനും മറ്റൊരു ചിത്രത്തിന്റെ ഭാഗമായി അവിടെയുണ്ടായിരുന്നു.
ഷാരൂഖ് ജൂഹിയുടെ അടുത്ത സുഹൃത്തുക്കളാണ് . എന്നും വൈകുന്നേരം ജൂഹിയെ കാണാനായി ഷാരൂഖ് സെറ്റിലെത്തും. എന്തൊരു ഹോളി അന്തരീക്ഷമാണെന്നൊക്കെ പറഞ്ഞ് ഷാരൂഖിനെ കൊതിപ്പിക്കുമായിരുന്നു. ഒരു ദിവസം ഈ സിനിമയിൽ തനിക്ക് ഒരു ചെറിയ റോൾ എങ്കിലും തരണമെന്ന് പറഞ്ഞ് ഷാരൂഖ് തന്റെ മുന്നിൽ എത്തി.

ചിത്രത്തിൽ ഷാരൂഖിനെ എങ്ങനെ കൊണ്ട് വരുമെന്ന് അറിയില്ല. ഒടുവിൽ മമ്മൂട്ടിയോ മോഹൻലാലിനോ എന്ന കൺഫ്യൂഷനിൽ നിൽക്കുമ്പോൾ ഷാരൂഖ് ജൂഹയുടെ കൈ പിടിച്ച് നടന്ന് പോകുന്ന രംഗം ആലോചിച്ചു. എന്നാൽ പിന്നീട് ഒരു ആർട്ടിഫിഷ്യാലിറ്റി വേണ്ടെന്ന് വെച്ച് വിട്ടുകളയുകയായിരുന്നെന്നു ഫാസിൽ കൂട്ടിച്ചേർത്തു .സംവിധായകൻ രാജീവ് മേനോനാണ് ഒരു പ്രധാന കഥാപാത്രമാണ് മീരയുടെ സുഹൃത്തായ ഗുപ്തൻ കഥാപാത്രം അവതരിപ്പിച്ചത്

ഈ വേഷത്തിൽ ആദ്യം പരിഗണിച്ചത് ഷാരൂഖ് ഖാനെ ആയിരുന്നു. അദ്ദേഹത്തിന്റെ തിരക്ക് കൊണ്ട് ഈ കഥാപാത്രം രാജീവിൽ എത്തുകയായിരുന്നു. രജീവ് മേനോൻ ഇതാദ്യമായി ക്യാമറയ്ക്ക് മുന്നിൽ എത്തിയത് ഈ ചിത്രത്തിലൂടെയായിരുന്നു.നടൻ കുഞ്ചാക്കോ ബോബനും ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു
ഹരികഷ്ണൻസ് എന്ന ചിത്രം എടുക്കാനുള്ള സന്ദർഭവും സംവിധായകൻ പറഞ്ഞിരുന്നു. മോഹൻലാലും മമ്മൂട്ടിയും തങ്ങളുടേതായ സിനിമകളിൽ ശോഭിച്ചു നിന്നിരുന്ന കാലം. ഒരു സീനിയർ ടെക്നീഷ്യൻ എന്ന രീതിയിലും അവരു രണ്ടു പേരുമായി നല്ല സൗഹൃദം കാത്തു സൂക്ഷിച്ചിരുന്ന ആളെന്ന രീതിയിലും അവരെ രണ്ടു പേരെയും വെച്ചൊരു പടം ചെയ്യണം എന്ന കൗതുകത്താലും ഉണ്ടായ സിനിമയാണ് ‘ഹരികൃഷ്ണൻസ്.’
ചിത്രത്തിൽ നടിയായ മീരയെ ആർക്കു കിട്ടുമന്നതായിരുന്നു മെയിൻ പ്രശ്നം. മോഹൻലാലിനും മമ്മൂട്ടിക്കും കിട്ടുന്നതായി രണ്ട് ക്ലൈമാക്സ് ചിത്രീകരിച്ചു. കൂടാതെ ആർക്കും കിട്ടാത്തതായുള്ള ക്ലൈമാക്സും എടുത്തു. പക്ഷേ കുഴപ്പങ്ങളുടെ തുടക്കം മദ്രാസിലെ പ്രിവ്യൂവിന് ശേഷമാണ്. ആ പ്രിവൂവിൽ കാണിച്ച ചിത്രത്തിൽ ആർക്കാണ് കിട്ടിയതെന്ന് കാണിക്കുന്നില്ല. മോഹൻലാലും മമ്മൂട്ടിയും തിരിഞ്ഞ് പ്രേക്ഷകരോട് ചോദിക്കും, ആർക്ക് കിട്ടിയെന്ന് അറിയേണ്ടേ? ദേ ഇയാൾക്ക് എന്നു പറഞ്ഞ് പരസ്പരം കൈചൂണ്ടുന്നതാണ്. അവിടെയാണ് ഞാനാ പടം ഫിനിഷ് ചെയ്തത്. പക്ഷേ പ്രിവ്യൂ കണ്ട കുറേ സ്ത്രീകൾ വന്ന് കഷ്ടമായി പോയി, ഞങ്ങളെ പറ്റിച്ചതു പോലെയായി, ആർക്കു കിട്ടിയാലും എന്താ, ആർക്കാണ് കിട്ടിയതെന്ന് കാണിച്ചു കൂടെ എന്നൊക്കെ ചോദിച്ചു

Rahul

Recent Posts

ആറാം തമ്പുരാനായി ജിന്റോ!!!

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ്‍ 6 കിരീടം ചൂടി ജിന്റോ. ആകാംക്ഷ നിറച്ച നൂറ് ദിവസങ്ങള്‍ക്കൊടുവില്‍…

4 hours ago

ലോകത്തിലെ ഏറ്റവും മികച്ച അപ്പയ്ക്ക് ഹാപ്പി ഫാദേഴ്‌സ് ഡേ…! ക്യൂട്ട് വീഡിയോയുമായി നയന്‍താര

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് വിഘനേഷ് ശിവനും നയന്‍താരയും. താരപുത്രന്മാരായ ഉലഗിനും ഉയിരും ആരാധകരേറെയുണ്ട്. മക്കളോടൊപ്പമുള്ള നിമിഷങ്ങളുടെ ചിത്രങ്ങളെല്ലാം താരങ്ങള്‍…

6 hours ago

ജാസ്മിന്‍ എന്ന പെണ്‍കുട്ടിയുടെ പേരില്‍ അറിയാന്‍ പോകുന്ന സീസണ്‍!! ഒരു ക്വാളിറ്റി ഇല്ലാത്ത ആള്‍ക്ക് സദാചാര സമൂഹം കപ്പ് കൊടുത്തു വിടുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനലാപ്പിലാണ്. ടോപ്പ് ഫൈവ് മത്സരാര്‍ഥികളുമായി ഫിനാലെ പുരോഗമിക്കുകയാണ്. അതിനിടെ ജാസ്മിനെ കുറിച്ചുള്ള ഒരു…

6 hours ago

‘ജ്യേഷ്ഠനും അനുജത്തിയും’!! കുഞ്ഞാറ്റയോടൊപ്പം സ്റ്റൈലിഷ് ലുക്കിലെത്തി മനോജ് കെ ജയന്‍

സ്വര്‍ഗ്ഗത്തിലെ കുട്ടന്‍തമ്പുരാനായി മലയാള സിനിമയിലേക്കെത്തിയ താരമാണ് നടന്‍ മനോജ് കെ ജയന്‍. നിരവധി കഥാപാത്രങ്ങളെ താരം അനശ്വരമാക്കിയിട്ടുണ്ട്. സോഷ്യലിടത്ത് സജീവമാണ്…

7 hours ago

നവ്യയുടെ തലമുടി തോര്‍ത്തി അച്ഛന്‍!! ഫാദേഴ്സ് ഡേയി വീഡിയോയുമായി താരം

ഫാദേഴ്സ് ഡേയില്‍ അച്ഛന് ഹൃദയത്തില്‍ തൊടുന്ന ആശംസ പങ്കുവച്ച് നടി നവ്യാ നായര്‍. അച്ഛനൊടൊപ്പമുള്ള ഹൃദ്യമായ വീഡിയോ പങ്കുവച്ചാണ് നവ്യയുടെ…

8 hours ago

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് സുരേഷ് ഗോപിയും കെ.കെ ശൈലജ ടീച്ചറും!! ഇഷ്ടപ്പെട്ട നിമിഷമെന്ന് മേജര്‍ രവി

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും മുന്‍ മന്ത്രി കെ.കെ ശൈലജയും. സംവിധായകന്‍ മേജര്‍ രവിയാണ് അവിസ്മരണീയ…

10 hours ago