മണിയെ വെച്ച് സിനിമ എടുക്കാൻ അച്ഛന് നാണമില്ലേ എന്ന് എന്റെ മകൾ വരെ എന്നോട് ചോദിച്ചു

കലാഭവൻ മണിയുടെ പേര് കേൾക്കുമ്പോൾ തന്നെ ഇന്നും മലയാളികളുടെ മനസ്സിന് ഒരു വിങ്ങൽ ആണ്. കലാഭവൻ മണിയെന്ന കേരളത്തിന്റെ മണിമുത്ത് ഈ ലോകത്തിൽ നിന്ന് പോയിട്ട് അഞ്ചു വർഷങ്ങൾ കഴിഞ്ഞുവെങ്കിലും ഇന്നും പ്രേക്ഷകർക്ക് അദ്ദേഹത്തിന്റെ വിയോഗത്തെ ഉൾക്കൊള്ളാൻ കഴിയുന്നില്ല എന്നതാണ് സത്യം. കലാഭവൻ മണിയുടെ വേർപാടിനെ ഉൾക്കൊള്ളാനാകാതെ ഒരുപാട് പേര് ഇന്നും ജീവിക്കുന്നു. നിരവധി കാരുണ്യ പ്രവർത്തികളിലൂടെ വളരെ പെട്ടന്ന് തന്നെ എല്ലാവരുടെയും പ്രിയതാരമായി മാറാൻ മണിക്ക് കഴിഞ്ഞിരുന്നു. കൊച്ചു കുട്ടികൾ മുതൽ വയസായവർ വരെ പ്രായ ഭേദമില്ലാതെ മണിച്ചേട്ടാ എന്നായിരുന്നു താരത്തെ വിളിച്ചിരുന്നത്. ഒരു പക്ഷെ സൂപ്പർ താരങ്ങൾക് പോലും കാണില്ല എതിരാളികൾ ഇല്ലാതെ ഇത്രയും അധികം ആരാധകർ.എന്നും മലയാളികളുടെ മനസ്സിലെ ഒരു തീരാനൊമ്പരം ആണ്കലാഭവൻ മണി.

Kalabhavan Mani

ഇപ്പോൾ മണിയെ കുറിച്ച് നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ കല്ലിയൂര്‍ ശശി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്, മണിയെ നായകനാക്കി ചെയ്ത  ഇന്ദ്രജിത്ത് എന്ന സിനിമയെ കുറിച്ചാണ് അദ്ദേഹം പറയുന്നത്. വളരെ ചെറിയ ചിത്രമായിരുന്നു ഇന്ദ്രജിത്ത്. നല്ല തിരക്കഥയായിരുന്നു കേട്ടത്. എന്നാല്‍ സിനിമ ചെയ്തു വന്നപ്പോള്‍ അത് മാറി. സിനിമ പുറത്തിറങ്ങും മുമ്പ് തന്നെ വിജയിക്കില്ലെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

നല്ലൊരു ആക്ഷൻ മൂവി ആയിരുന്നു അത്, എന്നാൽ ചിത്രം ചെയ്ത ഞാൻ അത് കണ്ടപ്പോൾ എനിക്ക് തന്നെ ചിരി വന്നു എന്നാണ് ശശി പറയുന്നത്, അത് കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി സിനിമ പോയെന്ന്, അപ്പോൾ തന്നെ നിർമ്മാതാവിനോട് താൻ ആ കാര്യം പറഞ്ഞു എന്നാണ് ശശി പറയുന്നത്. ഇന്നും ആ സിനിമയുടെ പേര് പറയാന്‍ പോലും തനിക്ക് നാണക്കേടാണ് എന്നാണ് ശശി പറയുന്നത്, ആ സിനിമ കലാഭവൻ മണിക്കും വലിയ നാണക്കേട് ആയിരുന്നു എന്നാണ് ശശി പറയുന്നത്, ആ സിനിമയുടെ പേരിൽ അദ്ദേഹം ഒരുപാട് വിമർശനങ്ങൾ കേട്ടു എന്നാണ് ശശി പറയുന്നത്, മരിക്കുന്നതിന് മുമ്പ് തന്റെ മകളും ഈ സിനിമയുടെ പേരില്‍ തന്നെ വിമര്‍ശിച്ചിരുന്നു ശശി പറയുന്നു, കലാഭവൻ മണിയെ വെച്ച് സിനിമ എടുക്കാൻ അച്ഛന് നാണമില്ലേ എന്ന് മകൾ ചോദിച്ചിരുന്നു എന്നാണ് ശശി പറയുന്നത്

Sreekumar

Recent Posts

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

8 mins ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

10 mins ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

22 mins ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

30 mins ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

42 mins ago

അമൃത സുരേഷിനെതിരെ വീണ്ടും ബാല രംഗത്ത്

നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…

57 mins ago