ഗോസിപ്പില്ലെങ്കിൽ നമ്മൾ ഒന്നുമല്ല, ചത്തു ജീവിക്കുന്ന വെജിറ്റബിൾ പോലെയാകും, ഷീല

Follow Us :

മലയാള സിനിമയിൽ ഒരു കാലഘട്ടത്തിലെ പകരം വെയ്ക്കാനില്ലാത്ത താരങ്ങളിൽ ഒരാളാണ് നടി ഷീല. ഷീല-പ്രേം നസീർ ജോഡികൾ റെക്കോർഡ് സിനിമകളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ഇന്നും ആ റെക്കോർഡ് തകർക്കാൻ ആർക്കും ആയിട്ടില്ല. എന്നാൽ പഴയ കാലത്തെ ചില കലാകാരൻമാർക്ക് പിന്നീട് ജീവിതത്തിൽ തകർച്ചകൾ ഉണ്ടായിട്ടുണ്ട്. സമ്പാദ്യങ്ങളെല്ലാം നഷ്ടപ്പെട്ട നടി സാവിത്രിയുടെ ജീവിതം ഇതിന് ഉദാഹരണമാണ്. എന്നാൽ ഷീലയ്ക്ക് അങ്ങനെയൊരു സാഹചര്യം ഉണ്ടായില്ല. സിനിമയിൽ നിന്നുണ്ടായ സമ്പാദ്യം ഷീല നശിപ്പിച്ചില്ല. ചെന്നെെയിൽ ആഡംബര ജീവിതമാണ് ഇപ്പോഴും ഷീല നയിക്കുന്നത്. അതുകൊണ്ടുതന്നെ സിനിമയിൽ നിന്ന് ലഭിക്കുന്ന പണം വിനിയോ​ഗിച്ചതിനെക്കുറിച്ച് മുമ്പൊരിക്കൽ ഷീല പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.അന്നത്തെ കാലത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ ആൾ താനായിരുന്നു. പക്ഷെ അന്ന് തനിക്കും കുടുംബത്തിനും ബിസിനസോ മറ്റോ അറിയില്ല. എങ്കിലും അന്ന് കിട്ടിയ പണമുപയോഗിച്ച് നിലങ്ങളായി വാങ്ങി. സ്റ്റു‍ഡിയോയടുത്ത് സ്ഥലമുണ്ടെങ്കിൽ അത് വാങ്ങുമായിരുന്നു. സിനിമയിൽ അഭിനയിച്ചതിന് പണം തരാൻ ബാക്കിയുള്ളവർ നിലം നിങ്ങൾക്ക് തന്നേക്കാം എന്ന് പറയും. അങ്ങനെ ഇന്ന് ഒരുപാട് സ്ഥലങ്ങൾ തനിക്കുണ്ട് എന്നുമാണ് ഷീല പറഞ്ഞിട്ടുള്ളത്.

ഊട്ടിയിലും കോയമ്പത്തൂരിലുമൊക്കെ സ്ഥലമുണ്ട് . ഒന്നും നശിപ്പിച്ചിട്ടില്ല. താൻ വളരെ കരുതി ചെലവ് ചെയ്യുന്ന ആളാണ്. കാരണം താൻ ഒരുപാട് കഷ്ടപ്പെട്ടാണ് അതൊക്കെ ഉണ്ടാക്കിയത്. അന്നൊക്കെ ഒരു ആയിരം രൂപ എന്ന് പറഞ്ഞാൽ തന്നെ തനിക്ക് വലിയ കാര്യമാണ്. തനിക്ക് ആഭരണങ്ങളോടൊന്നും വലിയ ഇഷ്ടമല്ല. തുണികളോട് വലിയ ഇഷ്ടമാണ്. ഏത് കടയിൽ പോയാലും തനിക്ക് തുണി മേടിക്കണം. ചുമ്മാ ഇരിക്കുമ്പോൾ പോലും സരിയും ചുരിദാറുമൊക്കെ ഒരുപാട് വാങ്ങിക്കും. ഇപ്പോൾ പെയിന്റിം​ഗിന് വേണ്ടിയുള്ള ചെലവുണ്ട് എന്നും ഉപയോഗിക്കുന്ന ബ്രഷുകളൊക്കെ വില കൂടിയതാണെന്നും ഷീല വ്യക്തമാക്കി. അതേസമയം പണ്ട് മാധ്യമ പ്രവർത്തകരുമായി സിനിമാക്കാർക്ക് നല്ല ബന്ധം ആയിരുന്നെന്ന് ഷീല പറയുന്നു. പണ്ട് പത്രങ്ങളായിരുന്നു അങ്ങനെ പ്രസ് റിപ്പോർട്ടർമാരുമായി ഞങ്ങൾക്ക് ഭയങ്കര അടുപ്പമായിരുന്നു. ഒരു കുടുംബം പോലെയായിരുന്നു. ഇപ്പോൾ ഒരുപാട് മീഡിയകളായി. അത്കൊണ്ട് എന്താണ് ഇപ്പോൾ സംഭവിക്കുന്നതെന്ന് തനിക്കറിയില്ല. അന്ന് തന്നെക്കുറിച്ച് ​ഗോസിപ്പുകളുണ്ടായിരുന്നുവെന്നും പക്ഷെ അതൊക്കെയല്ലേ രസമെന്നുമാണ് ഷീല പറന്നത്. ​ഗോസിപ്പില്ലെങ്കിൽ നമ്മൾ ഒന്നുമല്ല, ചത്തു. ജീവിക്കുന്ന വെജിറ്റബിൾ പോലെയാകും.​ഗോസിപ്പ് വേണം. അതാെക്കെയുണ്ടെങ്കിലേ ജീവിതമുള്ളൂ. എങ്കിലേ ലൈം ലൈറ്റിൽ നിൽക്കാൻ പറ്റൂ.

നമ്മളെ പറ്റി ഒരു ​ഗോസിപ്പ് വന്നാൽ നമ്മൾ വലിയ ആളാണെന്നല്ലേ അർത്ഥമെന്നും ഷീല ചോദിക്കുന്നു. മുമ്പൊരിക്കൽ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഷീല ഇക്കാര്യങ്ങൾ സംസാരിച്ചത്. അതേസമയം അഭിനയത്തിൽ സജീവമല്ലെങ്കിലും ഇന്നും സിനിമാ ലോകത്ത് ബഹുമാന്യ സ്ഥാനം തന്നെയാണ് ഷീലയ്ക്കുള്ളത്. ഒരു കാലത്ത് നായിക നടിയായി മലയാളത്തിൽ സജീവമായിരുന്ന ഷീലയ്ക്ക് ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങൾ ലഭിച്ചു. ഷീല, ശാരദ, ജയഭാരതി എന്നിവരായിരുന്നു അക്കാലത്തെ ഏറ്റവും തിരക്കേറിയ നടിമാർ. മലയാളത്തിലെ പ്രശസ്തമായ നോവലുകൾ സിനിമയാക്കിയപ്പോൾ അതിലെ നായിക ഷീലയായിരുന്നു. ഒരു ഘട്ടത്തിൽ നടി ഷീല സിനിമാ രം​ഗത്ത് നിന്നും പൂർണമായും മാറി നിന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് നടി തിരിച്ചെത്തിയത്. മനസിനക്കരെ, അകലെ എന്നീ സിനിമകളിലൂടെ വീണ്ടും പ്രേക്ഷക പ്രീതി നേടാൻ നടിക്ക് സാധിച്ചു. ചെന്നെെയിലാണ് ഷീല മകനും കുടുംബത്തിനുമൊപ്പം താമസിക്കുന്നത്. ‌‌അടുത്തിടെ അനുരാ​ഗം എന്ന സിനിമയിലൂടെ ഷീല വീണ്ടും സാന്നിധ്യം അറിയിച്ചു.