സര്‍വൈവല്‍ ത്രില്ലറുമായി രാഗിണി ദ്വിവേദിയുടെ ദ്വിഭാഷ ചിത്രം ‘ഷീല’; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

കന്നട നടി രാഗിണി ദ്വിവേദിയെ കേന്ദ്ര കഥാപാത്രമാക്കി ബാലു നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഷീല’. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. പ്രിയലക്ഷ്മി മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ ഡി.എം പിള്ളയാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളം, കന്നട എന്നിങ്ങനെ ദ്വിഭാഷകളിലായിട്ടാണ് ചിത്രം റിലീസ് ചെയ്യുന്നത്. കാണ്ഡഹാര്‍, ഫെയ്‌സ് ടു ഫെയ്‌സ്, പുതുമുഖങ്ങള്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രാഗിണി മലയാളത്തില്‍ അഭിനയിക്കുന്ന സിനിമയാണ് ‘ഷീല’.റിയാസ് ഖാന്‍, മഹേഷ്, അവിനാഷ് (കന്നഡ ), ശോഭ് രാജ് (കന്നഡ ), സുനില്‍ സുഖദ, മുഹമ്മദ് എരവട്ടൂര്‍, ശ്രീപതി, പ്രദോഷ് മോഹന്‍, ചിത്ര ഷേണായ്, ലയ സിംപ്‌സണ്‍, സ്‌നേഹ മാത്യു, ബബിത ബഷീര്‍, ജാനകി ദേവി എന്നിവരോടൊപ്പം ഏറെ പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

ബാംഗ്ലൂരില്‍ തനിക്ക് നേരിടേണ്ടി വന്ന ഗുരുതരമായ ഒരു പ്രശ്നത്തിന് പരിഹാരം തേടി കേരളത്തിലെത്തുന്ന ഷീല എന്ന യുവതിക്ക്, അവിചാരിതമായി നേരിടേണ്ടി വരുന്ന സംഭവബഹുലമായ മുഹൂര്‍ത്തങ്ങള്‍ ദൃശൃവല്‍ക്കരിക്കുന്ന സര്‍വൈവല്‍ റിവെഞ്ച് ത്രില്ലറായിട്ടാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. അരുണ്‍ കൂത്തടുത്ത് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിങ് കിരണ്‍ ദാസ് നിര്‍വഹിക്കുന്നു. മ്യൂസിക്- അലോഷ്യ പീറ്റര്‍, എബി ഡേവിഡ്, ബി.ജി.എം- എബി ഡേവിഡ്.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- രാജേഷ് ഏലൂര്‍, വരികള്‍-ടി.പി.സി വലയന്നൂര്‍, ജോര്‍ജ് പോള്‍, റോസ് ഷാരോണ്‍ ബിനോ, കല- അനൂപ് ചൂലൂര്‍, മേക്കപ്പ്- സന്തോഷ് വെണ്‍പകല്‍, വസ്ത്രാലങ്കാരം- ആരതി ഗോപാല്‍, ആക്ഷന്‍- റണ്‍ രവി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സിജോ ജോസഫ്, കൊറിയോഗ്രാഫര്‍- ശ്രീജിത്ത് പി ഡാസിലേഴസ്, സൗണ്ട് ഡിസൈന്‍- രാജേഷ് പി.എം, കളറിസ്റ്റ് -സുരേഷ് എസ്. ആര്‍, ഓഡിയോഗ്രാഫി – ജിജോ ടി ബ്രൂസ്, വി.എഫ്.എക്‌സ്-കോക്കനട്ട് ബെഞ്ച്, പി.ആര്‍.ഒ- പി.ശിവപ്രസാദ്, മാര്‍ക്കറ്റിങ്- 1000 ആരോസ്, സ്റ്റില്‍സ്- രാഹുല്‍ എം. സത്യന്‍, ഡിസൈന്‍സ്- മനു ഡാവിഞ്ചി എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Gargi

Recent Posts

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

11 hours ago

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…

12 hours ago

സംവിധായകനുമായി ഒന്ന് സഹകരിക്കണം, അല്ലെങ്കിൽ ഇവിടെ തുടരാനാവില്ല’; ഓഫറുമായി വന്നവരെ കുറിച്ച് തുറന്ന് പറഞ്ഞ് ദിവ്യാങ്ക

'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…

12 hours ago

മമ്മൂട്ടിയെ നായകനാക്കി ‘എംമ്പുരാൻ’ പോലൊരു സിനിമക്ക് ശ്രമമുണ്ട്; മുരളി ഗോപി

മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ്  വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…

16 hours ago

ഗംഗ നാഗവല്ലിയായി മാറിയത് തന്റെ നിർദേശ പ്രകാരം! മണിച്ചിത്രതാഴിലെ സീനിനെ കുറിച്ച് ശോഭന

മലയാളികളുടെ ഇഷ്‌ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാ​ഗവല്ലിയോട് നൂറ് ശതമാനം നീതി…

18 hours ago

സംവിധായകനോടൊപ്പം കിടക്ക പങ്കിട്ടാൽ വലിയ ഓഫർ നൽകു൦! കാസ്റ്റിങ് കൗച്ചിനെ കുറിച്ച്; ദിവ്യാങ്ക

ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…

19 hours ago