സിനിമയിൽ നിന്നും ലഭിച്ച സമ്പാദ്യം താൻ നശിപ്പിച്ചിട്ടില്ല! ഗോസിപ്പ് വേണം അതുണ്ടെങ്കിലെ ജീവിതമുള്ളൂ; ഷീല 

Follow Us :

സിനിമിൽ അന്നും ഇന്നും ഒരുപാട് ആരധകരുള്ള നടിയാണ് ഷീല, ഒരു ഘട്ടത്തിൽ സിനിമയിൽ നിന്നും വിട്ടുമാറിയ നടി പിന്നീട് വീണ്ടും ഒരു തിരിച്ചുവരവ് നടത്തുകയും ചെയ്യ്തു, എന്നാൽ പഴയ കാലത്തെ പല നടിയിനടന്മാരുംജീവിതത്തിലെ അവരുടെ തകർച്ചകളെ കുറിച്ച് പറഞ്ഞിട്ടമുണ്ട്, എന്നാൽ അതിൽ നിന്നും തികച്ചും വെത്യസ്ത ആയിരുന്നു നടി ഷീല,മുൻപ്  താരം സിനിമയിൽ നിന്നും ലഭിച്ച പണത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ  കൂടുതൽ ശ്രെദ്ധ ആകുന്നത്. സിനിമയിൽ നിന്നും ലഭിച്ച പണം താൻ ഒരിക്കലും നശിപ്പിച്ചിട്ടില്ല എന്നാണ് നടി പറയുന്നത്,

ആ കാലഘട്ടത്തിൽ വലിയ പ്രതിഫലം വാങ്ങിച്ച നടിയായിരുന്നു താൻ, പക്ഷെ ആ പൈസ ഒന്നും ബിസിനസിനെ ഉപയോഗിച്ചിരുന്നില്ല പകരം ഓരോ നിലങ്ങങ്ങൾ വാങ്ങികുമായിരുന്നു, സ്റ്റു‍ഡിയോയടുത്ത് സ്ഥലമുണ്ടെങ്കിൽ അത് മേടിക്കും. പണം തരാൻ ബാക്കിയുള്ളവർ ഞങ്ങളുടെ നിലം നിങ്ങൾക്ക് തന്നേക്കാം എന്ന് പറയും. ഇന്ന് ഒരുപാട് സ്ഥലങ്ങൾ എനിക്കുണ്ട്. ഊട്ടിയിലുണ്ട്, കോയമ്പത്തൂരിലുണ്ട്. ഒന്നും നശിപ്പിച്ചിട്ടില്ല , കാരണം ഒരുപാട് കഷ്ട്ടപെട്ടാണ് ആ പണം സമ്പാദിച്ചത് ഷീല പറയുന്നു

തനിക്ക് ആഭരണമിഷ്ട്ടമില്ല എന്നാൽ ഒരുപാട് തുണി വാങ്ങും, ഇപ്പോൾ താൻ പെയിന്റിംഗ് ചെയ്യാൻ ഒരുപാട് പണം ചിലവഴിക്കാറുണ്ട്, അങ്ങനെ ചെയ്യാനുള്ള ബ്രഷിനൊക്കെ വലിയ വിലയാണ്, അന്നത്തെ കാലത്തെ മാധ്യമപ്രവർത്തകരോട് ആയിരുന്നു സിനിമാക്കാർക്ക് ബന്ധം, ഇപ്പോൾ ഒരുപാട് മീഡിയകളായി. എന്താണ് ഇപ്പോൾ സംഭവിക്കുന്നതെന്ന് എനിക്കറിയില്ല. അന്ന് തന്നെക്കുറിച്ച് ​ഗോസിപ്പുകളുണ്ടായിരുന്നു. അതൊക്കെയല്ലേ രസം. ​ഗോസിപ്പില്ലെങ്കിൽ നമ്മൾ ഒന്നുമല്ല, ചത്തു. ജീവിക്കുന്ന വെജിറ്റബിൾ പോലെയാകും ഷീല പറയുന്നു