തനിക്ക് ഭർത്താവിന്റെ പിന്തുണ ലഭിച്ചില്ലായിരുന്നെങ്കിൽ താനൊരു സാധാരണ വീട്ടമ്മമാരെ പോലെ വീടിനുള്ളിൽ ഒതുങ്ങി പോകുമായിരുന്നുവെന്ന് പറഞ്ഞിരിക്കുകയാണ് നടി ഷീലു എബ്രഹാം. താനെന്ന് വെച്ചാൽ ഭർത്താവിന് ഭയങ്കര സ്നേഹമാണെന്നും തനിക്ക് അദ്ദേഹത്തിൻറെ പിന്തുണ കൊണ്ട് മാത്രമാണ് സിനിമയിൽ അഭിനയിക്കാൻ കഴിയുന്നതെന്നുമാണ് ഷീലു എബ്രഹാം പറഞ്ഞിരിക്കുന്നത്.
അതേ സമയം ഭാര്യയായി ഇരിക്കുമ്പോൾ സ്ത്രീകൾ സന്തോഷവതികളും സുന്ദരികളുമായി ഇരിക്കുന്നുണ്ടെങ്കിൽ അതിന് പിന്നിൽ സന്തോഷം തരുന്ന ഒരു ഭർത്താവ് തന്നെയായിരിക്കുമെന്നും താരം പറഞ്ഞു ഇന്ത്യ ഗ്ലിറ്റ്സ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് നടിയും നിർമ്മാതാവുമായ ഷീലു എബ്രഹാം ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
വിവാഹ ശേഷം പൗഡർ ഇടാൻ പോലും സമ്മതിക്കാത്ത ഭർത്താക്കന്മാർ ഉണ്ടെന്ന് ഞാൻ കേട്ടിട്ടുണ്ട്. അതേ സമയം വിവാഹം കഴിഞ്ഞാൽ ഭർത്താക്കന്മാർ പറയുന്നത് മാത്രം കേട്ട് ജീവിക്കണ്ടവരല്ല സ്ത്രീകൾ, എന്തെന്നാൽ ഭർത്താവ് പറയുന്നത് കേൾക്കണം ഒപ്പം നമ്മുടെ സ്വന്തം ഇഷ്ടവും നോക്കണ്ടതുണ്ട് എന്നാണ് ഷീലു എബ്രഹാം പറഞ്ഞിരിക്കുന്നത്. ഷീലു എബ്രഹാം നിർമ്മിക്കുകയും അഭിനയിക്കുകയും ചെയ്യുന്ന ചിത്രം വീകം റിലീസിന് ഒരുങ്ങുകയാണ്. ധ്യാൻ ശ്രീനിവാസനാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത് .
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…