പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പുകഴ്ത്തിയ നടി ശോഭനയ്ക്കെതിരെ സോഷ്യല്‍മീഡിയയില്‍ വലിയ വിമര്‍ശനമാണ് നിറയുന്നത്. ഫാന്‍ മൊമന്റ് എന്ന് പറഞ്ഞ് ശോഭന മോഡിയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചതും വൈറലായിരുന്നു. ശോഭനയെ പിന്തുണച്ചും വിമര്‍ശിച്ചും രൂക്ഷമായ പ്രതികരണങ്ങളാണ് നിറയുന്നത്. കഴിഞ്ഞ ദിവസം തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് നടന്ന ബിജെപിയുടെ മഹിളാ സമ്മേളനത്തിലായിരുന്നു ശോഭന പങ്കെടുത്തത്.
ഇത്രയധികം സ്ത്രീകള്‍ പങ്കെടുക്കുന്ന പരിപാടി ജീവിതത്തില്‍ ആദ്യമായിട്ടാണ് കാണുന്നത്, പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടാന്‍ കഴിഞ്ഞതിന് താരം സംഘാടകര്‍ക്ക് നന്ദിയും പറഞ്ഞിരുന്നു. പിന്നാലെയാണ് താരത്തിനെതിരേ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നത്. അതേസമയം ശോഭന പിണറായി സര്‍ക്കാരിന്റെ കേരളീയം പരിപാടിയില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, കമല്ഹാസന് എന്നിവര്‍ക്കൊപ്പം പങ്കെടുത്തിരുന്നു.
ഇപ്പോഴിതാ ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റും നടിയുമായ ശീതള്‍ ശ്യാമിന്റെ പോസ്റ്റ് ശ്രദ്ധേയമാകുകയാണ്. ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റാണ് വൈറലാകുന്നത്. ”ഒരാളും ഇനി എന്നെ കാണുമ്പോള്‍ ശോഭനയെ പോലുണ്ടെന്ന് പറയരുത്’ എന്നാണ് ശീതള്‍ ശ്യാം പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് പോസ്റ്റില്‍ കമന്റ് ചെയ്യുന്നത്. ട്രോളന്മാരും ശീതളിന്റെ പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ്.
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…