‘ഇനി എന്നെ കാണുമ്പോള്‍ ശോഭനയെ പോലുണ്ടെന്ന് പറയരുത്’-ശീതള്‍ ശ്യാം

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പുകഴ്ത്തിയ നടി ശോഭനയ്‌ക്കെതിരെ സോഷ്യല്‍മീഡിയയില്‍ വലിയ വിമര്‍ശനമാണ് നിറയുന്നത്. ഫാന്‍ മൊമന്റ് എന്ന് പറഞ്ഞ് ശോഭന മോഡിയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചതും വൈറലായിരുന്നു. ശോഭനയെ പിന്തുണച്ചും വിമര്‍ശിച്ചും രൂക്ഷമായ പ്രതികരണങ്ങളാണ് നിറയുന്നത്. കഴിഞ്ഞ ദിവസം തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് നടന്ന ബിജെപിയുടെ മഹിളാ സമ്മേളനത്തിലായിരുന്നു ശോഭന പങ്കെടുത്തത്.

ഇത്രയധികം സ്ത്രീകള്‍ പങ്കെടുക്കുന്ന പരിപാടി ജീവിതത്തില്‍ ആദ്യമായിട്ടാണ് കാണുന്നത്, പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടാന്‍ കഴിഞ്ഞതിന് താരം സംഘാടകര്‍ക്ക് നന്ദിയും പറഞ്ഞിരുന്നു. പിന്നാലെയാണ് താരത്തിനെതിരേ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നത്. അതേസമയം ശോഭന പിണറായി സര്‍ക്കാരിന്റെ കേരളീയം പരിപാടിയില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, കമല്‍ഹാസന്‍ എന്നിവര്‍ക്കൊപ്പം പങ്കെടുത്തിരുന്നു.

ഇപ്പോഴിതാ ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റും നടിയുമായ ശീതള്‍ ശ്യാമിന്റെ പോസ്റ്റ് ശ്രദ്ധേയമാകുകയാണ്. ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റാണ് വൈറലാകുന്നത്. ”ഒരാളും ഇനി എന്നെ കാണുമ്പോള്‍ ശോഭനയെ പോലുണ്ടെന്ന് പറയരുത്’ എന്നാണ് ശീതള്‍ ശ്യാം പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് പോസ്റ്റില്‍ കമന്റ് ചെയ്യുന്നത്. ട്രോളന്മാരും ശീതളിന്റെ പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ്.

Anu

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

15 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

15 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

17 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

20 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

1 day ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

1 day ago