ഉണ്ണി മുകുന്ദൻ നായകനായി എത്തിയ പുതിയ ചിത്രമായിരുന്നു ‘ഷെഫീക്കിന്റെ സന്തോഷം’. നവാഗതനായ അനൂപ് പന്തളമാണ് സിനിമ സംവിധാനം ചെയ്തത്. ക്ലീൻ യു സർട്ടിഫിക്കറ്റുമായി നവംബർ 24നാണ് സിനിമ പ്രദർശനത്തിനെത്തിയത്. രണ്ട് മണിക്കൂറും നാല് മിനിട്ടുമുള്ള സിനിമ ടിടി റിലീസിന് ഒരുങ്ങുകയാണ്. സിനിമ ഉടൻ സിമ്പ്ലി സൗത്തിൽ റിലീസ് ചെയ്യും.
ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകൻ അനൂപ് പന്തളം തന്നെയാണ്. മനോജ് കെ ജയൻ, ബാല, ആത്മീയ രാജൻ, ദിവ്യാ പിള്ള, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, ജോർഡി പൂഞ്ഞാർ, സ്മിനു സിജോ എന്നിവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കൾ.ഷഫീക്കിന്റെ സന്തോഷം എന്ന സിനിമയിൽ ഉണ്ണി മുകുന്ദന്റെ അച്ഛനും അഭിനയിച്ചിരുന്നു.
പ്രവാസിയായ ‘ഷെഫീഖ് ‘എന്ന ചെറുപ്പക്കാരന്റെ കഥയാണ് ഷെഫീക്കിന്റെ സന്തോഷം പറയുന്നത്. എൽദോ ഐസക്കാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. നൗഫൽ അബ്ദുള്ള എഡിറ്റിങ്ങും ഷാൻ റഹ്മാനാണ് സംഗീത സംവിധാനവും നിർവഹിക്കുന്ന ഷെഫീക്കിന്റെ സന്തോഷം ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി തന്നെയാണ് നിർമ്മിക്കുന്നത്.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…