‘തിരിച്ചു വരവില്‍ നല്ല ഒരു സക്‌സസ് ഫിലിം പോലും അവകാശപ്പെടാന്‍ ഇല്ലാത്ത ലേഡി സൂപ്പര്‍ സ്റ്റാറിന്റെ അടുത്ത നനഞ്ഞ പടക്കം’

ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്ത് മഞ്ജു വാര്യര്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ആയിഷ ഒടിടിയിലെത്തിയിരിക്കുകയാണ്. ജനുവരി 20 നായിരുന്നു ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്തത്. അഞ്ചു മാസത്തിന് ശേഷമാണ് സിനിമ ഒടിടിയിലെത്തുന്നത്. ആമസോണ്‍ പ്രൈം വീഡിയോയില്‍ ചിത്രം സ്ട്രീമിങ് ആരംഭിച്ചു. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘തിരിച്ചു വരവില്‍ നല്ല ഒരു സക്‌സസ് ഫിലിം പോലും അവകാശപ്പെടാന്‍ ഇല്ലാത്ത ലേഡി സൂപ്പര്‍ സ്റ്റാറിന്റെ അടുത്ത നനഞ്ഞ പടക്കം’ എന്നാണ് ഷെര്‍ലി വിന്‍സന്റ് എന്നാണ് മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

ആയിഷ!
ട്രൈയിലര്‍ വളരെ മികച്ചതായി തോന്നി അതു കൊണ്ട് തന്നെ പടം തീയേറ്ററില്‍ കാണാന്‍ ആഗ്രഹിച്ചു പക്ഷെ നടന്നില്ല.കാരണം റിലീസായി അധിക നാള്‍ പടം ഓടിയില്ല . ഇന്നലെ കണ്ടു അപ്പൊള്‍ മനസിലായി വെറും നനഞ്ഞ ഒരു പടക്കം പോലെയാണ് എനിക്ക് തോന്നിയത് …..
അനാവശ്യമായി കുത്തി കയറ്റിയ കഥാപാത്രങ്ങള്‍ (ഉദാഹരണം ആബിദ് )
തിരിച്ച് വരവില്‍ നല്ല ഒരു Success film പോലും അവകാശപ്പെടാന്‍ ഇല്ലാത്ത lady Superstar ന്റെ അടുത്ത നനഞ്ഞ പടക്കം ആണ് ആയിഷ.

മലയാളത്തിന് പുറമെ ഇംഗ്ലീഷ്, അറബിക്, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രം റിലീസായിരുന്നു. മഞ്ജു വാര്യര്‍ക്ക് പുറമെ രാധിക, സജ്‌ന, പൂര്‍ണിമ, ലത്തീഫ, സലാമ, ജെന്നിഫര്‍, സറഫീന, സുമയ്യ, ഇസ്ലാം തുടങ്ങിയവരും ചിത്രത്തിലുണ്ട്. മുസ്ലിം സമുദായത്തിലെ ആദ്യ നാടക നടിയായ നിലമ്പൂര്‍ ആയിഷയുടെ ജീവിതത്തിന്റെ ഒരു ഭാഗം ആധാരമാക്കിയാണ് ‘ആയിഷ’ ഒരുക്കിയിരിക്കുന്നത്. ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കറിയയാണ് ചിത്രം നിര്‍മിക്കുന്നത്.

ഫെദര്‍ ടച്ച് മൂവി ബോക്‌സ്, ഇമാജിന്‍ സിനിമാസ്, ലാസ്റ്റ് എക്‌സിറ്റ് സിനിമാസ് എന്നീ ബാനറുകളില്‍ ഷംസുദ്ദീന്‍, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി.ബി. എന്നിവരാണ് ഈ ചിത്രത്തിന്റെ സഹ നിര്‍മാതാക്കള്‍. രചന: ആഷിഫ് കക്കോടി. ഛായാഗ്രഹണം: വിഷ്ണു ശര്‍മ. എഡിറ്റര്‍: അപ്പു എന്‍ ഭട്ടതിരി. കല: മോഹന്‍ദാസ്. വസ്ത്രാലങ്കാരം: സമീറ സനീഷ്. കോറിയോഗ്രാഫി: പ്രഭുദേവ. ചമയം: റോണക്‌സ് സേവ്യര്‍. ചീഫ് അസ്സോസിയേറ്റ്: ബിനു ജി നായര്‍. ശബ്ദ സംവിധാനം: വൈശാഖ്. സ്റ്റില്‍: രോഹിത് കെ സുരേഷ്. പിആര്‍ഒ: എ എസ് ദിനേശ്. മാര്‍ക്കറ്റിംഗ്: ബിനു ബ്രിങ്ഫോര്‍ത്ത്.

Gargi

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

26 mins ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

46 mins ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

1 hour ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

3 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

4 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

7 hours ago