Film News

മമ്മൂട്ടിയെ ഇഷ്ട്ടപെടുന്നവർ അദ്ദേഹം നടത്തുന്ന പരീക്ഷണങ്ങൾ ഏറ്റെടുക്കുന്നു! എന്നാൽ എന്തുകൊണ്ട് മോഹൻലാലിന് അങ്ങനെ  കിട്ടുന്നില്ല, ഷിബു ബേബി ജോൺ

. ലിജോ ജോസ് പെല്ലിശ്ശേരി , മോഹൻലാൽ കൂട്ടുകെട്ടിലിറങ്ങിയ  ‘മലൈക്കോട്ടൈ വാലിബന്’ വന്ന നെഗറ്റീവ് റിവ്യൂകളോട് പ്രതികരിക്കുകയായിരുന്നു  ഷിബു ബേബി ജോൺ.   വാലിബന്  ഒരു  സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ആദ്യ ഷോ കഴിഞ്ഞപ്പോൾ  ലഭിച്ചത് . മോഹൻലാൽ ആരാധകർ ആ​ഗ്രഹിച്ചതനുസരിച്ച് ഒരു  സിനിമ വരാത്തതുകൊണ്ടായിരിക്കാം വലിബനു  നെഗറ്റീവ് റിവ്യൂ  ഉണ്ടായതെന്നു  ചിത്രത്തിന്റെ  നിർമ്മാതാക്കളിൽ ഒരാളായ ഷിബു ബേബി ജോൺ .  എന്നാൽ മോഹൻലാലിന്റെ സമീപകാലത്തെ മികച്ച പെർഫോർമൻസ് കൊണ്ടുവരാൻ  ഈ ചിത്രത്തിന് സാധിച്ചിട്ടുണ്ട്

എന്നാൽ മമ്മൂക്കയെ ഇഷ്ടപ്പെടുന്നവർ അദ്ദേഹം നടത്തുന്ന പരീക്ഷണങ്ങളെ സ്വാഗതം ചെയ്യാറുണ്ട് ,. കാതൽ , പുഴു , നൻപകൽ നേരത്ത് മയക്കം ആണെങ്കിലും വളരെ ബോൾഡായൊരു തീരുമാനം മമ്മൂട്ടി  എടുക്കുമ്പോൾ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവർ അതിനെ സ്വാ​ഗതം ചെയ്യുന്നത് നമ്മൾക്ക്  കാണാം. നിർഭാഗ്യവശാൽ മോഹൻലാലിനെ ഇഷ്ടപ്പെടുന്നവർ ആറാം തമ്പുരാനിലെയും ലൂസിഫറിലെയും മാത്രം  കഥാപാത്രത്തേയാണ് പ്രതീക്ഷിക്കുന്നത് എന്നും  ആ നിരാശയാണ് പ്രേക്ഷകരിൽ വരുന്നത് എന്നും ഷിബു ബേബി ജോൺവെളിപ്പെടുത്തി

.ഓപ്പണിങ്  ദിവസം നല്ല കളക്ഷൻ ആയിരുന്നുവെന്നും എന്നാൽ വൈകീട്ട് നെഗറ്റീവ് വന്നപ്പോൾ ആശങ്കയുണ്ടായി  പക്ഷെ   ഇന്നലെയോടെ വീണ്ടും പ്രതീക്ഷ നൽകുന്ന കളക്ഷൻ ആണ് വരുന്നത് എന്നും ഷിബു ബേബി ജോൺ പറയുന്നു  യഥാർത്ഥ സിനിമ പ്രേമികൾഈ  ചിത്രം കാണാൻ എത്തുകയും ആസ്വദിക്കുകയും ചെയ്യുന്നുണ്ട്.    മുൻവിധിയോടെ വരരുത് ഇത് ലിജോ ജോസ് പെല്ലിശേരി പടമെന്നാണ് മുൻപേ പറഞ്ഞതാണ് എന്നാൽ;ഹോ ളിവുഡ് ലെവൽ ഒരു പടമെന്ന നിലക്ക് തന്നെയാണ് അണിയറപ്രവർത്തകർ വാലിബനെ  കണ്ടത് എന്നും  വല്ലാത്തൊരു ഹൈപ്പ് ഉണ്ടാക്കാൻ ശ്രമിച്ചിട്ടില്ല എന്നും  എന്നാൽ ആൾക്കാര് ഇത് മറ്റൊരു തരത്തിലാണ് അനുമാനിച്ചത് എന്നും ഷിബു ബേബി ജോൺ പറഞ്ഞു .

Sreekumar R