മാഷ് ഓരോ സാരി വാങ്ങിതന്നിട്ട് എന്നോട് പറയുമായിരുന്നു ഇതൊക്കെ നിന്നെ എന്ന് ഞാൻ ഉടുത്ത് കാണുമെന്ന്

റോഡപകടത്തിൽ മരിച്ച എഴുത്തുകാരനും അധ്യാപകനുമായ കെ വി സുധാകരന്റെ  ഭാര്യ യാണ് ഷിൽന സുധാകർ, സുധാകർ മരിച്ച ശേഷമാണ് ഷിൽന ഐ വി എഫിൽ കൂടി രണ്ടു പെൺകുട്ടികൾക്ക് ജന്മം നൽകിയത്, ഷിൽനയുടെ ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്
നല്ലതെന്തു കണ്ടാലും വാങ്ങിയാലും അത് നാളെത്തേക്കു എന്ന് പറഞ്ഞു മാറ്റിവെക്കുന്നവരാണോ നിങ്ങൾ ,എങ്കിൽ തീർച്ചയായും നിങ്ങൾ ഈ കുറിപ്പൊന്നു വായിക്കണം.ഞങ്ങളെക്കുറിച്ചു തന്നെയാണ്..എന്തും ഏതും നുള്ളിപ്പെറുക്കി സൂക്ഷിച്ചു മാറ്റിവെക്കുന്നൊരു ദുസ്വഭാവം ജന്മനാ എനിക്കുണ്ട്.നല്ലതെന്തും ഉപയോഗിച്ചു ചീത്തയാക്കാൻ മനസ് വരില്ല..വീട്ടിലേക്കായി വാങ്ങുന്ന അലങ്കാരവസ്തുക്കളാകട്ടെ ക്രാഫ്റ്റ് ഐറ്റംസ്,പാത്രങ്ങൾ ഇത്യാദി എന്തുമാവട്ടെ കൊണ്ട് വന്ന പാടെ എല്ലാം തുടച്ചു ഭംഗിയാക്കി പൊതിഞ്ഞു അങ്ങ് മാറ്റിവെക്കും.മറ്റൊരവസരത്തിലേക്കു എടുക്കാനായി..മാഷ് പലതവണ ശാസിച്ചിട്ടുണ്ട്,
എന്തിനാണ് പിന്നെ ഇതൊക്കെ എന്ന് ചോദിച്ചിട്ടു.അപ്പോഴൊക്കെ പറയും ഇപ്പൊ ഒന്നും ഉപയോഗിച്ചു ചീത്തയാക്കണ്ട പിന്നീട് ആവട്ടേയെന്നു.എല്ലാ വിവാഹ വാർഷികത്തിനും മാഷ് സ്വന്തം ഇഷ്ടപ്രകാരം ഒരു കോട്ടൺ സാരി വാങ്ങിത്തരും.എന്നെ സാരി ഉടുത്തു കാണാൻ മാഷ്ക്ക് എന്നും ഇഷ്ടമായിരുന്നു.എന്നാൽ ഞാൻ ഒരിക്കലും മാഷ് സമ്മാനമായി വാങ്ങി തന്ന സാരികളൊന്നും ഉടുത്തിരുന്നില്ല.അവയൊക്കെയും എനിക്കേറെ പ്രിയപ്പെട്ടവ ആയിരുന്നതിനാൽ അലക്കി തേച്ചു മടക്കി പൊന്നു പോലെ സൂക്ഷിച്ചു വെക്കും.അലമാര തുറക്കുമ്പോൾ അവയൊക്കെയും കണ്ടു മാഷ് ചോദിക്കും എന്നെങ്കിലും ഇതൊക്കെ ഉടുത്തു നിന്നെയൊന്നു കാണാനാവുമോ എന്ന്..എനിക്കെന്തോ അതൊന്നും ഉപയോഗിച്ചു നശിപ്പിക്കാൻ തോന്നിയിരുന്നില്ല
എല്ലായ്പ്പോഴും അലക്കി പഴകിയ ബെഡ്ഷീറ്റുകളും പുതപ്പുകളും മാത്രം ഉപയോഗിച്ചു നല്ലതും പുതിയതും ഒക്കെയും മറ്റൊരവസരത്തിൽ ഉപയോഗിക്കാനായി മാറ്റിവെച്ചു..എല്ലാം ഇങ്ങനെ നീ ആർക്കു വേണ്ടി സൂക്ഷിക്കുന്നു എന്ന പല്ലവി മാഷ് എന്നും ആവര്ത്തിച്ചു.ഓരോ അവധി ദിനം വരുമ്പോഴും കൂട്ടുകാരോടൊപ്പം കറങ്ങാൻ പോവുകയും അവർക്കൊപ്പം കഴിയാനും മാഷ് അതിയായി ആഗ്രഹിച്ചു.പക്ഷെ എനിക്ക് എന്നും വീടായിരുന്നു ഇഷ്ടം.മാഷോടൊപ്പം ഉറങ്ങിയും പാചകം ചെയ്തും സിനിമ കണ്ടും പറമ്പിൽ കിളച്ചും പച്ചക്കറി നട്ടും തനി വീട്ടുകാരിയായി കഴിയാനാണ് എൻറെ ആഗ്രഹം എന്നറിയുന്നത് കൊണ്ട് മാഷ് എല്ലാ ഇഷ്ടങ്ങളും പിന്നെത്തേക്ക് മാറ്റിവെച്ചു
കുട്ടികൾ ഇല്ലാത്തതാണ് ഏറ്റവും വലിയ ദുഃഖമെന്നായിരുന്നു അക്കാലത്തൊക്കെയും കരുതിയിരുന്നത്.പ്ലാൻ ചെയ്യുന്ന യാത്രകളും മറ്റു അധിക സന്തോഷങ്ങളും എല്ലാം ഞങ്ങൾ കുട്ടികൾ ഉണ്ടായ ശേഷം മതിയെന്ന് തീരുമാനിച്ചു അവർക്കായി കാത്തിരുന്നു.എന്നാൽ അങ്ങനെയാരും ഒരുമിച്ചുണ്ടായ കാലത്തൊന്നും ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നതേയില്ല.ഒരു നട്ടുച്ച സമയത്തേക്ക് എൻറെ എല്ലാ നാളെകൾക്കും മുകളിലൂടെ ഒരു സീബ്ര ലൈനും മുറിച്ചു കടന്നു എല്ലാരും നോക്കി നിൽക്കെ മാഷ് ഒരു പോക്കങ്ങു പോയി..
ഞങ്ങൾ പങ്കുവെച്ച സ്നേഹം മാത്രമാണ് ആകെ ബാക്കിയുണ്ടായിരുന്നത്..ജീവിതം എത്ര ലളിതമാണ്.നമ്മുടെ സന്തോഷങ്ങൾ,നമ്മുടെ പ്രിയപ്പെട്ട സമയങ്ങൾ ഏറ്റവും ഭംഗിയുള്ളതും വിലപ്പെട്ടതും എന്ന് നാം കരുതുന്നവ ഇവയൊന്നും തന്നെ നാളെക്കായി മാറ്റിവെക്കരുത് എന്ന് ഞാൻ പഠിച്ചു.അതൊന്നും മറ്റൊരാൾക്കുള്ളതല്ല മറ്റൊരു അവസരത്തിലേക്കും അല്ല.ഇന്നത്തെ സ്നേഹത്തിലും സന്തോഷത്തിലുമാണ് നാം ജീവിക്കേണ്ടത്.നമ്മെ തന്നെ ഒന്ന് സൂക്ഷിച്ചു നോക്കൂ,നമ്മൾ സ്‌നേഹിക്കേണ്ടതു നമ്മളെതന്നെ അല്ലെ,നമ്മുടെ സന്തോഷങ്ങളെയല്ലേ .നമ്മുടെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട അതിഥിയും നമ്മളല്ലാതെ മറ്റാരാണ്..ജീവിതം ഇതാണ് എന്നുമെന്നും ഓർമപ്പെടുത്തുന്നത് so get ready to restart our life dears
 

Rahul

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

2 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

4 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

4 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

4 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

4 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

4 hours ago