Categories: Film News

ന്നാ ഞാനും പോയി കേസ് കൊടുത്തു ഷിംന അസിസ്

സാമൂഹ്യ വിഷയങ്ങളില്‍ തന്റെ നിലപാടും കാഴ്ച്ചപ്പാടും വ്യക്തമാക്കി രംഗത്ത് വരുന്ന വ്യക്തിയാണ് ഡോ. ഷിംന അസീസ്. എന്നും ഇവര്‍ പങ്കുവെയ്ക്കുന്ന പോസ്റ്റുകള്‍ ചര്‍ച്ചയായി മാറാറുണ്ട്. ഇപ്പോൾ ന്ന താൻ കേസ് കൊട് എന്ന ചിത്രത്തിന്റെ പ്രതികരണം അറിയിച്ച് എത്തിയിരിക്കുകയാണ് ഷിംന ന്നാ ഞാനും പോയി കേസ് കൊടുത്തു. അസ്സൽ പടം. കുറച്ച്‌ കാലം കാസർകോട് ജോലി ചെയ്‌ത വകയിൽ ആ സ്ലാങ്ങിലുള്ള ഡയലോഗുകൾ അൽപം നൊസ്റ്റാൾജിയയോടെ ശരിക്കും ആസ്വദിച്ചു.

കുറേ കാലത്തിന്‌ ശേഷമാണ്‌ ഒരു സിനിമ കണ്ട്‌ ഇത്രയും ചിരിക്കുന്നത്‌. ചാക്കോച്ചന്റെ അഴിഞ്ഞാറാട്ടാണ്‌ ഈ സിനിമ. സംസാരവും ആ നാട്ടിൻപുറത്തെ ‘പാമ്പ്’ ഡാൻസുമെല്ലാം ഉഗ്രനായിട്ടുണ്ട്. സ്ഥിരം കാണുന്ന എയറ് പിടുത്തത്തിനു പകരം ജഡ്‌ജിയുടെ കൗണ്ടറുകളിലും ഇടപെടലിലും പൊട്ടിച്ചിരിച്ച്‌ പോകുന്ന നിമിഷങ്ങൾ നിറഞ്ഞ കോടതിസീനുകൾ. സമകാലിക രാഷ്‌ട്രീയത്തിനും സമകാലിക വിഷയങ്ങൾക്കും കൂടെ റോളുള്ള പടം. തീയറ്ററിൽ തന്നെ കാണുക. പരസ്യത്തിലെ രഹസ്യം അന്നേരം മനസ്സിലാവും.

Rahul

Recent Posts

ഇത് സഹിക്കാവുന്നതിലും അപ്പുറം, റിമോട്ട് കൺട്രോൾ ഗേറ്റിൽ കുടുങ്ങി മരിച്ച കുഞ്ഞിന്റെ മുത്തശ്ശി ഹൃദയാഘാതം മൂലം മരിച്ചു

മലപ്പുറം: മലപ്പുറം തിരൂർ വൈലത്തൂരിൽ അടുത്ത വീട്ടിലെ റിമോട്ട് കൺട്രോൾ ​ഗേറ്റിൽ കുടുങ്ങി മരിച്ച കുട്ടിയുടെ മുത്തശ്ശിയും മരിച്ചു. കുഞ്ഞിന്റെ…

3 mins ago

സംഭവം തുടങ്ങീട്ടുണ്ടേ..! അവസരം വെറുതെ പാഴാക്കരുത്, വമ്പൻ വിലക്കുറവ് പ്രഖ്യാപിച്ച് ഫ്ലിപ്പ്കാർട്ട്, ഓഫറുകൾ ഇങ്ങനെ

ഫ്‌ളിപ്പ്കാർട്ടിൽ വിദ്യാർത്ഥികൾക്കായി ബാക്ക് ടു കാമ്പസ് കാംപയിൻ ജൂൺ 21 മുതൽ 27 വരെ. കാംപയിനിൽ, ലാപ്‌ടോപ്പുകൾ, ടാബ്ലെറ്റുകൾ, ഗെയിമിംഗ്…

12 mins ago

ഇന്ത്യക്കാരുടെ ജീവൻ കവരുന്ന ഹൃദ്രോ​ഗം; ഉയർന്ന കൊറോണറി ആർട്ടറി ഡിസീസ് മരണനിരക്ക്, മുന്നറിയിപ്പ്

ഹൃദ്രോ​ഗം ബാധിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിക്കുകയാണെന്ന് മുന്നറിയിപ്പ്. ജീവിതശൈലിയിലെ മാറ്റങ്ങൾ, രക്താതിമർദ്ദം, പ്രമേഹം, പൊണ്ണത്തടി, പുകവലി തുടങ്ങിയ കാരണങ്ങൾ ഹൃദ്രോഗ…

27 mins ago

കോടതി ഹാളിൽ അലമാരയിലെ ഫയലുകൾക്കിടയിൽ വർണ്ണപ്പാമ്പ്; പറക്കും പാമ്പിനെ കണ്ടെത്തിയത് അഭിഭാഷകർ

തിരുവനന്തപുരം: നെയ്യാറ്റിൻകര എംഎസിടി കോടതി ഹാളിൽ നിന്ന് പാമ്പിനെ പിടികൂടി. അഭിഭാഷകരാണ് അലമാരയിൽ ഫയലുകൾക്കിടയിൽ പാമ്പിനെ കണ്ടെത്തിയത്. എംഎസിടി ജഡ്ജ്…

1 hour ago

അന്താരാഷ്ട്ര ചലച്ചിത്രവേദികളിലെ മികച്ച ചിത്രം; റോഷൻറേയും ദർശനയുടെ ‘പാരഡൈസ്’- ട്രെയ്ലർ

ദർശന രാജേന്ദ്രനും റോഷൻ മാത്യുവും പ്രധാന വേഷത്തിലെത്തുന്ന ശ്രീലങ്കൻ സംവിധായകൻ പ്രസന്ന വിത്തനാ​ഗെ സംവിധാനം ചെയ്യുന്ന പാരഡൈസ്ൻറെ ട്രെയ്‍ലർ പുറത്തെത്തി.…

1 hour ago

ചർമ്മ സംരക്ഷിക്കാൻ ഉപയോ​ഗിക്കാം റോസ് വാട്ടർ; എങ്ങനെ ഉപയോ​ഗിക്കാമെന്ന് അറിയാം

ചർമ്മ സംരക്ഷിക്കാൻ ഉപയോ​ഗിക്കാവുന്ന ഒന്നാണ് റോസ് വാട്ടർ. ആന്റി ഓക്‌സിഡൻറുകൾ ധാരാളം അടങ്ങിയ ഇവ ചർമ്മത്തെ മൃദുലമാക്കാനും പ്രായമാകുമ്പോൾ ഉണ്ടാകുന്ന…

13 hours ago