‘അച്ഛനോടും അമ്മയോടും അനുജനോടും അനുജത്തിയോടുമുള്ള റിലേഷനില്‍ ഞാന്‍ പരാജയമാണ്’ ഷൈന്‍ ടോം ചാക്കോ

സിനിമയാണ് തനിക്കെല്ലാമെന്ന് തുറന്നു പറഞ്ഞ് നടന്‍ ഷൈന്‍ ടോം ചാക്കോ. അതുകൊണ്ടാണ് വിവാഹബന്ധം ഉള്‍പ്പടെയുള്ള ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ കഴിയാത്തത്. അച്ഛനോടും അമ്മയോടും അനുജനോടും അനുജത്തിയോടുമുള്ള റിലേഷനില്‍ ഞാന്‍ പരാജയമാണെന്നും ഷൈന്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

തന്റെ ജീവിതത്തില്‍ സിനിമയല്ലാതെ ഒന്നും നടക്കുന്നില്ല. അതുകൊണ്ടാണ് വിവാഹബന്ധം ഉള്‍പ്പടെയുള്ള ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ കഴിയാത്തത്. അച്ഛനോടും അമ്മയോടും അനുജനോടും അനുജത്തിയോടുമുള്ള റിലേഷനില്‍ ഞാന്‍ പരാജയമാണ്. അങ്ങനെ ഞാന്‍ പരാജയപ്പെടുന്നത് ക്യാമറയ്ക്ക് മുന്നില്‍ സന്തോഷമായി നില്‍ക്കാന്‍ വേണ്ടിയാണ്. വീട്ടുകാര്‍ നമ്മളോടൊപ്പം എത്ര വര്‍ഷമുണ്ടാകാനാണ്. നമ്മുടെ ആത്മാവിനെ മാത്രമാണ് നമ്മള്‍ കൂടെ കൊണ്ട് പോകുന്നത്. നമ്മുടെ ആത്മാവിനെയാണ് നമ്മള്‍ സംതൃപ്തിപ്പെടുത്തേണ്ടത് ആളുകളെയല്ല. മാതാപിതാക്കളെയും ഭാര്യയെയും കുടുംബത്തെയും ഓവറായി നമ്മുടെ ഉള്ളിലേക്കെടുത്ത് അവരുടെയും നമ്മുടെയും ജീവിതം ദുരിതമാക്കേണ്ട കാര്യമില്ല. ആരെയും അനുസരിക്കുന്നില്ല എന്നല്ല സ്വാതന്ത്ര്യത്തില്‍ ജീവിക്കുന്നു എന്ന് പറയുന്നതിന്റെ അര്‍ഥം. അങ്ങനെയെങ്കില്‍ അനുസരണയില്ലാത്തവര്‍ ഗാന്ധിജിയും ക്രിസ്തുവുമൊക്കെ അല്ലെ.

ജനിച്ചതും വളര്‍ന്നതും വീട്ടിലാണ് എങ്കിലും വീട്ടിലിരിക്കാനല്ല അവര്‍ എന്നെ വളര്‍ത്തി പഠിപ്പിച്ചത്. അവരോടു സംസാരിക്കാറുണ്ട്. പക്ഷേ സംസാരിച്ച് ബുദ്ധിമുട്ടിക്കാറില്ല. മാതാപിതാക്കള്‍ മക്കളെ വളര്‍ത്തി വലുതാകുന്നത് മക്കളുടെ നന്മയ്ക്ക് വേണ്ടിയാണ്. പക്ഷേ മക്കളെ കെട്ടിച്ചു വിട്ടുകഴിഞ്ഞാലോ അവര്‍ വീടുവിട്ടു പോകും, അല്ലെങ്കില്‍ വിദേശത്തു പോകും. അപ്പോള്‍ മാതാപിതാക്കള്‍ സന്തോഷമില്ലാതെ വീട്ടിലിരിക്കും. സന്തോഷമില്ലെങ്കിലും മക്കളുടെ നന്മയ്ക്ക് വേണ്ടിയാണ് പറഞ്ഞു വിടുന്നത്. ആത്മസംതൃപ്തി ഉണ്ടോ എന്ന് ചോദിച്ചാല്‍ യെസ് എന്ന് പറയാന്‍ ആര്‍ക്കും കഴിയില്ല. ഞാന്‍ ഇപ്പോഴും നൂറു പടം തികച്ചിട്ടില്ല. മലയാളികളുടെ മുന്നില്‍ സിനിമ വലുതായി നില്‍ക്കുന്ന സമയത്താണ് സിനിമയെ ആഗ്രഹിച്ചത്. തിയറ്ററില്‍ ഇരുന്നു സിനിമ കാണുമ്പോള്‍ കിട്ടുന്ന സംതൃപ്തി ഇന്ന് ഒടിടിയില്‍ സിനിമ കാണുമ്പോള്‍ കിട്ടുന്നില്ലെന്നും ഷൈന്‍ വ്യക്തമാക്കി.

Gargi

Recent Posts

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

10 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

10 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

12 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

15 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

16 hours ago

സ്നേഹിച്ചവർ വിശ്വാസവഞ്ചന കാണിച്ചു; ഇന്റർവ്യൂകൾ കൊടുക്കില്ല: ജാസ്മിൻ ലൈവിൽ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബി​​ഗ്…

18 hours ago